Spread the love

 

കാസർഗോഡ്: കുണ്ടംകുഴിയില്‍ വീടിന് തീപിടിച്ചു. മാവിനകല്ലില്‍ ഹാലോജി റാവുവിന്റെ വീടിനാണ് തീപിടിച്ചത്. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പൊട്ടിത്തെറി ശബ്ദം കേട്ട് ഉണർന്ന വീട്ടുകാര്‍ ഓടി പുറത്തിറങ്ങുകയും നാട്ടുകാർ ഓടിയെത്തിയാണ് തീയണച്ചത്.

video
play-sharp-fill

 

വീട്ടിലുണ്ടായിരുന്ന വരാന്തയില്‍ സൂക്ഷിച്ച ടൈല്‍സ് കട്ടിങ് യന്ത്രം, കാടുവെട്ടുന്ന യന്ത്രം, മരം മുറിക്കുന്ന യന്ത്രം എന്നിവയും വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തി നശിച്ചു. വിറക് പുരയോട് ചേര്‍ന്ന കൂട്ടിലുണ്ടായിരുന്ന കോഴികളും മുയലുകളും ചത്തു. ഒരുലക്ഷത്തോളം രൂപയുടെ നാശ നഷ്ട മുണ്ടായിയെന്നാണ് വീട്ടുകാർ പറയുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടത്തത്തിന് കാരണം. ആർക്കും ആളപായമില്ല.