play-sharp-fill
രണ്ട് യുവാക്കള്‍ കനാല്‍ കുളത്തില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

രണ്ട് യുവാക്കള്‍ കനാല്‍ കുളത്തില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

സ്വന്തം ലേഖകൻ

കൊല്ലം: കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു. സദാനന്ദപുരം ആകാശ് ഭവനില്‍ ആകാശ് (23), മേലില നടുക്കുന്ന് പുതിയിടത്തു പുത്തന്‍വീട്ടില്‍ ശ്രീജിത്ത് (22) എന്നിവരാണ് മരിച്ചത്. കൊട്ടാരക്കര സദാനന്ദപുരത്ത് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.

കോട്ടൂര്‍ കനാല്‍ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. സുഹൃത്തായ വിഷ്ണുവിനൊപ്പമാണ് ഇരുവരും കുളിക്കാനെത്തിയത്. കുളത്തിലിറങ്ങിയെങ്കിലും നീന്തല്‍ ആറിയാത്തതിനാല്‍ വിഷ്ണു തിരികെ കയറി. കുളിക്കുന്നതിനിടെ മറ്റു രണ്ടു പേരും മുങ്ങിത്താഴുകയായിരുന്നു. അഗ്‌നിരക്ഷാസേനയെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലത്ത് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിദ്യാര്‍ഥി ആയിരുന്നു ശ്രീജിത്ത്. ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു ആകാശ്. നിര്‍മാണ കരാറുകാരന്‍ ശ്രീകുമാറിന്റെയും ജയയുടെയും മകനാണ് ശ്രീജിത്ത്. സഹോദരി: ശ്രീലക്ഷ്മി. നിര്‍മാണ തൊഴിലാളി മുരുകന്റെയും തൊഴിലുറപ്പ് തൊഴിലാളി സന്ധ്യയുടെയും മകനാണ് ആകാശ്. സഹോദരി: അര്‍ച്ചന. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്തു.