
തിരുവനന്തപുരം: വീട്ടിലെത്തിയ പൊലീസിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട യുവാവ് ഓടി രക്ഷപ്പെട്ടു.
മുട്ടയ്ക്കാട് കൈലിപ്പാറ കോളനി സ്വദേശി കണ്ണന്‍ എന്ന ഗോകുല്‍ (22) ആണ് കോവളം പൊലീസിനെ ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.
ഓപ്പറേഷന്‍ ആഗിന്റെ ഭാഗമായി ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടവരെ കണ്ടെത്തി കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോവളം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം നിരവധി കേസിലെ പ്രതിയായ ഗോകുലിന്റെ വീട്ടില്‍ എത്തിയത്. പിടികൂടുമെന്ന് കണ്ടതോടെ ഗോകുല്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടിന്റെ പിന്‍വശത്ത് കൂടി ഓടി രക്ഷപ്പെടുന്നതിനിടയില്‍ ഗോകുല്‍ പൊലീസ് ജീപ്പിന് നേരെ ആക്രമണം നടത്തിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.









