play-sharp-fill

ഡ്രൈവിംഗ് സ്കൂളിൽ പോവാതെ തന്നെ ലൈസൻസ് എടുക്കാം ; ലൈസൻസ് എടുക്കാൻ ഇനി മുതൽ ഡ്രൈവിംഗ് സ്കൂളുകൾ നിർബന്ധമല്ലെന്ന് സർക്കാർ

ഡ്രൈവിംഗ്  ലൈസൻസ് എടുക്കാനും ഡ്രൈവിങ് സ്കൂളുകള്‍ നിർബന്ധമല്ലെന്ന് സർക്കാർ. ഏതൊരാള്‍ക്കും സ്വന്തമായി വാഹനം ഓടിച്ചുപഠിക്കാനും ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാനും സ്വന്തം വാഹനത്തില്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാനുമുള്ള അവസരം ഉറപ്പുവരുത്തിക്കൊണ്ട് ടെസ്റ്റിങ് വ്യവസ്ഥകള്‍ പുതുക്കി ഉത്തരവിറക്കി. സ്വന്തം വാഹനം ടെസ്റ്റിന് ഉപയോഗിക്കാനുള്ള അനുമതി നിലവിലുള്ളതാണെങ്കിലും സ്വന്തമായുള്ള ഡ്രൈവിങ് പഠനം മുൻ ഉത്തരവുകളില്‍ കാര്യമായി പരാമർശിച്ചിരുന്നില്ല. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തെ സ്കൂളുകാരും ജീവനക്കാരും എതിർക്കുന്ന പശ്ചാത്തലത്തില്‍ ഇറക്കിയ ഉത്തരവിലാണ് സ്വയം പഠനം പ്രോത്സാഹിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ലേണേഴ്സ് ലൈസൻസ് എടുത്ത വ്യക്തിക്ക് ലൈസൻസുള്ള ഒരാളുടെ സാന്നിധ്യത്തില്‍ ഡ്രൈവിങ് പരിശീലിക്കാം. […]

സ്വര്‍ണം പണയം വെയ്ക്കാൻ കൊടുത്തിട്ട് തിരികെ നല്‍കിയത് പിച്ചള; വിളപ്പില്‍ ശാലയില്‍ 30 കുടുംബങ്ങളെ പറ്റിച്ച്‌ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്…!

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിളപ്പിൻശാലയില്‍ മുപ്പതോളം കുടുംബങ്ങളെ പറ്റിച്ച്‌ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. പ്രതികളായ സജിലയും കുടുംബവും സ്വർണം വാങ്ങി തട്ടിപ്പു നടത്തിയെന്നാണ് ഇപ്പോള്‍ വരുന്ന പരാതി. സ്വർണപദസരം പണയം വയ്ക്കാൻ കൊടുത്ത് തിരികെ ലഭിച്ചപ്പോള്‍ പിച്ചളയായിരുന്നെന്ന് പരാതിക്കാരി പറയുന്നു. ബുദ്ധിമുട്ടുകള്‍ പറഞ്ഞ് പണയം വയ്ക്കാൻ അയല്‍വാസിയോട് സജില രണ്ടര പവന്റെ പാദസരം വാങ്ങുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് തിരികെ നല്‍കുകയും ചെയ്തു. എന്നാല്‍ തട്ടിപ്പ് കഥയറിഞ്ഞതിന് പിന്നാലെ പരിശോധിച്ചപ്പോഴാണ് തിരികെ കിട്ടിയത് പിച്ചള ആണെറിഞ്ഞത്. നല്‍കിയ സ്വർണവുമായി കുടുംബം […]

നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത തെലുങ്ക് നടി ഹേമ മയക്കുമരുന്ന് ഉപയോഗിച്ചതിന് സ്ഥിരീകരണം.

