
സ്വന്തം ലേഖകൻ
ആലപ്പുഴ: കൃഷ്ണപുരത്ത് 14 വയസുകാരനെ മർദിച്ച കേസിൽ ബിജെപി പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പിൽ കിഴക്ക് ആലമ്പള്ളിൽ മനോജ് (45) ആണ് അറസ്റ്റിലായത്.
വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ബിജെപി വാർഡ് ഭാരവാഹിയാണ് മനോജ്.ആക്രി സാധനങ്ങളുമായി സൈക്കിളിൽ പോവുകയായിരുന്ന 14കാരനെ ഞായറാഴ്ചയാണ് ഇയാൾ മർദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴുത്തിനു പരുക്കുകളുമായി പതിനാലുകാരനെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലു പ്രവേശിപ്പിച്ചിരുന്നു.



