play-sharp-fill

കോട്ടയത്ത് നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും നാടുകടത്തി 

കോട്ടയം : നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. പെരുമ്പായിക്കാട് ലക്ഷംവീട് കോളനി വട്ടമുകൾ വീട്ടിൽ കെനസ് (18), ഏറ്റുമാനൂർ പേരൂർ 101 കവല  ശങ്കരമാല കോളനിയിൽ താനപുരക്കൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന അനുമോൻ (34) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിയത് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കെനസിനെ ഒരു വർഷത്തേക്കും,അനുമോനെ ആറുമാസത്തേക്കുമാണ് നാടുകടത്തിയത്. കെനസിന് ഗാന്ധിനഗർ, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, ഭവനഭേദനം എന്നീ കേസുകളും, […]

സ്വകാര്യ ബസ്സിൽ ചർദ്ദിച്ച യുവതിയെ കൊണ്ട് വൃത്തിയാക്കിച്ചു: മനുഷ്യത്വ രഹിതമായ പെരുമാറ്റത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

  കോട്ടയം: സ്വകാര്യ ബസില്‍ ഛര്‍ദ്ദിച്ച യുവതിയെ കൊണ്ടുതന്നെ വൃത്തിയാക്കിപ്പിച്ച പരാതിയില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍. കോട്ടയം ആര്‍.ടി.ഒക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് നിര്‍ദേശം നല്‍കിയത്.   മേയ് 15 ന് മുണ്ടക്കയത്തു നിന്നും കോട്ടയത്തേക്കു വന്ന സ്വകാര്യബസില്‍ വെച്ചാണു ജീവനക്കാരില്‍ നിന്നു യുവതിക്കു നേരെ മനുഷ്യത്വരഹിതമായ പെരുമാറ്റം ഉണ്ടായത്. വൈകിട്ട് അഞ്ചേമുക്കാലോടെ ബസ് കഞ്ഞിക്കുഴിയിലെത്തിയപ്പോഴാണു യുവതി ഛര്‍ദ്ദിച്ചത്. കഞ്ഞിക്കുഴിയില്‍ ഇറങ്ങേണ്ടിയിരുന്ന യുവതിക്ക് ബസ് ഡ്രൈവര്‍ തുണി നല്‍കി അവരെ കൊണ്ടു […]

മരുന്ന് ലഭിക്കാത്തതിന്റെ പേരിൽ തോട്ടയ്ക്കാട് ആശുപത്രി കവലയിലെ മെഡിക്കൽ സ്റ്റോറിന് നേരെ ആക്രമണം; ചെത്തിപ്പുഴ സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ വാകത്താനം: മരുന്ന് ലഭിക്കാത്തതിന്റെ പേരിൽ മെഡിക്കൽ സ്റ്റോറിന് നേരെ ആക്രമണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ ചിരംഞ്ചിറ എനാച്ചിറ ഭാഗത്ത് ചുരപ്പറമ്പിൽ വീട്ടിൽ മകൻ സിനോ ദേവസ്യ (23), ചെത്തിപ്പുഴ ചിരംഞ്ചിറ ഭാഗത്ത് മോട്ടേപ്പറമ്പിൽ വീട്ടിൽ പ്രണവ് (24), പെരുന്ന പുഴവാത് ഹിദയത്ത് നഗർ ഭാഗത്ത് തേട്ടുപ്പറമ്പിൽ വീട്ടിൽ സുജിത്ത് (24) എന്നിവരെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം തോട്ടയ്ക്കാട് ആശുപത്രിപടിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിൽ വന്ന് മരുന്ന് ചോദിച്ചിട്ട് കിട്ടാത്തതിലുള്ള വിരോധത്താൽ […]

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ച് പാണപിലാവ് കോൺഗ്രസ് മേഖല കമ്മറ്റി

എരുമേലി : മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ 33-ാം രക്തസാക്ഷിത്വ ദിനം ആചരിച്ച് പാണപിലാവ് കോൺഗ്രസ് മേഖല കമ്മറ്റി. രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ചീനി മരം ജംഗ്ഷനിൽ രാജീവ് ഗാന്ധിയുടെ ഛായചിത്രത്തിൽ മാലചാർത്തുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. വിറ്റി മാത്യു വെമ്പാല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി മുഖ്യപ്രഭാഷണം നടത്തി. കർഷകനും പൊതു പ്രവർത്തകനുമായ ബിനു നിരപ്പേൽ, സിബി നെടിയ മുറിയിൽ, ബിജോയ്, ജോജോ കണ്ടത്തിൽ, സുനിൽ പന്നാംകുഴിയിൽ, ഔസേപ്പച്ചൻ മുതു പ്ലാക്കൽ, ബിൻസ് കുഴിക്കാട്ട്, […]

