
വയനാട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ വെച്ച് പിടിയിലായി. എറണാകുളം സ്വദേശികളായ നാല് പേരെയാണ് വൈത്തിരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
എറണാകുളം സ്വദേശികളായ ജിത്തു ഷാജി, അലന്‍ ആന്റണി, ജിതിന്‍ സോമന്‍, രോഹിത് രവി എന്നിവരെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ലക്കിടി സ്‌കൂളിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. നാലംഗ സംഘത്തിൽ മൂന്നുപേര്‍ കൊലപാതകം, വധ ശ്രമം, മോഷണം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.


