play-sharp-fill

അമിത അളവിൽ അനസ്തേഷ്യ നൽകി: യുവതി അബോധാവസ്ഥയിലായത് ഒരു വർഷവും മൂന്ന് മാസവും, ഒടുവിൽ മരണം, ആശുപത്രിക്കെതിരെ യുവതിയുടെ ഭർത്താവ്

  കോഴിക്കോട്: ശസ്ത്രക്രിയയ്ക്ക് ശേഷം നീണ്ടകാലം അബോധാവസ്ഥയിൽ ആയിരുന്നു യുവതി മരിച്ചു. സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണവുമായി ഭർത്താവ് രംഗത്തെത്തി.   ശസ്ത്രക്രിയയ്ക്കിടെ നല്‍കിയ അനസ്തേഷ്യയുടെ അളവ് കൂടിപ്പോയതാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ഭർത്താവ് പറഞ്ഞു. വയനാട് നടവയല്‍ ചീങ്ങോട് വരിക്കാലയില്‍ ജെറില്‍ ജോസിന്റെ ഭാര്യ അഖില (28) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്.   ഒരു വർഷവും മൂന്ന് മാസവുമാണ് യുവതി അബോധാവസ്ഥയിലായിരുന്നത്. കല്‍പറ്റ ലിയോ ആശുപത്രിയില്‍ ഹെർണിയ ശസ്ത്രക്രിയയ്ക്കായി 2023 മാർച്ച്‌ 18നാണ് അഖിലയെ പ്രവേശിപ്പിച്ചത്. സർജറി നടക്കുന്നതിനിടെ രോഗിക്ക് ബോധം വന്നതോടെ […]

അടിയും പിടിയും മോഷണവും പാലാ നഗരസഭാ ചെയര്‍മാനാകാൻ കൊതിച്ച ബിനു പുളിക്കക്കണ്ടം ഒടുവില്‍ മോഷണ കേസില്‍ പ്രതിയുമായി ; എയര്‍പോഡ് മോഷണ കേസിലാണ് സിപിഎം കൗണ്‍സിലറായ ബിനു കുടുങ്ങിയത്, പാലായിലെ സമ്പന്നനായ നഗര സഭാ കൗണ്‍സിലര്‍ മോഷണ കേസില്‍ പ്രതിയായത് ഇങ്ങനെ

പാലാ : പാലാ നഗരസഭയിലെ എയർപോഡ് മോഷണം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ അതിനൊക്കെ തിരശ്ശീല വീണിരിക്കുകയാണ്. നഗരസഭാ ചെയർമാനാകാൻ കൊതിച്ചു നടന്ന സി.പി.എം കൗണ്‍സിലർ ബിനു പുളിക്കക്കണ്ടം ഒടുവില്‍ മോഷണ കേസില്‍ പ്രതിയാവുകയും ചെയ്തു. കേരള കോണ്‍ഗ്രസ് (എം) കൗണ്‍സിലർ ജോസ് ചീരാംകുഴിയുടെ എയർപോഡ് മോഷ്ടിച്ച കേസിലാണ് ബിനു പുളിക്കക്കണ്ടത്തിനെ പ്രതിയാക്കി പോലീസ് കേസെടുത്തിരിക്കുന്നത്. നഷ്ടപ്പെട്ടതെന്നു കരുതുന്ന എയർപോഡ് കഴിഞ്ഞയാഴ്ച ബിനുവിൻ്റെ സുഹൃത്തായ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നഴ്‌സായി ജോലി ചെയ്യുന്ന പാലാ സ്വദേശിനിയാണ് പോലീസിന് കൈമാറിയത്. ജനുവരിയില്‍ തന്റെ എയർപോഡ് ബിനു മോഷ്ടിച്ചതാണെന്ന് […]

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയും അക്കാഡമിക് രംഗത്ത് സഹകരിച്ച് പ്രവർത്തിക്കുവാൻ ധാരണ

    കോട്ടയം: കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനും, പാലായിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയും അക്കാഡമിക് രംഗത്ത് സഹകരിച്ച് പ്രവർത്തിക്കും. ഇത് സംബന്ധിച്ച ധാരണാപത്രം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ജനറൽ ഡോ. അനുപമ ഭട്നഗറും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി റെജിസ്ട്രാർ ഡോ. എം. രാധാകൃഷ്ണനും വെള്ളിയാഴ്ച ഒപ്പുവയ്ക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഡയറക്ടർ ഡോ. രാജീവ് ധരാസ്‌ക്കർ, കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് […]

