play-sharp-fill

ഐപിഎല്‍; മഴ രാജസ്ഥാന് തിരിച്ചടി നല്‍കി; എലിമിനേറ്ററില്‍ ആര്‍സിബി എതിരാളി; രണ്ടാം സ്ഥാനത്ത് സണ്‍റൈസേഴ്‌സ്

ഗുവാഹത്തി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. മത്സരം ഉപേക്ഷിച്ച്‌ പോയന്റ് പങ്കുവെച്ചതോടെ നെറ്റ് റണ്‍റേറ്റില്‍ രാജസ്ഥാനെ മറികടന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക് കയറി. ഇതോടെ ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്തയും ഹൈദരാബാദും ഏറ്റുമുട്ടും. രാജസ്ഥാന് എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടണം. കൊല്‍ക്കത്തയ്ക്കെതിരായ മത്സരം ജയിച്ചിരുന്നെങ്കില്‍ രാജസ്ഥാന് രണ്ടാം സ്ഥാനത്തെത്താമായിരുന്നു. 14-മത്സരങ്ങളില്‍ നിന്ന് 20-പോയന്റുമായി കൊല്‍ക്കത്തയാണ് പട്ടികയില്‍ ഒന്നാമത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 17-പോയന്റുമായി ഹൈദരാബാദ് രണ്ടാമതെത്തി. രാജസ്ഥാനും 17-പോയന്റാണുള്ളതെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റാണ് ഹൈദരാബാദിന് അനുകൂലമായത്. […]

കുടുംബവഴക്ക് ; 71കാരൻ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ; പ്രതിയായ ഭർത്താവ് പൊലീസിൽ കീഴടങ്ങി

സ്വന്തം ലേഖകൻ കൊച്ചി : കുടുംബവഴക്കിനെ തുടർന്ന് ഏറണാകുളം കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. പ്രതിയായ ഭർത്താവ് ജോസഫ് പൊലീസിൽ കീഴടങ്ങി. ഇതോടെയാണ് കൊലപാതക വിവരം പൊലീസും നാട്ടുകാരും അറിയുന്നത്. സ്വത്തുക്കൾ ഭാര്യയും മക്കളും തട്ടിയെടുക്കാൻ ശ്രമിച്ചതിന്റെ പകയാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു ജോസഫ് പൊലീസിനോട് പറഞ്ഞു. ഇവരുടെ 3 ക്കളും വിദേശത്താണ്. ജോസഫും ലീലയും ഓസ്ട്രേലിയയിലുള്ള മകനൊപ്പമായിരുന്നു താമസം. മൂന്നു മാസം മുൻപാണ് ജോസഫ് നാട്ടിലെത്തിയത്. ഒരാഴ്ച മുൻപ് ലീലയും തിരിച്ചെത്തി. […]

അഭിഷേക് ശർമയ്ക്ക് അർധ സെഞ്ചറി ; ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നാല് വിക്കറ്റ് ജയം

സ്വന്തം ലേഖകൻ ഹൈദരാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നാല് വിക്കറ്റ് ജയം. പഞ്ചാബ് ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു. 28 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 18 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠി, 25 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത നിതീഷ് റെഡ്ഡി, 26 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത കാള്‍സണ്‍ എന്നിവര്‍ മികച്ച ഇന്നിങ്‌സ് പുറത്തെടുത്തു. മറുപടി ബാറ്റിം​ഗിൽ ആദ്യ […]

രണ്ട് യുവാക്കള്‍ കനാല്‍ കുളത്തില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

സ്വന്തം ലേഖകൻ കൊല്ലം: കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു. സദാനന്ദപുരം ആകാശ് ഭവനില്‍ ആകാശ് (23), മേലില നടുക്കുന്ന് പുതിയിടത്തു പുത്തന്‍വീട്ടില്‍ ശ്രീജിത്ത് (22) എന്നിവരാണ് മരിച്ചത്. കൊട്ടാരക്കര സദാനന്ദപുരത്ത് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കോട്ടൂര്‍ കനാല്‍ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. സുഹൃത്തായ വിഷ്ണുവിനൊപ്പമാണ് ഇരുവരും കുളിക്കാനെത്തിയത്. കുളത്തിലിറങ്ങിയെങ്കിലും നീന്തല്‍ ആറിയാത്തതിനാല്‍ വിഷ്ണു തിരികെ കയറി. കുളിക്കുന്നതിനിടെ മറ്റു രണ്ടു പേരും മുങ്ങിത്താഴുകയായിരുന്നു. അഗ്‌നിരക്ഷാസേനയെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കൊല്ലത്ത് […]

