play-sharp-fill

വീട്ടുമുറ്റത്ത് അയൽവാസിയുടെ പട്ടി കയറിയത് ചോദ്യം ചെയ്തു: കുമരകത്ത് കൂട്ടയടി: പട്ടിയുടെ ഉടമസ്ഥന്റെ കൈ തല്ലി ഒടിക്കുകയും .തലതല്ലിപ്പൊട്ടിക്കുകയും ചെയ്തു.

  കുമരകം :വീട്ടുമുറ്റത്ത് അയൽവാസിയുടെ പട്ടി കയറിയത് ചോദ്യം ചെയ്തത് കുമരകത്ത് കൂട്ടയടിയിൽ കലാശിച്ചു. പട്ടിയുടെ ഉടമസ്ഥന്റെ കൈ തല്ലി ഒടിക്കുകയും .തല തല്ലിപ്പെട്ടിക്കുകയും ചെയ്തു. ആശാരിശ്ശേരിയിൽ ഇന്നലെ വൈകുന്നേരം അയൽവാസികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ചെത്തുതൊഴിലാളിയുടെ തലയ്ക്കും കൈയ്ക്കും പരുക്കേറ്റു. തുഴകാെണ്ടേറ്റ അടിയിൽ തല പാെട്ടി കൈ ഒടിയുകയും ചെയ്തു. പരിക്കേറ്റ കുമരകം ഒന്നാം നമ്പർ ഷാപ്പിലെ ചെത്തുതൊഴിലാളി സാജനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തലക്ക് സ്റ്റിച്ചും കൈക്ക് പ്ലാസ്റ്ററും ഇട്ടിരിക്കുകയാണ്. സാജൻ്റെ പട്ടി തുടൽ പൊട്ടി അയൽവാസിയായ കാവിൽ സുനിൽ കുമാറിൻ്റെ വീട്ടുമുറ്റത്ത് […]

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് ; അറിയാം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില

കോട്ടയം : റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറിയ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 53,000ലേക്ക് എത്തി. കഴിഞ്ഞദിവസം 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപയാണ് കുറഞ്ഞത്. ഓഹരി വിപണിയിലെ മുന്നേറ്റവും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച്‌ 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 […]

ശമ്പളം കിട്ടിയിട്ട് ഒൻപത് മാസം ; ബെവ്റേജസ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കി

കോഴിക്കോട് :   ബെവ്റേജസ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കി. കോഴിക്കോട് രാമനാട്ടുകര അടിവാരം സ്വദേശി ബെവ്കോ പാവമണി റോഡ് ഔട്ട്ലെറ്റില്‍ എല്‍.ഡി ക്ലർകായ കെ.ശശികുമാർ (56) ആണ് മരിച്ചത്. ഒൻപത് മാസമായി ശമ്ബളം കിട്ടാത്തത് കൊണ്ടാണ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. . ജോലിക്ക് ഹാജരാകാത്തതിൻ്റെ പേരില്‍ നേരത്തെ ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഭാര്യ ലിജിയും മക്കളായ സായന്ത്, തീർത്ഥ എന്നിവരും എംഡിയെ കണ്ട് അഭ്യര്‍ത്ഥിച്ച ശേഷമാണ് ശശികുമാറിനെ ജോലിയില്‍ തിരിച്ചെടുത്തത്. എന്നാല്‍ ശമ്ബളം ലഭിച്ചിരുന്നില്ല. ബോണസ് ഇനത്തില്‍ ഒരു ലക്ഷം രൂപയോളവും […]

കോട്ടയം ശാസ്ത്രീ റോഡിൽ വാഹനാപകടം; നിർത്തിയിട്ടിരുന്ന കാറിൽ ഓടിയെത്തിയ കാർ ഇടിച്ചു 

കോട്ടയം: നഗര മധ്യത്തിൽ ശാസ്ത്രീ റോഡിൽ നിർത്തിയിട്ട കാറിൽ മറ്റൊരു കാറിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ഗതാഗത കുരുക്ക്. ഇന്നുച്ചയ്ക്ക് 12.50-നാണ് അപകടമുണ്ടായത്. നഗരത്തിൽ നിന്ന് കിഴക്കോട്ട് പോകുന്നതിനായി ശാസ്ത്രീ റോഡ് ഇറക്കം ഇറങ്ങി വന്ന കാർ യൂണിയൻ ബാങ്കിനു മുന്നിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. രണ്ടു കാറുകളും ഭാഗികമായി തകർന്നു. ശാസ്ത്രീ റോഡ് യൂണിയൻ ബാങ്കിന് മുൻപിൽ അപകട മേഖലയാണ്. സ്ഥിരമായി ഇവിടെ വാഹനാപകടങ്ങൾ ഉണ്ടാകാറുള്ളതാണ്. വാഹനങ്ങളുടെ അമിത വേഗവും ഡ്രൈവർമാരുടെ ശ്രദ്ധക്കുറവുമാണ് മിക്ക അപകടങ്ങൾക്കും കാരണം.

