play-sharp-fill

സ്ത്രീധനവുമായി ബന്ധപ്പെട്ട ഭാര്യയുടെ പരാതിയിൽ അറസ്റ്റ് ; കോടതിയിൽ എത്തിയപ്പോൾ ‘ആളുമാറി’; നിരപരാധി ജയിലില്‍ കഴിഞ്ഞത് നാല് ദിവസം; പ്രതിയല്ലെന്ന് തെളിഞ്ഞതോടെ വിട്ടയച്ച്‌ കോടതി

സ്വന്തം ലേഖകൻ മലപ്പുറം: സ്ത്രീധനവുമായി ബന്ധപ്പെട്ട് ഭാര്യ നല്‍കിയ പരാതിയില്‍ വിദേശത്തുള്ള ഭർത്താവിന് പകരം പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് അതേ പേരിലുള്ള മറ്റൊരാളെ. മലപ്പുറം വെളിയംകോട് സ്വദേശി ആലുങ്കല്‍ അബൂബക്കറിനെയാണ് പൊലീസ് ആളുമാറി അറസ്റ്റുചെയ്തത്. ഭാര്യയുടെ പരാതിയില്‍ വടക്കേപ്പുറത്ത് അബൂബക്കറിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസാണ് ആളുമാറി ആലുങ്കല്‍ അബൂബക്കറിനെ അറസ്റ്റുചെയ്തത്. 2020-ല്‍ വടക്കേപ്പുറത്ത് അബൂബക്കറിനെതിരെ ഭാര്യ നല്‍കിയ പരാതിക്കുമേല്‍ ഉണ്ടായ നടപടിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ആളുമാറി അറസ്റ്റ് ചെയ്തത്. സ്ത്രീധനവുമായി ബന്ധപ്പെട്ടാണ് ഭാര്യ ഇയാള്‍ക്കെതിരെ കേസ് കൊടുത്തിരുന്നത്. കേസില്‍ കോടതി വിധിക്ക് […]

മേയർ-കെഎസ്ആര്‍ടിസി ഡ്രൈവർ തർക്കം; ബസ് പരിശോധനയ്ക്കായി ആര്‍ടിഒയ്ക്ക് വിട്ടുകൊടുത്ത ഉദ്യോഗസ്ഥനെതിരെ നടപടി ;തിരുവനന്തപുരം എടിഒ യെ കട്ടപ്പനയിലേക്ക് സ്ഥലം മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ് പരിശോധനയ്ക്കായി ആര്‍ടിഒയ്ക്ക് വിട്ടുകൊടുത്ത ഉദ്യോഗസ്ഥനെതിരെ നടപടി. ബസ് പരിശോധനയ്ക്ക് വിട്ടുകൊടുത്ത തിരുവനന്തപുരം ജില്ലാ അസിസ്റ്റന്‍റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസറെ (എടിഒ) സ്ഥലം മാറ്റി. എടിഒ മുഹമ്മദ് ബഷീറിനെയാണ് കട്ടപ്പനയിലേക്ക് സ്ഥലം മാറ്റിയത്. സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസിന് വേഗപ്പൂട്ടില്ലെന്ന് ആർടിഒ കണ്ടെത്തിയിരുന്നു. മേയറുമായുണ്ടായ തര്‍ക്കം നടന്നതിന്‍റെ പിറ്റേ ദിവസം തന്നെ ബസ് വീണ്ടും സര്‍വീസ് നടത്തിയിരുന്നു. തൃശൂരിലേക്കാണ് സര്‍വീസ് നടത്തിയത്. […]

തെരഞ്ഞെടുപ്പും കഴിഞ്ഞു, ഫലവും വരാറായി; പോളിംഗ് ബൂത്തുകളില്‍ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായി ജോലി ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഇനിയും വേതനം ലഭിച്ചില്ലെന്ന് പരാതി