ബംഗളൂരു: നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത തെലുങ്ക് നടി ഹേമ മയക്കുമരുന്ന് ഉപയോഗിച്ചതിന് സ്ഥിരീകരണം. ഹേമ ഉള്‍പ്പടെ 86 പേരുടെ പരിശോധന ഫലമാണ് പുറത്തുവന്നത്. പാര്‍ട്ടിയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ലഹരി ഉപയോഗിച്ചതായാണ് കണ്ടെത്തിയത്. ഇലക്‌ട്രോണിക് സിറ്റി സിംഗേന അഗ്രഹാരയിലെ ജിഎം ഫാംഹൗസില്‍ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. 73 പുരുഷന്മാരും 30 സ്ത്രീകളുമാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. 103 പേരില്‍ നടത്തിയ രക്ത പരിശോധനയില്‍ 59 പുരുഷന്മാരും 27 സ്ത്രീകളും ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിക്കപ്പെട്ടവര്‍ക്ക് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് […]

നിർമ്മാണം നടക്കുന്ന കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്നു വീണ് കരാറുകാരന് ദാരുണാന്ത്യം ; മരിച്ചത് ആർപ്പൂക്കര സ്വദേശി

ആർപ്പൂക്കര: നിർമ്മാണം നടക്കുന്ന കെട്ടിടത്തിൻ്റെ മുകളിൽ നിന്നു വീണ് കരാറുകാരൻ മരിച്ചു. ആർപ്പൂക്കര അങ്ങാടി കൂട്ടുങ്കൽ വീട്ടിൽ വാമന വാദ്ധ്യാരുടെ മകൻ കെ വി അനൂപ് (37)ആണ് മരിച്ചത്. മഞ്ജു കൺസ്ട്രക്ഷൻസ് ഉടമയായ ഇദ്ദേഹം രണ്ടാം നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി അളവെടുക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ തെറ്റി താഴേയ്ക്കു വീഴുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് (വെള്ളി) രാത്രി 7 ന് താഴത്തങ്ങാടി ജി. എസ്. ബി. ശ്മശാനത്തില്‍. ഭാര്യ: അഞ്ജലി. […]

വീട്ടിലെത്തിയ പൊലീസിനെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി യുവാവ് ഓടി രക്ഷപ്പെട്ടു; ‘പോകും വഴി പൊലീസ് ജീപ്പും തകര്‍ത്തു’

തിരുവനന്തപുരം: വീട്ടിലെത്തിയ പൊലീസിനെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട യുവാവ് ഓടി രക്ഷപ്പെട്ടു. മുട്ടയ്ക്കാട് കൈലിപ്പാറ കോളനി സ്വദേശി കണ്ണന്‍ എന്ന ഗോകുല്‍ (22) ആണ് കോവളം പൊലീസിനെ ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഓപ്പറേഷന്‍ ആഗിന്റെ ഭാഗമായി ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടവരെ കണ്ടെത്തി കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോവളം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം നിരവധി കേസിലെ പ്രതിയായ ഗോകുലിന്റെ വീട്ടില്‍ എത്തിയത്. പിടികൂടുമെന്ന് കണ്ടതോടെ ഗോകുല്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു. വീടിന്റെ പിന്‍വശത്ത് കൂടി ഓടി രക്ഷപ്പെടുന്നതിനിടയില്‍ ഗോകുല്‍ […]

കോട്ടയത്ത് പക്ഷിപ്പനി…! മണർകാട് പ്രാദേശിക കോഴി വളർത്തല്‍ കേന്ദ്രത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; കോഴി മുട്ടയ്ക്കും ഇറച്ചിയ്ക്കും നിയന്ത്രണം; വളര്‍ത്തുപക്ഷികളെ അടിയന്തരമായി കൊന്നൊടുക്കും

കോട്ടയം: കോഴി വളർത്തല്‍ കേന്ദ്രത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി. കോഴികള്‍ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡീസിസസ് ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് എച്ച്‌5 എൻ1 സ്ഥിരീകരിച്ചത്. ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കുമെന്ന് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ […]

മനപ്പൂര്‍വം കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവ്: സർക്കാർ പറഞ്ഞതനുസരിച്ച് കൂടുബം പബ്ലിക് പ്രോസിക്കുട്ടറെ നിര്‍ദേശിച്ച് കത്ത് നല്‍കിയിട്ട് നാലുമാസമായി: ഇപ്പോഴത്തെ പ്രോസിക്യൂട്ടർ ഒന്നും ചെയ്യുന്നില്ലന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു..

