play-sharp-fill

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം (20 /05/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം (20 /05/2024) 1st Prize-Rs :75,00,000/- WC 808574 (KANNUR)   Cons Prize-Rs :8,000/- WA 808574 WB 808574 WD 808574 WE 808574 WF 808574 WG 808574 WH 808574 WJ 808574 WK 808574 WL 808574 WM 808574   2nd Prize-Rs :5,00,000/- WJ 550650 (PALAKKAD)   3rd Prize-Rs :1,00,000/- WA 641205 WB 836875 WC 238955 WD […]

സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം നടപ്പിലാക്കുന്ന അക്ഷരം മ്യൂസിയം ഒന്നാം ഘട്ടം പൂ ർത്തിയാവുന്നു: കോട്ടയം നാട്ടകത്തുള്ള സ്ഥലത്താണ് മ്യൂസിയം നിര്‍മ്മിക്കുന്നത് : നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ തുറമുഖ സഹകരണ വകുപ്പുമന്ത്രി വി.എൻ . വാസവൻ ഇന്നു സ്ഥലം സന്ദർശിച്ചു.

  കോട്ടയം: കേരളസര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടെ, സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം നടപ്പിലാക്കുന്ന ബൃഹദ്പദ്ധതിയാണ് അക്ഷരം മ്യൂസിയം. സാഹിത്യപ്രവര്‍ത്തകസഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം നാട്ടകത്തുള്ള സ്ഥലത്താണ് മ്യൂസിയം നിര്‍മ്മിക്കുന്നത്. നാല് ഘട്ടങ്ങളായാണ് അക്ഷരം മ്യൂസിയം പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഭാഷയുടെ ഉല്‍പത്തി മുതല്‍ മലയാളഭാഷയുടെ സമകാലികമുഖം വരെ അടയാളപ്പെടുത്തുന്ന വിവിധ ഗാലറികളാണ് ആദ്യഘട്ടത്തില്‍. ആദ്യഘട്ട മ്യൂസിയം നിര്‍മ്മാണത്തിനായി കേരളസര്‍ക്കാര്‍ 15 കോടി രൂപയുടെ ഭരണാനുമതി നല്‍കുകയും പണം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 2022 ഫെബ്രുവരി 25-ന് സഹകരണവകുപ്പ് മന്ത്രി . വി.എന്‍. വാസവന്‍ അക്ഷരം മ്യൂസിയത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചു.   […]

ശക്തമായ കാറ്റും മഴയും ; പൊതുജാഗ്രത നിർദേശങ്ങൾ പുറത്തുവിട്ട് ദുരന്തനിവാരണ അതോറിറ്റി

സംസ്ഥാനത്ത്  അതിതീവ്രമഴ തുടരും ശക്തമായ കാറ്റിലും പാലിക്കേണ്ട ജാഗ്രത നിർദേശങ്ങള്‍ പുറത്തുവിട്ട് ദുരന്തനിവാരണ അതോറിറ്റി. അടുത്ത മൂന്ന് മണിക്കൂറില്‍ വിവിധജില്ലകളിലായി അതിതീവ്ര മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്ബോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാൻ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുവിടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. […]

ക്നാനായ സമുദായ ഭരണഘടനാ ഭേദഗതി ഹൈക്കോടതി തടഞ്ഞു; നാളെ നടക്കാനിരുന്ന യോഗത്തിന് വൻ തിരിച്ചടി

കോട്ടയം: ക്നാനായ സമുദായ ഭരണഘടനാ ഭേദഗതി ഹൈക്കോടതി തടഞ്ഞതോടെ നാളെ നടക്കാനിരുന്ന യോഗത്തിന് വൻ തിരിച്ചടി ക്നാനായ സമുദായത്തിൻ്റെ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ക്നാനായ കമ്മിറ്റി നീക്കത്തിനാണ് തിരിച്ചടി നേരിട്ടത് സമുദായ ഭരണഘടന ഭേദഗതി ചെയ്യാനായി ചിങ്ങവനം മോർ അപ്രേം സെമിനാരിയിൽ ചേരാനിരുന്ന പ്രത്യേക യോഗത്തിൽ ഭരണഘടനാ ഭേദഗതി സംബന്ധമായ വിഷയങ്ങൾ പരിഗണിക്കുന്നത് വിലക്കിയാണ് ഹൈക്കോടതി ഉത്തരവ്.

ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ വീണ് മലയാളി സൈനികന് ദാരുണാന്ത്യം

  കോഴിക്കോട്: മേഘാലയ ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തിൽ വീണ് കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം. അത്തോളി കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലൻ്റെ മകൻ അനീഷ് (42) ആണ് മരിച്ചത്.   ഇന്ത്യന്‍ ആര്‍മി പോലീസില്‍ ഹവില്‍ദാറാണ് അനീഷ്. അവധി കഴിഞ്ഞ് മെയ് 12 നാണ് അനീഷ് കുടുംബ സമേതം ജോലി സ്ഥലത്തേക്ക് പോയത്. ചിറാപുഞ്ചിലെ ലിംഗ്‌സിയാര്‍ വെളളച്ചാട്ടത്തില്‍ കുടുംബവുമൊത്ത് വിനോദ യാത്രക്കിടെയാണ് അനീഷിന് മരണം സംഭവിച്ചത്. ചിറാപുഞ്ചിയിലെ ലിംഗ്സിയാർ വെളളച്ചാട്ടത്തിൽ കുടുംബവുമൊത്ത് വിനോദയാത്രക്ക് പോയതാണ് അനീഷ്.   ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് അപകടം […]

കാഞ്ഞിരപ്പള്ളി പട്ടിമറ്റം തടിക്കംപറമ്പിൽ ജോബിൻ എബ്രാഹം (36) നിര്യാതനായി

കാഞ്ഞിരപ്പള്ളി : പട്ടിമറ്റം തടിക്കംപറമ്പിൽ പരേതനായ എൻ.ജെ.ബേബിയുടെ മകൻ ജോബിൻ എബ്രാഹം (36) നിര്യാതനായി. സംസ്ക്കാരം ചൊവാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക് മണങ്ങല്ലൂർ അപ്പസ്തോലിക ചർച്ച് സെമിത്തേരിയിൽ. അമ്മ ജാൻസി ബേബി. ഭാര്യ: അക്‌സാ ജോബിൻ, മക്കൾ : ഇവാൻ ജോ എബ്രാഹം, എൽവിൻ ജോ എബ്രാഹം.

ജിഷ വധക്കേസ് ; നീതി ദേവത കണ്ണടച്ചില്ല, പ്രതി അമീറുൽ ഇസ്ലാമിന് തൂക്കു കയർ

കൊച്ചി : പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കോടതി വിധി കേള്‍ക്കാൻ ജിഷയുടെ അമ്മയും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു. കൊലപാതകം, ബലാൽസംഗം, അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയകുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ നേരത്തെ തെളിഞ്ഞത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതിയുടെ അപ്പീലിലെ വാദം. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാർഥിനിയായ ജിഷയെ പെരുമ്പാവൂർ […]

10 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം :  വര്‍ക്കല റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് പത്ത് കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഓട്ടോയും കസ്റ്റഡിയില്‍ എടുത്തു. കേസിലെ മുഖ്യസൂത്രധാരനായ അനി , രാജേന്ദ്രന്‍, ഉണ്ണി എന്നിവരെ എക്‌സെസ് സംഘം അറസ്റ്റ് ചെയ്തു. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാര്‍ ശേഖരിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, വര്‍ക്കല റെയിഞ്ച് പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ടി. ആര്‍. മുകേഷ്‌കുമാര്‍ കെ. വി. വിനോദ്, എസ്. […]

ആർ എൽ വി രാമകൃഷ്ണനെതിരെ നടത്തിയ ജാതീയ അധിക്ഷേപം ; സത്യഭാമയെ തത്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

എറണാകുളം : ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം 27 വരെ സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റ് തടയണമെന്ന ആവശ്യത്തിൽ മറുപടി സമർപ്പിക്കാൻ സർക്കാരിനും ജസ്റ്റിസ് കെ.ബാബു നിർദേശം നൽകി. സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ നെടുമങ്ങാട് സെഷൻസ് കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ഇവർ‍ ഹൈക്കോടതിയിൽ എത്തിയത്. സത്യഭാമ ആരെയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ പരാതി നിലനിൽക്കില്ലെന്നും സത്യഭാമയ്ക്ക് വേണ്ടി […]

റേവ് പാർട്ടിക്കിടെ വൻ ലഹരി വേട്ട ; കൊക്കെയിനും, എംഡിഎംഎയും പിടിച്ചെടുത്തു ; തെലുങ്ക് സിനിമ താരം ഹേമ ഉൾപ്പടെ പത്തോളം പേർ പിടിയിൽ

ബംഗളൂരു : സിനിമ താരങ്ങൾ പങ്കെടുത്ത റേവ് പാർട്ടിക്കിടെ വൻ ലഹരിമരുന്ന് വേട്ട.  കൊക്കെയിൻ, എംഡിഎംഎ ഉൾപ്പടെയുള്ള ലഹരി മരുന്നുകൾ പിടികൂടി. സംഭവത്തിൽ തെലുങ്ക് സിനിമ താരങ്ങൾ ഉൾപ്പടെ പത്തോളം പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഫാം ഹൗസിലായിരുന്നു താര സമ്പന്നമായ റേവ് പാർട്ടി നടന്നത്. വൈകിട്ട് 6ന് തുടങ്ങി രാവിലെ വരെ നീണ്ടുനിന്ന ആഘോഷത്തിൽ തെലുങ്കു സിനിമ താരങ്ങളും വിദേശ മോഡലുകളുമടക്കം നൂറിലധികം പേർ പങ്കെടുത്തു. പാർട്ടിയിലേക്ക് വലിയ തോതിൽ ലഹരി മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ […]