അമിത അളവിൽ അനസ്തേഷ്യ നൽകി: യുവതി അബോധാവസ്ഥയിലായത് ഒരു വർഷവും മൂന്ന് മാസവും, ഒടുവിൽ മരണം, ആശുപത്രിക്കെതിരെ യുവതിയുടെ ഭർത്താവ്
കോഴിക്കോട്: ശസ്ത്രക്രിയയ്ക്ക് ശേഷം നീണ്ടകാലം അബോധാവസ്ഥയിൽ ആയിരുന്നു യുവതി മരിച്ചു. സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണവുമായി ഭർത്താവ് രംഗത്തെത്തി.
ശസ്ത്രക്രിയയ്ക്കിടെ നല്‍കിയ അനസ്തേഷ്യയുടെ അളവ് കൂടിപ്പോയതാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ഭർത്താവ് പറഞ്ഞു. വയനാട് നടവയല്‍ ചീങ്ങോട് വരിക്കാലയില്‍ ജെറില്‍ ജോസിന്റെ ഭാര്യ അഖില (28) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്.
ഒരു വർഷവും മൂന്ന് മാസവുമാണ് യുവതി അബോധാവസ്ഥയിലായിരുന്നത്. കല്‍പറ്റ ലിയോ ആശുപത്രിയില്‍ ഹെർണിയ ശസ്ത്രക്രിയയ്ക്കായി 2023 മാർച്ച് 18നാണ് അഖിലയെ പ്രവേശിപ്പിച്ചത്. സർജറി നടക്കുന്നതിനിടെ രോഗിക്ക് ബോധം വന്നതോടെ വീണ്ടും അനസ്തേഷ്യ നല്‍കുകയും ഓപ്പറേഷൻ പൂർത്തീകരിക്കുകയും ചെയ്തു. എന്നാല്‍ യുവതി അബോധാവസ്ഥയില്‍ തുടരുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് തുടർചികിത്സക്കായി കൊണ്ടുപോയെങ്കിലും മാറ്റമുണ്ടായില്ല. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയില്‍ പോസ്റ്റ്മോർട്ടം നടത്തി.