play-sharp-fill
ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ വീണ് മലയാളി സൈനികന് ദാരുണാന്ത്യം

ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ വീണ് മലയാളി സൈനികന് ദാരുണാന്ത്യം

 

കോഴിക്കോട്: മേഘാലയ ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തിൽ വീണ് കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം. അത്തോളി കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലൻ്റെ മകൻ അനീഷ് (42) ആണ് മരിച്ചത്.

 

ഇന്ത്യന്‍ ആര്‍മി പോലീസില്‍ ഹവില്‍ദാറാണ് അനീഷ്. അവധി കഴിഞ്ഞ് മെയ് 12 നാണ് അനീഷ് കുടുംബ സമേതം ജോലി സ്ഥലത്തേക്ക് പോയത്. ചിറാപുഞ്ചിലെ ലിംഗ്‌സിയാര്‍ വെളളച്ചാട്ടത്തില്‍ കുടുംബവുമൊത്ത് വിനോദ യാത്രക്കിടെയാണ് അനീഷിന് മരണം സംഭവിച്ചത്. ചിറാപുഞ്ചിയിലെ ലിംഗ്സിയാർ വെളളച്ചാട്ടത്തിൽ കുടുംബവുമൊത്ത് വിനോദയാത്രക്ക് പോയതാണ് അനീഷ്.

 

ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് അപകടം നടന്നത്. കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. മൃതദേഹം നാളെ ഉച്ചയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 2004 ലായിരുന്നു സൈന്യത്തിൽ ചേർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group