സ്വന്തം ലേഖകൻ കോഴിക്കോട്: 2024 ലോക്‌സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായി (എസ്.പി.ഒ) ജോലി ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഇനിയും വേതനം ലഭിച്ചില്ലെന്ന് പരാതി. ഏപ്രില്‍ 25നും തിരഞ്ഞെടുപ്പ് നടന്ന 26നുമാണ് ഇവര്‍ ബൂത്തുകളില്‍ ജോലി ചെയ്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസത്തോട് അടുക്കുമ്പോഴും ആര്‍ക്കും വേതനം ലഭിച്ചിട്ടില്ല. ഫീഡിംഗ് ചാര്‍ജ്ജ് ഇനത്തില്‍ 250 രൂപയും വേതനമായി ഒരു ദിവസത്തേക്ക് 1300 രൂപ നിരക്കില്‍ രണ്ട് ദിവസത്തേക്ക് 2600 രൂപയുമാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഭക്ഷണ ചിലവിലേക്കുള്ള 250 രൂപ മാത്രമാണ് […]

ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കുക, ബാറുകളുടെ പ്രവർത്തന സമയം കൂട്ടുക, അടുത്ത കാലത്ത് തുടങ്ങിയ പുതിയ എക്സൈസ് പരിശോധനകള്‍ ഒഴിവാക്കുക ; മദ്യനയംമാറ്റിക്കാൻ ബാര്‍ ഹോട്ടലുകള്‍ രണ്ടരലക്ഷംവീതം നല്‍കണം ; ബാറുടമകളുടെ സംഘടനാനേതാവിന്റെ ശബ്ദരേഖ പുറത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മദ്യനയം ബാർ മുതലാളിമാർക്ക് അനുകൂലമായി മാറ്റുന്നതിന് ഓരോ ഹോട്ടലും രണ്ടരലക്ഷം രൂപവീതം നല്‍കണമെന്ന് ബാറുടമകളുടെ സംഘടനാനേതാവിന്റെ ശബ്ദരേഖ. വ്യാഴാഴ്ച ഫെഡറേഷൻ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്റെ എറണാകുളത്തുചേർന്ന സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമെന്നനിലയില്‍ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാപ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമെന്നനിലയിലാണ് ആരോപണം പുറത്തുവന്നത്. സംഘടനയുടെ ഇടുക്കി ജില്ലാ ഗ്രൂപ്പിലാണ് ശബ്ദസന്ദേശം പ്രത്യക്ഷപ്പെട്ടത്. നേരത്തേതന്നെ ഒരു ബാർ ഹോട്ടലുകാരില്‍നിന്ന്‌ രണ്ടരലക്ഷം രൂപവീതം പിരിക്കാൻ സംഘടന തീരുമാനിച്ചിരുന്നു. എന്നാല്‍, പലരും പിരിവുനല്‍കിയില്ല. ഇതേത്തുടർന്നാണ് അംഗങ്ങള്‍ പിരിവുനല്‍കണമെന്ന സംഘടനയുടെ കർശനനിർദേശം […]

ബ്രിട്ടനിലെ കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലിന്‍റെ മേയറായി കോട്ടയം ആർപ്പൂക്കര സ്വദേശി ബൈജു വർക്കി തിട്ടാല സ്ഥാനമേറ്റു