വിഷു ബമ്പര്‍ നറുക്കെടുപ്പിന് ആറു നാള്‍ കൂടി:12 കോടിക്കധിപതിയെ 29-ന് അറിയാം ; ഇതുവരെ വിറ്റുപോയത് 33,27,850 ടിക്കറ്റുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സമയം ശരിയാണെങ്കില്‍ 12 കോടിയുടെ വിഷുക്കണിക്കൊന്ന പൂത്ത കിരീടം ചൂടുന്ന തലയേതെന്ന് ഈ മാസം 29-ാം തീയതി ഉച്ചയ്ക്ക് രണ്ടു മണിക്ക് അറിയാം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിഷു ബമ്പറിന്റെ ഒന്നാം സമ്മാനമായി നല്‍കുന്നത് 12 കോടി രൂപയാണ് . 300 രൂപ മുടക്കി ഭാഗ്യത്തിന്റെ സമയം തിരയുന്ന ജനങ്ങള്‍ക്കൊപ്പം ആവേശത്തോടെ ലോട്ടറി വകുപ്പും മുന്നേറുകയാണ്. വിപണിയില്‍ ഇറക്കിയിട്ടുള്ള 36 ലക്ഷം ടിക്കറ്റുകളില്‍ 21.05.2024 വൈകുന്നേരം നാലു മണി വരെയുള്ള കണക്ക് അനുസരിച്ച് മുപ്പത്തിമൂന്ന് ലക്ഷത്തി ഇരുപത്തിയേഴായിരത്തി എണ്ണൂറ്റിയമ്പത് (33,27,850) […]

അവിഹിത ബന്ധം അറിഞ്ഞതിലുള്ള പക; ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ മരുമകൾ ഉൾപ്പെടെയുള്ള പ്രതികള്‍ക്ക് ജീവപര്യന്തം

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് തോലന്നൂരില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി എറണാകുളം പറവൂര്‍ സ്വദേശി സദാനന്ദന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. രണ്ടാം പ്രതിയും കൊല്ലപ്പെട്ട ദമ്പതികളുടെ മകന്റെ ഭാര്യയുമായ ഷീജയ്ക്ക് ജീവപര്യന്തം ശിക്ഷയുമാണ് വിധിച്ചത്. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 സെപ്റ്റംബറിലാണ് വിമുക്തഭടനായ പുളിക്കപ്പറമ്പ് അംബ്ദേകര്‍ കോളനിയിലെ താമസക്കാരായ സ്വാമിനാഥനും ഭാര്യ പ്രേമകുമാരിയും കൊല്ലപ്പെടുന്നത്. പ്രതികള്‍ തമ്മിലുള്ള ബന്ധം സ്വാമിനാഥന്‍ അറിഞ്ഞതോടെയാണ് ദമ്പതികളെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ദമ്പതികളുടെ മരുമകള്‍ ഷീജയാണ് കൊലപാതകം ആസൂത്രണം […]

ഷോടർട്ട് സർക്യൂട്ട്: കോഴിക്കോട് വീടിന് തീപിടിച്ചു, ഒരുലക്ഷം രൂപയുടെ നാശനഷ്ട്ടം

  കാസർഗോഡ്: കുണ്ടംകുഴിയില്‍ വീടിന് തീപിടിച്ചു. മാവിനകല്ലില്‍ ഹാലോജി റാവുവിന്റെ വീടിനാണ് തീപിടിച്ചത്. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പൊട്ടിത്തെറി ശബ്ദം കേട്ട് ഉണർന്ന വീട്ടുകാര്‍ ഓടി പുറത്തിറങ്ങുകയും നാട്ടുകാർ ഓടിയെത്തിയാണ് തീയണച്ചത്.   വീട്ടിലുണ്ടായിരുന്ന വരാന്തയില്‍ സൂക്ഷിച്ച ടൈല്‍സ് കട്ടിങ് യന്ത്രം, കാടുവെട്ടുന്ന യന്ത്രം, മരം മുറിക്കുന്ന യന്ത്രം എന്നിവയും വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തി നശിച്ചു. വിറക് പുരയോട് ചേര്‍ന്ന കൂട്ടിലുണ്ടായിരുന്ന കോഴികളും മുയലുകളും ചത്തു. ഒരുലക്ഷത്തോളം രൂപയുടെ നാശ നഷ്ട മുണ്ടായിയെന്നാണ് വീട്ടുകാർ പറയുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടത്തത്തിന് കാരണം. ആർക്കും ആളപായമില്ല. […]

