play-sharp-fill
ചുരക്കുളങ്ങര ദേവീവിലാസം എൻ എസ് എസ് കരയോഗത്തിൻ്റെ 35-ാം മത്  വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ചുരക്കുളങ്ങര ദേവീവിലാസം എൻ എസ് എസ് കരയോഗത്തിൻ്റെ 35-ാം മത്  വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

കോട്ടയം : ചുരക്കുളങ്ങര ദേവീവിലാസം എൻ എസ് എസ് കരയോഗത്തിൻ്റെ 35-ാം മത്  വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. കരയോഗ മന്ദിരത്തിൽ വച്ച് നടന്ന യോഗം കോട്ടയം എൻഎസ്എസ് താലുക്ക് യൂണിയൻ സെക്രട്ടറി എ.എം രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്  റ്റി.കെ ദിലീപ് അദ്ധ്യക്ഷത വഹിച്ചു.

ഏറ്റുമാനൂർ നീണ്ടൂർ മേഖലാ കൺവീനർ ആർ കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി എ ആർ ശ്രീകുമാർ, ട്രഷറർ പി.ജി ഗോപാലകൃഷ്ണൻ നായർ, വൈസ് പ്രസിഡൻറ് ഡോ.ഗോപാലകൃഷ്ണൻ നായർ, ജോ. സെക്രട്ടറി കെ.എൻ.പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

വനിതാസമാജം പ്രസിഡൻറ്  സതി കെ നായർ, ശ്രീലക്ഷ്മി സംഘം പ്രസിഡൻറ് സുജ എസ് നായർ, ബാലസമാജം പ്രസിഡൻറ് കുമാരി ശിവ നന്ദ എന്നിവർ ആശംസകൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇൻ്റർനാഷണൽ കോർപ്പറേറ്റീവ് ട്രയിനർ നിഥിൻ കൃഷ്ണ നയിച്ച സെമിനാറും  ശേഷം കുട്ടികളുടെ കലാപരിപാടിയും അരങ്ങേറി.