play-sharp-fill

പ്രതികൂല കാലാവസ്ഥ ; തിരുവാർപ്പ് വൈഎസ്എസി കോർട്ടിൽ യൂത്ത് കോൺഗ്രസ് നടത്താനിരുന്ന എ ആർ വാസുദേവൻ വോളി ബോൾ ടൂർണമെന്റ് മാറ്റിവച്ചു

സ്വന്തം ലേഖകൻ തിരുവാർപ്പ് യൂത്ത് കോൺഗ്രസ്ന്റെ ആഭിമുഖ്യത്തിൽ വൈ എസ് എ സി കോർട്ടിൽ മെയ് 24 മുതൽ 26 വരെ നടത്താനിരുന്ന എ ആർ വാസുദേവൻ മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.

കഥാപ്രസംഗത്തിന് 100വയസ്സ് ; അക്ഷര നഗരിയിൽ ആഘോഷം ; മെയ് 25 ന് കഥാപ്രസംഗ ശതാബ്ദി ആഘോഷം സംഘടിപ്പിക്കുന്നു ; തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉത്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറി മലയാള കലാ അക്കാദമിയുടെ സഹകരണത്തോടെ ഈ മാസം 25 ന് കഥാപ്രസംഗ ശതാബ്ദി ആഘോഷം സംഘടിപ്പിക്കുന്നു.ഉച്ചയ്ക്ക് 2.30 മുതൽ ലൈബ്രറി ഹാളിൽ യുവജനോത്സവ മത്സര വിജയികളുടെ കഥാപ്രസംഗമേള. 3.30ന് കാഥികൻ വിനോദ് ചമ്പക്കരയുടെ കുഞ്ചൻ നമ്പ്യാർ എന്ന കഥാപ്രസംഗം.തുടർന്ന് പൊതുസമ്മേളനം എന്നിവ നടക്കും. ലൈബ്രറി പ്രസിഡണ്ട് ഏബ്രഹാംഇട്ടിച്ചെറിയ അദ്ധ്യക്ഷനാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉത്ഘാടനം ചെയ്യും. മുതിർന്ന കാഥികരായ കോട്ടയംബാബുരാജ്, ചിങ്ങവനംസിസ്റ്റേഴ്സ്, രമാ.എസ് . കുമാർ,എം.എൻ.കവിയൂർ, പഴയിടം മുരളി എന്നിവരെ ഗവ.ചീഫ് വിപ്പ് […]

വിവാഹ വാഗ്ദാനം നല്‍കി പീഡനം ; പ്രമുഖ കായികതാരങ്ങളുടെ കോച്ച്‌ അമല്‍ മനോഹറിനെതിരെ പരാതിയുമായി യുവതി ; പ്രതി ഒളിവിൽ

സ്വന്തം ലേഖകൻ കൊല്ലം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കൊല്ലം ചാത്തന്നൂർ സ്വദേശി അമല്‍ മനോഹറിനെതിരെ കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, ശാരീരികോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തു. അതേസമയം, അമല്‍ മനോഹർ ഒളിവില്‍ പോയി. ചാത്തന്നൂർ കൊട്ടറ സ്വദേശിയായ അമല്‍ മനോഹർ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയാണ് ടെക്നോപാർക്കിലെ ജീവനക്കാരിയായ പെണ്‍കുട്ടിയെ ഒപ്പം കൂട്ടുന്നത്. 2023 മാർച്ച്‌ 20 മുതല്‍ ഇവർ ഒരുമിച്ച്‌ താമസം ആരംഭിച്ചു. പ്രമുഖ കായികതാരങ്ങളുടെ […]

നടിയെ ആക്രമിച്ച കേസില്‍ താമസിയാതെ വിധി വരും ; വിവാദങ്ങളോട് പ്രതികരിക്കാൻ ആര്‍ക്കും താല്‍പ്പര്യമില്ല; അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാല്‍ ഒഴിയും; മമ്മൂട്ടിയും സംഘടനയെ ഏറ്റെടുക്കില്ല; ഇടവേള ബാബുവും ജനറല്‍ സെക്രട്ടറി പദം വിടും; താര സംഘടനയില്‍ പുതു തലമുറയിലെ പ്രമുഖർ മത്സരിക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാല്‍ ഒഴിയും. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇടവേള ബാബുവും ഉണ്ടാകില്ല.പുതിയ നേതൃത്വത്തിലേക്ക് വരാൻ മെഗാ താരം മമ്മൂട്ടിക്കും താല്‍പ്പര്യമില്ല. ഇതോടെ അമ്മയുടെ നേതൃത്വത്തില്‍ ഇനി പ്രധാനപ്പെട്ട രണ്ട് സൂപ്പർതാരങ്ങളും സജീവ സാന്നിധ്യമാകില്ല. വിവാദങ്ങളോട് പ്രതികരിക്കാനുള്ള താല്‍പ്പര്യക്കുറവാണ് അമ്മയില്‍ നിന്നും മോഹൻലാലിനേയും അകറ്റുന്നത്. കാല്‍നൂറ്റാണ്ടായി വിവിധ പദവികളില്‍ സംഘടനയെ നയിച്ച ഇടവേള ബാബു ഇനി ഭാരവാഹിയാകാനില്ലെന്ന നിലപാടിലാണ്. ജൂണ്‍ 30-ന് കൊച്ചി ഗോകുലം കണ്‍വെൻഷൻ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം. 506 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. […]

