10 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
തിരുവനന്തപുരം : വര്‍ക്കല റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് പത്ത് കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഓട്ടോയും കസ്റ്റഡിയില്‍ എടുത്തു.
കേസിലെ മുഖ്യസൂത്രധാരനായ അനി , രാജേന്ദ്രന്‍, ഉണ്ണി എന്നിവരെ എക്‌സെസ് സംഘം അറസ്റ്റ് ചെയ്തു.
സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാര്‍ ശേഖരിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, വര്‍ക്കല റെയിഞ്ച് പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ടി. ആര്‍. മുകേഷ്‌കുമാര്‍ കെ. വി. വിനോദ്, എസ്. മധുസൂദനന്‍ നായര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്.
Third Eye News Live
0