സ്വന്തം ലേഖകൻ ബ്രിട്ടനിലെ ചരിത്ര പ്രസിദ്ധമായ കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലിന്‍റെ മേയറായി കോട്ടയം ആർപ്പൂക്കര സ്വദേശി ബൈജു വർക്കി തിട്ടാല സ്ഥാനമേറ്റു. ഒരു വർഷമായി കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലിന്‍റെ ഡെപ്യൂട്ടി മേയറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. സാധാരണ കുടിയേറ്റക്കാരനായി കുടുംബസമേതം ബ്രിട്ടനിലെത്തിയ ബൈജു തന്‍റെ കഠിന പ്രയത്നത്തിലൂടെയാണ് കേംബ്രിഡ്ജ് നഗരത്തിന്‍റെ നഗരപിതാവ് എന്ന പദവിയിലേക്ക് എത്തുന്നത്. യുകെയില്‍ വിവിധ ജോലികള്‍ ചെയ്തുവന്നിരുന്ന ബൈജു 2008ല്‍ കേംബ്രിഡ്ജ് റീജണല്‍ കോളജില്‍ ചേർന്നതാണ് വഴിത്തിരിവായത്. തുടർന്ന് 2013ല്‍ ആംഗ്ലിയ റസ്കിൻ സർവകലാശാലയില്‍നിന്ന് എല്‍എല്‍ബിയും ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയില്‍നിന്ന് എംപ്ലോയ്‌മെന്‍റില്‍ […]

5 വർഷം കൊണ്ട് ജനങ്ങളില്‍ നിന്ന് പെറ്റിയിനത്തില്‍ 424 കോടി പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി ; ലക്ഷക്കണക്കിന് രൂപ പിഴയിനത്തില്‍ സർക്കാരിന് കിട്ടിയെങ്കിലും എ.ഐ ക്യാമറ സ്ഥാപിച്ച ഇനത്തില്‍ കിട്ടാനുള്ള തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കെല്‍ട്രോണ്‍ ഹൈക്കോടതിയിൽ ; ഇതുവരെ ചുമത്തിയത് 300 കോടി രൂപയുടെ പിഴ ; ക്യാമറാ ഇടപാടില്‍ ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഏറെ…

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിരീക്ഷണത്തിന് സ്ഥാപിച്ച എ.ഐ ക്യാമറകള്‍ 50 ലക്ഷം നിയമലംഘനങ്ങള്‍ കണ്ടെത്തി ലക്ഷക്കണക്കിന് രൂപ പിഴയിനത്തില്‍ സർക്കാരിന് കിട്ടിയെങ്കിലും ക്യാമറ സ്ഥാപിച്ച കെല്‍ട്രോണിന് പണം നല്‍കുന്നില്ല. ക്യാമറ സ്ഥാപിച്ച ഇനത്തില്‍ കിട്ടാനുള്ള തുകയുടെ മൂന്നും നാലും ഗഡുക്കള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെല്‍ട്രോണ്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കെല്‍ട്രോണിന്റെ കേസ് പരിഗണിച്ച്‌ ഒന്നും രണ്ടും ഗഡുവായി 11.79 കോടി വീതം നല്‍കാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 5 വർഷം കൊണ്ട് ജനങ്ങളില്‍ നിന്ന് പെറ്റിയിനത്തില്‍ 424 കോടി പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. 236 […]

താജിക്കിസ്ഥാനില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ഥി ജന്മദിനാഘോഷത്തിനിടെ മുങ്ങിമരിച്ചു ; മരണപ്പെട്ടത് കോട്ടയം കങ്ങഴ സ്വദേശി റിയാസ് ഹാരിസ് മുഹമ്മദ്

സ്വന്തം ലേഖകൻ കോട്ടയം: താജിക്കിസ്ഥാനില്‍ മലയാളി എംബിബിഎസ് വിദ്യാർഥി ജന്മദിനാഘോഷത്തിനിടെ മുങ്ങിമരിച്ചു. കോട്ടയം കങ്ങഴ പത്തനാട് തകിടിയേല്‍ റിയാസ് ഹാരിസ് മുഹമ്മദ് (24) ആണു മരിച്ചത്. ദുഷൻബേ അവിസിന താജിക് സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ എംബിബിഎസ് വിദ്യാർഥിയായിരുന്നു. 24-ാം ജന്മദിനമായ 22ന് ആയിരുന്നു അപകടം. പഠനം പൂർത്തിയാക്കി നാട്ടിലേക്കു വരുന്നതിനുള്ള തയ്യാറെടുപ്പിനിടെയാണ് ദാരുണാന്ത്യം. പിതാവ്: ഹാരിസ് മുഹമ്മദ്. മാതാവ്: ഷഹാമോള്‍. സഹോദരൻ: റാസിക്.