ലോട്ടറി തട്ടിയെടുത്ത സംഭവം : ഒരു കോടി രൂപ സമ്മാനത്തിനായി സുകുമാരിയമ്മ നിയമ നടപടിക്ക് ; ടിക്കറ്റ് ലോട്ടറി കച്ചവടക്കാരൻ തട്ടിയെടുത്തതാണെന്നു പൊലീസ് റിപ്പോർട്ട് നല്‍കിയിട്ടും അനക്കമില്ലതെ ലോട്ടറി വകുപ്പ് ; നിയമ പോരാട്ടം നിർണ്ണായകം ; സമ്മാനത്തുക നൽകാൻ കോടതി നിർദ്ദേശിക്കണം

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഒരു കോടി രൂപ സമ്മാനത്തിനായി സുകുമാരിയമ്മ നിയമ നടപടിക്ക്. സമ്മാനത്തുക കൈമാറുന്നതു സംബന്ധിച്ച്‌ ഭാഗ്യക്കുറി ഡയറക്ടറേറ്റില്‍ നിന്നു വ്യക്തമായ മറുപടി ലഭിക്കാത്തതിനാലാണ് സുകുമാരിയമ്മയുടെ ഈ നീക്കം. അടിച്ച ഭാഗ്യക്കുറി ടിക്കറ്റ് വഴിയോര വില്‍പനക്കാരിയില്‍ നിന്നു ലോട്ടറി കച്ചവടക്കാരൻ തട്ടിയെടുത്തതാണെന്നു പൊലീസ് റിപ്പോർട്ട് നല്‍കിയിട്ടും ലോട്ടറി വകുപ്പിന് അനക്കമില്ല. മനസാക്ഷിയെ ഞെട്ടിച്ച ഈ തട്ടിപ്പില്‍ പണം നല്‍കാതിരിക്കാനാണ് ലോട്ടറി വകുപ്പിന്റെ നീക്കമെന്നാണ് സൂചന. അതുകൊണ്ട് തന്നെ നിയമ പോരാട്ടം നിർണ്ണായകമാകും. സമ്മാനത്തുക കൈമാറാൻ കോടതിയുടെ അനുമതി വേണ്ടിവരുമെന്ന് ലോട്ടറി ഡയറക്ടറേറ്റ് […]

ആക്രി സാധനങ്ങളുമായി പോയ14കാരനെ മർദിച്ചു ; ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: കൃഷ്ണപുരത്ത് 14 വയസുകാരനെ മർദിച്ച കേസിൽ ബിജെപി പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പിൽ കിഴക്ക് ആലമ്പള്ളിൽ മനോജ് (45) ആണ് അറസ്റ്റിലായത്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ബിജെപി വാർഡ് ഭാരവാഹിയാണ് മനോജ്.ആക്രി സാധനങ്ങളുമായി സൈക്കിളിൽ പോവുകയായിരുന്ന 14കാരനെ ഞായറാഴ്ചയാണ് ഇയാൾ മർദിച്ചത്. കഴുത്തിനു പരുക്കുകളുമായി പതിനാലുകാരനെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലു പ്രവേശിപ്പിച്ചിരുന്നു.  

മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു ; സ്ഥിരീകരിച്ചത് എച്ച്5 എൻ1 ; കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിൽപനയ്ക്കും കടത്തലിനും നിരോധനം

സ്വന്തം ലേഖകൻ കോട്ടയം: മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും മൃഗസംരക്ഷണവകുപ്പിന്റെ മേൽനോട്ടത്തിൽ അടിയന്തരമായി ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്‌കരിക്കും. […]

ബാർ വന്നതോടെ ജനങ്ങളുടെ സ്വൈര്യജീവിതം നഷ്ടപ്പെട്ടു; കോട്ടയം കുടയംപടിയിലെ ബാർ ഹോട്ടൽ അടച്ചു പൂട്ടാൻ പഞ്ചായത്ത് പ്രസിഡന്റിന് മെമ്പറുടെ കത്ത്

കോട്ടയം:ബാർ വന്നതോടെ ജനങ്ങളുടെ സ്വൈര്യജീവിതം നഷ്ടപ്പെട്ടതായി നാട്ടുകാരുടെ പരാതി.കുടയംപടിയിൽ പ്രവർത്തിച്ചുവരുന്ന ബാർ ഹോട്ടൽ അടച്ചു പൂട്ടി നാട്ടിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട്പഞ്ചായത്തംഗം ബിജു മാന്താറ്റിൽ അയ്മനം പഞ്ചായത്ത്‌ പ്രസിഡന്റിനു കത്തും നൽകി. ബാറ് ആരംഭിച്ചതു മുതൽ അടിപിടിയും തല്ലും ബഹളവും തെറി വിളിയുമായി നാട്ടുകാർക്ക്‌ സ്വൈര്യക്കേടാണ്. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ അക്രമം കാണിച്ചത് ബാർ ജീവനക്കാരാണ്. ഗുണ്ടകളെ ബാർ ജീവനക്കാരായി നിയമിച്ച് ആക്രമണം നടത്തുന്ന ബാർ ഹോട്ടൽ അടച്ചു പൂട്ടി നാട്ടിൽ സമാധാന്തരീക്ഷം സൃഷ്ടിക്കണമെന്ന് കത്തിൽ പറയുന്നു. ബാർ ഹോട്ടൽ കുടയംപടിയിൽ പ്രവർത്തനം […]

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ ഉത്തരവ് പുതുക്കി ഇറക്കി ഗതാഗത വകുപ്പ് ; ഡ്രൈവിംഗ് സ്‌കൂൾ സംഘടനകളുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ പരിഗണിച്ചാണ് പുതിയ ഉത്തരവ്

തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ പ്രതിഷേധങ്ങളെ തുടർന്ന് പരിഷ്കരിച്ച് ഡ്രൈവിംഗ് ടെസ്റ്റ്  ഉത്തരവ് പുതുക്കി ഇറക്കി ഗതാഗത വകുപ്പ്. ഡ്രൈവിംഗ് സ്‌കൂൾ സംഘടനകളുമായി ഗതാഗതന്ത്രം കെ ബി ഗണേഷ് കുമാർ നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ പരിഗണിച്ചാണ് പുതിയ ഉത്തരവ്. പുതുക്കിയ ഉത്തരവ് പ്രകാരം ഒരു മോട്ടോർ വാഹന ഇൻസ്‌പെക്ടർ ഉള്ള ഓഫീസുകളിൽ 40 ടെസ്റ്റുകളും രണ്ട് മോട്ടോർ വാഹന ഇൻസ്‌പെക്ടർമാർ ഉള്ള ഓഫീസുകളിൽ 80 ടെസ്റ്റുകളും നടത്താം.18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം. ഗ്രൗണ്ട് ടെസ്റ്റിന് ശേഷം റോഡ് ടെസ്റ്റ് നടത്താനും […]

ഐ ടി പാർക്കുകളിൽ മദ്യം വിൽക്കാൻ അംഗീകാരം നൽകി നിയമസഭാ സമിതി : 20 ലക്ഷം രൂപ ലൈസൻസ് ഫീസ്

  തിരുവനന്തപുരം: ഐ ടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള ചട്ടഭേദഗതിയിൽ സർക്കാർ നിർദ്ദേശം നിയമസഭാ സമിതി അംഗീകരിച്ചു. ഇതോടെ ഐടി പാർക്കുകളിൽ ബാറുടമകൾക്കും മദ്യം വിൽക്കാം. ഐടി പാർക്കുകൾക്ക് നേരിട്ടോ, പ്രമോട്ടർ നിർദ്ദേശിക്കുന്ന കമ്പനിക്കോ മദ്യവിൽപ്പനശാല നടത്താം. ഇതിനായി ഐടി പാർക്കുകൾക്ക് എഫ്എൽ4സി ലൈസൻസ് നൽകും. 20 ലക്ഷം രൂപയായിരിക്കും ലൈസൻസ് ഫീസ്. രാവിലെ 11 മണി മുതൽ രാത്രി 11 വരെ പ്രവർത്തിപ്പിക്കാം.   പ്രതിപക്ഷത്തിന്റെ എതിർപ്പുകൾ മറികടന്നാണ് ചട്ടഭേദഗതിക്ക് അംഗീകാരം നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷമാകും തുടര്‍ നടപടി സ്വീകരിക്കുക. ഒന്നാം […]