മനപ്പൂര്‍വം കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവ്: സർക്കാർ പറഞ്ഞതനുസരിച്ച് കൂടുബം പബ്ലിക് പ്രോസിക്കുട്ടറെ നിര്‍ദേശിച്ച് കത്ത് നല്‍കിയിട്ട് നാലുമാസമായി: ഇപ്പോഴത്തെ പ്രോസിക്യൂട്ടർ ഒന്നും ചെയ്യുന്നില്ലന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു..
വണ്ടിപ്പെരിയാർ: സംസ്ഥാന സര്‍ക്കാരിനും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും എതിരെ വിമര്‍ശനവുമായി വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവ്.
സര്‍ക്കാര്‍ നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ ഒന്നും ചെയ്യുന്നില്ലെന്നും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
മനപ്പൂര്‍വം കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ക്കാര്‍ ഇടപെട്ടാല്‍ മാത്രമേ കേസ് മുമ്പോട്ടു പോകൂ.
മുഖ്യമന്ത്രി ദയവായി ഇടപെടണം.
സര്‍ക്കാര്‍ നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ ഒന്നും ചെയ്യുന്നില്ല.
തങ്ങള്‍ക്ക് താല്‍പര്യമുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ പേര് നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു.
കൂടുബം പബ്ലിക് പ്രോസിക്കുട്ടറെ നിര്‍ദേശിച്ച് കത്ത് നല്‍കിയിട്ട് നാലുമാസമായി.
പ്രോസിക്യൂട്ടറെ നിയമിച്ചാല്‍ മാത്രമേ കേസ് മുമ്പോട്ട് പോകൂ എന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.