താജിക്കിസ്ഥാനില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ഥി ജന്മദിനാഘോഷത്തിനിടെ മുങ്ങിമരിച്ചു ; മരണപ്പെട്ടത് കോട്ടയം കങ്ങഴ സ്വദേശി റിയാസ് ഹാരിസ് മുഹമ്മദ്
സ്വന്തം ലേഖകൻ
കോട്ടയം: താജിക്കിസ്ഥാനില്‍ മലയാളി എംബിബിഎസ് വിദ്യാർഥി ജന്മദിനാഘോഷത്തിനിടെ മുങ്ങിമരിച്ചു. കോട്ടയം കങ്ങഴ പത്തനാട് തകിടിയേല്‍ റിയാസ് ഹാരിസ് മുഹമ്മദ് (24) ആണു മരിച്ചത്.
ദുഷൻബേ അവിസിന താജിക് സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ എംബിബിഎസ് വിദ്യാർഥിയായിരുന്നു. 24-ാം ജന്മദിനമായ 22ന് ആയിരുന്നു അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പഠനം പൂർത്തിയാക്കി നാട്ടിലേക്കു വരുന്നതിനുള്ള തയ്യാറെടുപ്പിനിടെയാണ് ദാരുണാന്ത്യം. പിതാവ്: ഹാരിസ് മുഹമ്മദ്. മാതാവ്: ഷഹാമോള്‍. സഹോദരൻ: റാസിക്.
Third Eye News Live
0