ബെംഗളൂരുവിനെ വീഴ്ത്തി ചരിത്രനേട്ടം സ്വന്തമാക്കി നായകന്‍ സഞ്ജു സാംസണ്‍; വിജയങ്ങളിൽ ഷെയ്ൻ വോണിനൊപ്പം

സ്വന്തം ലേഖകൻ അഹമ്മദാബാദ്: ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെ വീഴ്ത്തി രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയതിന് പിന്നാല ചരിത്രനേട്ടം സ്വന്തമാക്കി നായകന്‍ സഞ്ജു സാംസണ്‍. തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കൊടുവില്‍ എലിമിനേറ്ററില്‍ ആര്‍സിബിക്കെതിരെ മത്സരത്തിനിറങ്ങുമ്പോള്‍ രാജസ്ഥാന്‍റെ കടുത്ത ആരാധകര്‍ക്ക് പോലും പ്രതീക്ഷയില്ലായിരുന്നു. എന്നാല്‍ നിര്‍ണായക ടോസ് ജയിച്ച് ആര്‍സിബിയെ 172 റണ്‍സിലൊതുക്കി വിജയം അടിച്ചെടുത്ത രാജസ്ഥാന്‍ രണ്ടാം ക്വാളിഫയറിലെത്തിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് നായകനെന്ന നിലയില്‍ സഞ്ജുവിന്‍റെ 31-ാമത്തെ ജയമായി അത്. ഇതോടെ രാജസ്ഥാന്‍ നായകനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ ഇതിഹാസ താരം […]

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്…; വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകടസാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പരിഹാരം ; കോട്ടയം ജില്ലയിൽ കൺട്രോൾറൂം തുറന്നു

സ്വന്തം ലേഖകൻ കോട്ടയം: മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ വൈദ്യുതി തടസം പരിഹരിക്കുന്നതിനായി ജില്ലയിൽ കൺട്രോൾറൂം തുറന്നു. എല്ലാ ഡിവിഷനു കീഴിലും വൈദ്യുതി തടസം പരിഹരിക്കുന്നതിനുവേണ്ടി ദ്രുതകർമസേനയും രൂപീകരിച്ചിട്ടുണ്ട്. വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകടസാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ പ്രസ്തുത വിവരം പൊതുജനങ്ങൾക്ക് 9496010101 എന്ന എമർജൻസി നമ്പറിലേക്കോ 1912 എന്ന റ്റോൾ ഫ്രീ നമ്പർ മുഖേനയോ അറിയിക്കാവുന്നതാണ്. കോട്ടയം സർക്കിൾ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്ക് 9496018398, 9496018396, 9496018397, 9496008062, 9496008229 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം. വൈദ്യുതി തകരാറുകൾ സംബന്ധിച്ച പരാതികൾ അതാത് […]

കോട്ടയം ജില്ലയിൽ നാളെ (24/05/2024) തെങ്ങണ, ഈരാറ്റുപേട്ട, അയർകുന്നം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (24/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തെങ്ങണ സെക്ഷൻ പരിധിയിൽ വരുന്ന പൂവത്തുമൂട്, തൂമ്പുംകൾ, ഇല്ലിമൂട് ,വലിയകുളം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ 24/5/24 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുo. കൂരോപ്പട സെക്ഷൻ പരിധിയിൽ കാരിമലപ്പടി ട്രാൻസ്ഫോർമറിൽ നാളെ (24/05/2024) രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാവേലിമുട്ട്, അട്ടിപീടിക , സെന്റ് ജോർജ് ,കുഴികണ്ടം […]