play-sharp-fill
മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 

മലപ്പുറം :എടക്കരയിൽ മഞ്ഞപ്പിത്തം ബാധിച്ചു യുവാവ് മരിച്ചു. ചുങ്കത്തറ സ്വദേശി തെജിൻ സാൻ (22) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

ഈ വർഷം ഒൻപത് പേരാണ് മലപ്പുറത്ത് വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ചു മരിച്ചത്.

സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 1,977 പേര്‍ക്കെന്ന് ആരോഗ്യവകുപ്പിന്‍റെ കണക്ക്. കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചവരാണ് ഭൂരിഭാഗവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസാധാരണമായ സാഹചര്യം ഇല്ലെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുമ്പോഴും മഞ്ഞപ്പിത്തത്തിനൊപ്പം വൈറല്‍ പനിക്കും കോവിഡിനും ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

ജനുവരി മുതൽ ഇതുവരെ മലപ്പുറം ജില്ലയിൽ 4000 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചെന്ന് മലപ്പുറം ഡി.എം.ഒ ഡോ.രേണുക അറിയിച്ചിരുന്നു.