അട്ടപ്പാടി കാട്ടി മലയിൽ അകപ്പെട്ട മലപ്പുറം സ്വദേശികളെ രക്ഷപ്പെടുത്തി: മഴ കാരണം വനത്തിൽ കുടുങ്ങിപ്പോയെന്ന് യുവാക്കൾ

  പാലക്കാട്: അനധികൃതമായയി പാലക്കാട് അട്ടപ്പാടി കാട്ടി മലയിൽ കുടുങ്ങിയ നാല് യുവാക്കളെ രക്ഷിച്ചു. മലപ്പുറം മേലാറ്റൂർ സ്വദേശികളായ അഷ്‌കർ, സൽമാൻ, സെഹാനുദ്ദിൻ, മഹേഷ്‌ എന്നിവരെയാണ് രക്ഷിച്ചത്. കാട് കാണാൻ വനത്തിൽ കയറിയ സംഘം വഴിതെറ്റി കാട്ടിമലയിൽ അകപ്പെടുകയായിരുന്നു. രാത്രി ഒൻപത് മണിയോടെയാണ് വിവരമറിഞ്ഞെത്തിയ പൊലീസും ഫയർഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ രക്ഷപ്പെടുത്തിയത്.   മലപ്പുറത്ത് നിന്നും അട്ടപ്പാടി സന്ദർശനത്തിനെത്തിയതായിരുന്നു നാലംഗ സംഘം. വനത്തിൽ കയറിയ യുവാക്കൾ വൈകുന്നേരമായതോടെ മഴ കനക്കുകയും ഇരുട്ട് മൂടുകയും ചെയ്തതോടെ കാട്ടിൽ നിന്നും പുറത്തിറങ്ങാനാവാതെ വഴി തെറ്റി. […]

മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം ; ചികിത്സയിൽ കഴിയുകയായിരുന്ന മലപ്പുറം സ്വദേശിയായ യുവാവാണ് മരിച്ചത്

മലപ്പുറം : മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം. ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി തജ്ലിസാൻ ആണ് മരിച്ചത്. 22 വയസായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ആരോഗ്യ സ്ഥിതി മോശമായതോടെ 18നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരിക അസ്വസ്ഥതകൾ കൂടിയതിനെ തുടർന്നാണ് പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ മാസം മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് മരിക്കുന്ന അഞ്ചാമത്തെ ആളാണ് തജ്ലിസാൻ.  

മുൻ ഡിജിപിയുടെ വീട്ടിലെ ഫ്യൂസ് ഊരി ഊർജ്ജ വകുപ്പ് സെക്രട്ടറിയായ മുൻ ഭാര്യ

ചെന്നൈ: തമിഴ്‌നാട് സ്പെഷ്യൽ മുൻ ഡി.ജി.പി രാജേഷ് ദാസ് താമസിക്കുന്ന വീട്ടിലേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് മുൻ ഭാര്യയും തമിഴ്‌നാട് ഊർജവകുപ്പ് സെക്രട്ടറിയുമായ ബീല വെങ്കിടേശൻ. ബീല അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ആരോപിച്ച് രാജേഷ് രംഗത്തെത്തിയെങ്കിലും വീടിരിക്കുന്ന ഭൂമിയും വൈദ്യുതി കണക്ഷനും തന്റെ പേരിലാണെന്നായിരുന്നു അവരുടെ പ്രതികരണം. അനാവശ്യ ചിലവ് ഒഴിവാക്കുന്നതിനാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നും ബീല കൂട്ടിച്ചേർത്തു.   വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനായി തമിഴ്‌നാട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ ഞായറാഴ്ച രാജേഷ് താമസിക്കുന്ന വീട്ടിലെത്തിയിരുന്നെങ്കിലും അദ്ദേഹം അനുവദിച്ചിരുന്നില്ല. തുടർന്ന്, തിങ്കളാഴ്ച ഊർജവകുപ്പ് സെക്രട്ടറിയുടെ […]