80 ആരോഗ്യ സ്ഥാപനങ്ങളില്‍ 40 ശതമാനവും ഡിജിറ്റല്‍ സേവനങ്ങള്‍ ; കോട്ടയം ജില്ലയില്‍ 32 സർക്കാർ ആശുപത്രികളില്‍ ഇ- ഹെല്‍ത്ത് സംവിധാനം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ 32 സർക്കാർ ആശുപത്രികളില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ഇ-ഹെല്‍ത്ത് സംവിധാനം നടപ്പിലായതായി ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ.എൻ. പ്രിയ അറിയിച്ചു. ഇതോടെ ആകെയുള്ള 80 ആരോഗ്യ സ്ഥാപനങ്ങളില്‍ 40 ശതമാനവും ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കിത്തുടങ്ങി. ഈ ആശുപത്രികളില്‍ ഒ.പി രജിസ്‌ട്രേഷൻ, പ്രീ ചെക്ക്, ഡോക്ടറുടെ കണ്‍സള്‍ട്ടേഷൻ, ലബോറട്ടറി പരിശോധന, ഫാർമസി തുടങ്ങിയ എല്ലാഘട്ടങ്ങളിലും ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാകും. തുടർന്നുള്ള ചികിത്സകള്‍ക്കും ഇ-ഹെല്‍ത്ത് സംവിധാനമുള്ള മറ്റ് ആശുപത്രികളിലും തുടർ സേവനങ്ങള്‍ ഡിജിറ്റലായി നല്‍കും. രോഗിയുടെ സ്വകാര്യതയും വിവരങ്ങളുടെ രഹസ്യാത്മകതയും പൂർണമായി […]

കോട്ടയം ജില്ലയിൽ നാളെ (20 / 05/2024) കുമരകം, മണർകാട്, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (20/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാടപ്പള്ളിക്കാട്, പട്ടട, കണിയാന്തറ, പുത്തൻപള്ളി, അറ്റാമംഗലം, ഇടവട്ടം എന്നി ട്രാൻസ്‌ഫോർമറു കളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ ( 20/05/2024) രാവിലെ 8 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള BTS ഒളശ്ശ , കരിമാങ്കാവ്, വള്ളോന്തറ, വൈദ്യശാല, ഒളശ്ശSNDP , കരിമാങ്കാവ്, കുഴിവേലിപ്പടി,പരിപ്പ്, പരിപ്പ് 900, […]

ഓസ്ട്രിയയിലെ നിരവധി ആശുപത്രികളിലേക്ക് നിയമനം ; യോഗ്യത, ശമ്പളം തുടങ്ങി വിശദാംശങ്ങള്‍ അറിയാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴി ഓസ്ട്രിയയിലേയ്ക്ക് നിയമനം. നഴ്സിങ് മേഖലയിലാണ് ഒഴിവുകള്‍. യോഗ്യത, ശമ്പളം തുടങ്ങി വിശദാംശങ്ങള്‍ അറിയാം നഴ്സിങില്‍ ബിരുദമാണ് യോഗ്യത. ജർമ്മൻ ഭാഷ ബി1 അല്ലെങ്കില്‍ ബി2 പാസായിരിക്കണം. ഓസ്ട്രിയയില്‍ എത്തിയതിന് ശേഷമാണ് ബി2 പാസാകേണ്ടത്. ഇതിനായി ഓസ്ട്രിയയില്‍ പരിശീലനം നല്‍കും. ഓസ്ട്രിയയില്‍ നഴ്സിംഗ് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാനും സഹായവും ലഭിക്കും. ആദ്യം നിയമനം ലഭിക്കുന്ന 10 മുതല്‍ 15 ഉദ്യോഗാർത്ഥികള്‍ക്ക് സല്‍സ്ബെർഗിലായിരിക്കും നിയമനം. 1850 -2200 യൂറോയാണ് ശമ്പളം. 38.5 മണിക്കൂർ വരെ ആഴ്ചകളില്‍ […]

സംസ്ഥാനത്ത് പനി മരണങ്ങൾ വർധിക്കുന്നു; അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ; ഡെങ്കിപ്പനി പിടിപെട്ട് മരിച്ചത് 48 പേർ ; പകർച്ചപ്പനിക്കെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം

സ്വന്തം ലേഖകൻ സംസ്ഥാനത്ത് പനി മരണങ്ങൾ വർധിക്കുന്നു. അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ. ഡെങ്കിപ്പനി പിടിപെട്ട് 48 പേർക്ക് ജീവൻ നഷ്ടമായി. ഈമാസം ഇതുവരെ എലിപ്പനി ബാധിച്ച് എട്ടുപേരും ഡെങ്കിപ്പനി ബാധിച്ച് അഞ്ചുപേരും മരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണങ്ങളിലും വർധനയെന്ന് കണക്കുകൾ. വേനൽമഴ സജീവമായതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണതിലും വലിയ വർദ്ധനയാണ്. എലിപ്പനിയും ഡെങ്കിപ്പനിയുമാണ് ജീവനെടുക്കുന്നത്. അഞ്ചു മാസത്തിനിടെ എലിപ്പനി ബാധിച്ച് 90 പേർ മരിച്ചു. ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 48 പേർ. ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചതും രോഗം സംശയിക്കപ്പെടുന്നവരുടെയും […]

ഗുരുവായൂരിൽ റെക്കോർഡ് വരുമാനം ; ഒറ്റ ദിവസംകൊണ്ട് വരുമാനമായി നേടിയത് 83 ലക്ഷം രൂപയ്ക്ക് മുകളിൽ ; സ്‌പെഷ്യല്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി

സ്വന്തം ലേഖകൻ ഗുരുവായൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ ദിവസ വരുമാനത്തിൽ പുതിയ റെക്കോർഡ്. വഴിപാട് ഇനത്തിൽ 83 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഒറ്റ ദിവസംകൊണ്ട് വരുമാനമായി നേടിയത്. ക്ഷേത്രത്തിലെ സർവകാല റെക്കോർഡാണ് ഇത്. നേരത്തെ 78 ലക്ഷം രൂപ വരെ ഒറ്റ ദിവസം ലഭിച്ചിരുന്നെങ്കിലും 80 ലക്ഷം കടക്കുന്നത് ആദ്യമായിട്ടാണ്. 83,190,02 രൂപയാണ് വഴിപാട് ഇനത്തിൽ ലഭിച്ചത്. നെയ്‌വിളക്ക് ശീട്ടാക്കിയതിലും റെക്കോര്‍ഡാണ്. 28,358,00 രൂപയുടെ നെയ്‌വിളക്കാണ് ഭക്തര്‍ ശീട്ടാക്കിയത്. 2039780 രൂപയുടെ തുലാഭാരവും നടത്തി. വൈശാഖം ആരംഭിച്ചത് മുതല്‍ ക്ഷേത്രത്തിൽ തിരക്കേറുകയാണ്. ഭക്തർ മണിക്കൂറുകളോളമാണ് വരി […]

കാർ യാത്രയ്ക്കിടെ തലവേദനയും ബോധക്ഷയവും; പലവട്ടം പറഞ്ഞു അവള്‍ക്കു ടെൻഷൻ ഒന്നും ഇല്ലയെന്ന് ;തലവേദനയ്ക്ക് പെയിൻ കില്ലറും മറ്റു മരുന്നുകളും കൊടുത്തു;രോഗനിർണയമോ, മതിയായ ചികിത്സയോ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയ മകളുടെ ദുരനുഭവം വിവരിച്ച്‌ പിതാവ്; ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു

സ്വന്തം ലേഖകൻ പത്തനംതിട്ട: കാർ യാത്രയ്ക്കിടെ തലവേദനയും ബോധക്ഷയവുമുണ്ടായതിനെ തുടർന്ന് മകളെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചിട്ടും രോഗനിർണയമോ, മതിയായ ചികിത്സയോ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയ ദുരനുഭവം വിവരിച്ച്‌ പിതാവ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. ഊന്നുകല്‍ ചെന്നീർക്കര സ്വദേശി സുനുകുമാർ പുരുഷോത്തമന്റെ മകള്‍ കീർത്തി സുനുകുമാറാണ് കൃത്യമായ രോഗനിർണയമോ, മതിയായ ചികിത്സയോ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത്. വിദഗ്ധ ചികിത്സയ്ക്കായി മഹാത്മാ ഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ആസ്റ്റർ മെഡിസിറ്റിയിലുമടക്കം എത്തിച്ചിട്ടും രോഗനിർണയമോ, മതിയായ ചികിത്സയോ ലഭിച്ചില്ലെന്ന് സുനുകുമാർ പുരുഷോത്തമൻ കുറിപ്പില്‍ വെളിപ്പെടുത്തുന്നു. […]