Saturday, April 25, 2026

നിർമ്മാണം നടക്കുന്ന കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്നു വീണ് കരാറുകാരന് ദാരുണാന്ത്യം ; മരിച്ചത് ആർപ്പൂക്കര സ്വദേശി

Spread the love

ആർപ്പൂക്കര: നിർമ്മാണം നടക്കുന്ന കെട്ടിടത്തിൻ്റെ മുകളിൽ നിന്നു വീണ് കരാറുകാരൻ മരിച്ചു. ആർപ്പൂക്കര അങ്ങാടി കൂട്ടുങ്കൽ വീട്ടിൽ വാമന വാദ്ധ്യാരുടെ മകൻ കെ വി അനൂപ് (37)ആണ് മരിച്ചത്.

video
play-sharp-fill

മഞ്ജു കൺസ്ട്രക്ഷൻസ് ഉടമയായ ഇദ്ദേഹം രണ്ടാം നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി അളവെടുക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ തെറ്റി താഴേയ്ക്കു വീഴുകയായിരുന്നു.

അപകടം നടന്ന ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്കാരം ഇന്ന് (വെള്ളി) രാത്രി 7 ന് താഴത്തങ്ങാടി ജി. എസ്. ബി. ശ്മശാനത്തില്‍. ഭാര്യ: അഞ്ജലി. (ചേർത്തല). മകൾ: അനുനയ. അമ്മ : ഊർമിള.