  വണ്ടിപ്പെരിയാർ: സംസ്ഥാന സര്‍ക്കാരിനും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും എതിരെ വിമര്‍ശനവുമായി വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവ്. സര്‍ക്കാര്‍ നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ ഒന്നും ചെയ്യുന്നില്ലെന്നും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. മനപ്പൂര്‍വം കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാര്‍ ഇടപെട്ടാല്‍ മാത്രമേ കേസ് മുമ്പോട്ടു പോകൂ. മുഖ്യമന്ത്രി ദയവായി ഇടപെടണം. സര്‍ക്കാര്‍ നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ ഒന്നും ചെയ്യുന്നില്ല. തങ്ങള്‍ക്ക് താല്‍പര്യമുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ പേര് നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു. കൂടുബം പബ്ലിക് പ്രോസിക്കുട്ടറെ നിര്‍ദേശിച്ച് കത്ത് […]

ബാറുടമകളിൽ നിന്ന് പിരിക്കുന്നത് 25 കോടി:എക്‌സൈസ് മന്ത്രി എംബി രാജേഷ് ഉടനടി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍.

സ്വന്തം ലേഖകൻ തിരുവനന്തപുരം:ബാറുടമകളില്‍ നിന്ന് 25 കോടി രൂപയുടെ വമ്പന്‍ അഴിമതി നടത്തിയാണ് പുതിയ മദ്യനയം നടപ്പിലാക്കുന്നതെന്നും, എക്‌സൈസ് മന്ത്രി എംബി രാജേഷ് ഉടനടി രാജിവയ്ക്കണമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ സംസ്ഥാനത്തെ 900 ബാറുകളില്‍നിന്ന് 2.5ലക്ഷം രൂപ വച്ചാണ് ഇപ്പോള്‍ പിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുമ്പും വലിയൊരു തുക സമാഹരിച്ചതായി കേള്‍ക്കുന്നു. കുടിശികയാണ് ഇപ്പോള്‍ പിരിക്കുന്നത്. ഐടി പാര്‍ക്കുകളില്‍ മദ്യം വിൽക്കുക, ബാര്‍ സമയപരിധി കൂട്ടുക, ഡ്രൈഡേ പിന്‍വലിക്കുക തുടങ്ങി ബാറുടമകള്‍ക്ക് ശതകോടികള്‍ ലാഭം കിട്ടുന്ന നടപടികള്‍ക്കാണ് നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പുതിയ […]

വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി: തിരുവനന്തപുരം മലയിൻകീഴിലാണ് സംഭവം.

  തിരുവനന്തപുരം : മലയിൻകീഴില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റിയൂർക്കോട് മേപ്പൂക്കട പിള്ളവിളാകത്ത് തോമസിന്റെ ഭാര്യ ശാന്തയാണ് മരിച്ചത്. മക്കളില്ലാത്ത ശാന്ത സഹോദരി വസന്തകുമാരിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ബുധനാഴ്ച രാവിലെ മുതൽ ഇവരെ കാണാനില്ലെന്ന് ബന്ധുക്കൾ മലയിൻകീഴ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വാടകവീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

ദുരിത മഴ തുടരുന്നു…! സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങള്‍; റോഡുകളിലും വീടുകളിലും വെള്ളം കയറി; കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന് അടിയിലായി; ആളുകളെ മാറ്റിപ്പാർപ്പിച്ചു; പത്തനംതിട്ടയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു; വ്യാപക കൃഷിനാശം

തിരുവനന്തപുരം: വ്യാപക നാശനഷ്ടം വിതച്ച്‌ സംസ്ഥാനത്ത് ഇന്നും മഴ തുടരുകയാണ്. ദിവസങ്ങളായി തുടരുന്ന വേനല്‍ മഴയില്‍ മദ്ധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായത്. കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളക്കെട്ട് ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. റോഡുകളിലും വീടുകളിലും വെള്ളം കയറി. ഇന്നലെ വെെകിട്ട് പെയ്ത മഴയില്‍ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന് അടിയിലായി. കോഴിക്കോടും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. കക്കയം – തലയോട് റോഡില്‍ മരം റോഡിലേക്ക് കടപുഴകി വീണു. ഇന്നലെ വെള്ളം കയറിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ […]