play-sharp-fill
ഏന്തയാറ്റിൽ നാളെ മുതൽ ജനങ്ങൾക്ക് താല്ക്കാലിക നടപ്പാലം പണി ആരംഭിക്കുമെന്ന് കൂട്ടിക്കൽ ,കൊക്കയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ ; അനിശ്ചിത കാല സത്യാഗ്രഹ സമരം അവസാനിപ്പിച്ച് പ്രദേശവാസികൾ 

ഏന്തയാറ്റിൽ നാളെ മുതൽ ജനങ്ങൾക്ക് താല്ക്കാലിക നടപ്പാലം പണി ആരംഭിക്കുമെന്ന് കൂട്ടിക്കൽ ,കൊക്കയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ ; അനിശ്ചിത കാല സത്യാഗ്രഹ സമരം അവസാനിപ്പിച്ച് പ്രദേശവാസികൾ 

കൂട്ടിക്കൽ : ഏന്തയാർ പാലം തകർന്നതോടെ ദുരിതത്തിലായ പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കാൻ താല്ക്കാലിക നടപ്പാലം പണി ആരംഭിക്കുമെന്ന് പ്രദേശത്തെ പഞ്ചായത്ത് പ്രസിഡൻ്റുമാർ. ഇതോടെ പൊതുജനങ്ങളുടെ നേതൃത്വത്തിൽ നടത്തിവന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു.

കോട്ടയം ജില്ലയിലെ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിനെയും  ഇടുക്കി ജില്ലയിലെ കൊക്കയാർ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം  തകർന്നിടത്ത് അടിയന്തിരമായി യാത്രാക്ലേശം പരിഹരിക്കുന്നതിനായി നാളെ മുതൽ താല്ക്കാലിക നടപ്പാലം പണി ആരംഭിക്കുമെന്ന് കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ബിജോയി ജോസ് മുണ്ടുപാലം ,കൊക്കയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മോളി ഡൊമിനിക്ക് എന്നിവർ അറിയിച്ചു.

ഇരു പഞ്ചായത്തുകളുടെയും  തീരൂമാനത്തെ സ്വാഗതം ചെയ്യുന്നതായും പൊതു ജനങ്ങളുടെ നേതൃത്വത്തിൽ നടന്നു വന്ന അനിശ്ചിത കാല സത്യാഗ്രഹ സമരം അവസാനിപ്പിച്ചതായും പൊതു പ്രവർത്തകനായ ജോസഫ് ജേക്കബ് , ജോർജ് ആൻ്റണി ,കെ .വി . ശിവരാജൻ എന്നിവർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group