പെരിയാറിൽ കൂട്ടത്തോടെ മീനുകൾ ചത്തു പൊങ്ങി: മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിനുള്ളിലേക്ക് മീനുകൾ എറിഞ്ഞ് പ്രതിഷേധം

  കൊച്ചി: പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തിൽ ഏലൂർ മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം. മത്സ്യകൃഷിക്കാരോടും നാട്ടുകാരോടുമൊപ്പം ചേർന്നാണ് പ്രതിഷേധം. പ്രതിഷേധത്തിനിടെ മലീനികരണ നിയന്ത്രണ ബോർഡ് ഓഫീസിനുള്ളിലേക്ക് പ്രതിഷേധക്കാർ ചത്തു പൊങ്ങിയ മീനുകൾ എറിഞ്ഞു. അടുത്ത മാസം വിളവെടുക്കാൻ പാകമായ മീനുകളാണ് ചത്തു പൊങ്ങിയിരിക്കുന്നത്. മീൻവളർത്തുന്നവരും പിടിക്കുന്നവരും എല്ലാവരും ദുരന്താവസ്ഥയിലാണ്.   പ്രതിഷേധക്കാരുമായി ചർച്ച നടത്തുന്നതിന് സ്ഥലത്തെത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എഞ്ചിനീയറുടെ വാഹനവും പ്രതിഷേധക്കാർ തടഞ്ഞു. ഇന്നലെ രാവിലെ അലൈൻസ് മറൈൻ പ്രോഡക്റ്റ് എന്ന കമ്പനി […]

മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

  മലപ്പുറം :എടക്കരയിൽ മഞ്ഞപ്പിത്തം ബാധിച്ചു യുവാവ് മരിച്ചു. ചുങ്കത്തറ സ്വദേശി തെജിൻ സാൻ (22) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഈ വർഷം ഒൻപത് പേരാണ് മലപ്പുറത്ത് വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ചു മരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 1,977 പേര്‍ക്കെന്ന് ആരോഗ്യവകുപ്പിന്‍റെ കണക്ക്. കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചവരാണ് ഭൂരിഭാഗവും. അസാധാരണമായ സാഹചര്യം ഇല്ലെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുമ്പോഴും മഞ്ഞപ്പിത്തത്തിനൊപ്പം വൈറല്‍ പനിക്കും കോവിഡിനും ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ജനുവരി മുതൽ ഇതുവരെ […]

കേരളത്തിലെ ‘ഡ്രൈ ഡേ’ മാറ്റാൻ ശുപാര്‍ശ: ‘ഒന്നാം തീയതി മദ്യശാല തുറന്നാല്‍ 15,000 കോടിയുടെ വരുമാന വര്‍ധനവ്’.

  തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാമാസവും ഒന്നാം തീയ്യതിയുള്ള ‘ഡ്രൈ ഡേ’ മാറ്റണമെന്ന് സെക്രട്ടറി തല കമ്മറ്റിയുടെ ശുപാര്‍ശ. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം. എല്ലാ മാസവും ഒന്നാം തീയ്യതി മദ്യശാല തുറന്നാല്‍ 15,000 കോടിയുടെ വരുമാന വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. വരുമാന വര്‍ധന ചര്‍ച്ച ചെയ്യാൻ വിളിച്ചുചേര്‍ത്ത യോഗമാണ് ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. വില കുറഞ്ഞ – വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വില്‍പന, മദ്യ ഉത്പാദനം പ്രോത്സാഹിപ്പിച്ച് കയറ്റുമതിയിലേക്ക് കൂടുതലായി കടക്കുന്ന കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. പുതിയ മദ്യനയം വരുന്നതിന് മുന്നോടിയായാണ് യോഗം നടന്നത്.

സംസ്ഥാനത്ത് സ്വർണ്ണ വില മാറ്റമില്ലാതെ തുടരുന്നു ; അറിയാം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണ വില

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല.   കോട്ടയത്തെ സ്വർണ്ണവില ഗ്രാമിന് – 6830 സ്വർണ്ണം പവന് – 54640 അരുൺസ് മരിയാ ഗോൾഡ് കോട്ടയം, ചിങ്ങവനം