ബാർ വന്നതോടെ ജനങ്ങളുടെ സ്വൈര്യജീവിതം നഷ്ടപ്പെട്ടു; കോട്ടയം കുടയംപടിയിലെ ബാർ ഹോട്ടൽ അടച്ചു പൂട്ടാൻ പഞ്ചായത്ത് പ്രസിഡന്റിന് മെമ്പറുടെ കത്ത്

Spread the love

കോട്ടയം:ബാർ വന്നതോടെ ജനങ്ങളുടെ സ്വൈര്യജീവിതം നഷ്ടപ്പെട്ടതായി നാട്ടുകാരുടെ പരാതി.കുടയംപടിയിൽ പ്രവർത്തിച്ചുവരുന്ന ബാർ ഹോട്ടൽ അടച്ചു പൂട്ടി നാട്ടിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട്പഞ്ചായത്തംഗം ബിജു മാന്താറ്റിൽ അയ്മനം പഞ്ചായത്ത്‌ പ്രസിഡന്റിനു കത്തും നൽകി.

video
play-sharp-fill

ബാറ് ആരംഭിച്ചതു മുതൽ അടിപിടിയും തല്ലും ബഹളവും തെറി വിളിയുമായി നാട്ടുകാർക്ക്‌ സ്വൈര്യക്കേടാണ്. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ അക്രമം കാണിച്ചത് ബാർ ജീവനക്കാരാണ്.

ഗുണ്ടകളെ ബാർ ജീവനക്കാരായി നിയമിച്ച് ആക്രമണം നടത്തുന്ന ബാർ ഹോട്ടൽ അടച്ചു പൂട്ടി നാട്ടിൽ സമാധാന്തരീക്ഷം സൃഷ്ടിക്കണമെന്ന് കത്തിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാർ ഹോട്ടൽ കുടയംപടിയിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ കുടയംപടിയും അയ്മനവും കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവും മറ്റു മയക്കുമരുന്നുകളുടേയും കച്ചവടം വ്യാപകമായി നടക്കുന്നുണ്ട്.