ഭക്ഷ്യസുരക്ഷ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്: പരിശോധനയിലും പിഴത്തുകയിലും വർധന

  തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മുന്‍ വര്‍ഷങ്ങളേക്കാള്‍ റെക്കോര്‍ഡ് പരിശോധനകളാണ് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയത് അതോടൊപ്പം പിഴത്തുകയും ഇരട്ടിയായി. എല്ലാ ജില്ലകളില്‍ നിന്നായി 4,05,45,150 രൂപ പിഴയിനത്തില്‍ ഈടാക്കി. 10,466 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ശേഖരിച്ചു. 37,763 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനയ്‌ക്കെടുത്തു. കഴിഞ്ഞ വര്‍ഷം 982 അഡ്ജ്യൂഡിക്കേഷന്‍ കേസുകളാണ് ഫയല്‍ ചെയ്തത്. 760 പ്രോസിക്യൂഷന്‍ കേസുകളും ഫയല്‍ […]

ഏന്തയാറ്റിൽ നാളെ മുതൽ ജനങ്ങൾക്ക് താല്ക്കാലിക നടപ്പാലം പണി ആരംഭിക്കുമെന്ന് കൂട്ടിക്കൽ ,കൊക്കയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ ; അനിശ്ചിത കാല സത്യാഗ്രഹ സമരം അവസാനിപ്പിച്ച് പ്രദേശവാസികൾ 

കൂട്ടിക്കൽ : ഏന്തയാർ പാലം തകർന്നതോടെ ദുരിതത്തിലായ പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കാൻ താല്ക്കാലിക നടപ്പാലം പണി ആരംഭിക്കുമെന്ന് പ്രദേശത്തെ പഞ്ചായത്ത് പ്രസിഡൻ്റുമാർ. ഇതോടെ പൊതുജനങ്ങളുടെ നേതൃത്വത്തിൽ നടത്തിവന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. കോട്ടയം ജില്ലയിലെ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിനെയും  ഇടുക്കി ജില്ലയിലെ കൊക്കയാർ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം  തകർന്നിടത്ത് അടിയന്തിരമായി യാത്രാക്ലേശം പരിഹരിക്കുന്നതിനായി നാളെ മുതൽ താല്ക്കാലിക നടപ്പാലം പണി ആരംഭിക്കുമെന്ന് കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ബിജോയി ജോസ് മുണ്ടുപാലം ,കൊക്കയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മോളി ഡൊമിനിക്ക് എന്നിവർ അറിയിച്ചു. ഇരു പഞ്ചായത്തുകളുടെയും  […]

അസോസിയേഷൻ നീക്കത്തിന് തിരിച്ചടി ; ക്‌നാനായ സമുദായ ഭരണഘടനാ ഭേദഗതി  നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി 

കൊച്ചി : ക്‌നാനായ സമുദായത്തിന്റ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ക്‌നാനായ അസോസിയേഷൻ നീക്കത്തിന് തിരിച്ചടി. സമുദായ ഭരണഘടന ഭേദഗതി ചെയ്യാനായി ചിങ്ങവനം മോർ അപ്രേം സെമിനാരിയിൽ ചേർന്ന പ്രത്യേക യോഗം എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്. ഭരണഘടനാ ഭേദഗതി സംബന്ധമായ വിഷയങ്ങളിൽ യോഗത്തിൽ എന്തു തീരുമാനം ഉണ്ടായാലും ഇത് നടപ്പാക്കുന്നത് വിലക്കിയാണ് ഇപ്പോൾ ഹൈക്കോടതി വിധി ഉണ്ടായിരിക്കുന്നത്. നിയമവിരുദ്ധമായ അസോസിയേഷൻ തീരുമാനങ്ങൾ നിലവിൽ കോട്ടയം മുൻസിഫ് കോടതി വിധിയ്ക്കു വിധേയമായിരിക്കുമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പരിശുദ്ധ അന്തോഖ്യാ സിംഹാസനവുമായോ പാർത്രിയാക്കീസ് ബാവയുടെ മേലധികാരവുമായോ ബന്ധപ്പെട്ട […]