തൊടുപുഴക്കാരുടെ സിങ്കം…! ഇടുക്കിക്ക് പുറത്തും ബിസിനസ് സംരഭങ്ങളുള്ള വ്യവസായി; കേരളാ ഹോട്ടല്‍ അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കിയിലെ പ്രധാനിയും; മോഹൻലാലിന്റെ ആദ്യ ‘ശതകോടി ചിത്രമായ ഒടിയന്റെ സഹ നിര്‍മ്മാതാവ്; ബാർ കോഴയില്‍ പുതിയ ചർച്ചയ്ക്ക് വഴിയൊരുക്കി അനിമോന്റെ ശബ്ദരേഖ

കൊച്ചി: ബാർ കോഴയില്‍ പുതിയ ചർച്ചയ്ക്ക് വഴിയൊരുക്കുന്ന ശബ്ദരേഖയ്ക്ക് പിന്നിലുള്ളത് ഫെഡറേഷൻ കേരള ഹോട്ടല്‍ അസോസിയേഷന്റെ ഇടുക്കിയിലെ പ്രധാന നേതാവ്. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമാണ് അനിമോൻ തൊടുപുഴ. ഇടുക്കി ജില്ലാ പ്രസിഡന്റും. അതുകൊണ്ടാണ് പുറത്തു വന്ന ശബ്ദരേഖയ്ക്ക് പ്രസക്തി കൂട്ടുന്നത്. ഏതായാലും ഈ ശബ്ദരേഖയില്‍ പ്രതിപക്ഷം പരാതി നല്‍കാൻ സാധ്യത ഏറെയാണ്. മുൻപ് യുഡിഎഫ് ഭരണ കാലത്ത് ധനമന്ത്രിയായിരുന്ന കെ എം മാണിക്കെതിരേയും ബാർ കോഴ ആരോപണം ഉയർന്നിരുന്നു. അന്ന് വിജിലൻസിന് അടക്കം മൊഴി കൊടുത്ത വ്യക്തികൂടിയാണ് അനിമോൻ. തൊടുപുഴയ്ക്ക് പുറത്തും ബിസിനസ് […]

19 ലക്ഷം മുടക്കി 6 മാസം മുൻപ് നിര്‍മാണം; സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ച്‌ മൂക്കുപൊത്താതെ നടക്കാനാവുന്നില്ല; പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങള്‍ നടക്കുന്നതിനിടെ ഇടുക്കി നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകുന്നു; ദുരിതത്തിലായി യാത്രക്കാർ

നെടുങ്കണ്ടം: മഴയെത്തിയതോടെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങള്‍ നടക്കുമ്പോള്‍ ഇടുക്കി നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകുന്നു. യാത്രക്കാരടക്കം പരാതിപ്പെട്ടതോടെ ആരോഗ്യ വകുപ്പ് അധികൃതരെത്തി ടോയ്ലറ്റ് കോംപ്ലക്സ് പൂട്ടിച്ചു. ഇതോടെ പ്രാഥമിക ആവശ്യങ്ങള്‍ നിർവഹിക്കുവാൻ മറ്റു മാർഗ്ഗങ്ങളില്ലാതെ ദുരിതത്തില്‍ ആയിരിക്കുകയാണ് യാത്രക്കാർ. നിരവധി ബസുകളിലായി ദിവസേന നൂറു കണക്കിന് യാത്രക്കാരെത്തുന്നതാണ് ഇടുക്കിയിലെ നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡ്. ആറുമാസം മുൻപാണ് ഇവിടെ ശൗചാലയം പണികഴിപ്പിച്ചത്. അശാസ്ത്രീയമായ നിർമ്മാണം മൂലം ഇപ്പോള്‍ മൂക്കു പൊത്താതെ സ്റ്റാൻഡിലൂടെ നടക്കാൻ കഴിയില്ല. ശൗചാലയത്തിൻ്റെ സെപിറ്റിക് ടാങ്ക് നിറഞ്ഞൊഴുകുകയാണ്. […]

സ്വന്തമായി ഫോൺ ഉപയോഗിക്കില്ല; മറ്റൊരാളുടെ ഫോണില്‍ നിന്നും ഭാര്യയെ വിളിച്ചത് വിനയായി; വീട്ടില്‍ ഉറങ്ങി കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ ഒടുവിൽ പൊലീസ് പിടിയിൽ

കാസർകോട്: വീട്ടില്‍ ഉറങ്ങി കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ആന്ധ്രപ്രദേശില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. 35 വയസുള്ള കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത ഇയാളുടെ ശീലമാണ് അന്വേഷണ സംഘത്തിന് മുന്നില്‍ വെല്ലുവിളിയായിരുന്നത്. എന്നാല്‍, മറ്റൊരാളുടെ ഫോണില്‍ നിന്നും കാഞ്ഞങ്ങാട്ടുള്ള ഭാര്യയെ വിളിച്ചതോടെയാണ് ഇയാള്‍ എവിടെയുണ്ടെന്ന് അന്വേഷണ സംഘം മനസ്സിലാക്കിയത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. ഒരു വർഷത്തില്‍ […]

ഇടുക്കിയിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ ; ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് നിർണായക വിവരങ്ങൾ

ഇടുക്കിയില്‍ 14.33 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. ചേലച്ചുവട് ബസ് സ്റ്റാൻഡിന് സമീപം വച്ച്‌ പുഷ്പഗിരി സ്വദേശിയായ മൂപ്പൻ സാബു എന്നറിയപ്പെടുന്ന സാബു, ചെറുതോണി ഗാന്ധിനഗർ സ്വദേശി അനീഷ് എന്നിവരാണ് 5.929 കിലോഗ്രാം കഞ്ചാവുമായി  അറസ്റ്റ് ചെയ്യപ്പെട്ടത്. തുടർന്ന് അനീഷിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരപ്രകാരം വീട് റെയ്ഡ് ചെയ്തു 8.404 കിലോഗ്രാം കഞ്ചാവ് കൂടി കണ്ടെടുക്കുകയായിരുന്നു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ ജയചന്ദ്രന്റെ നിർദ്ദേശാനുസരണം ഡി സി സ്ക്വാഡും, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും ഇടുക്കി നർക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും ഓപ്പറേഷനില്‍ പങ്കെടുത്തു. […]

ബാർ കോഴ: പണപ്പിരിവിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് എഫ്.കെ.എച്ച്‌.എ സംസ്ഥാന പ്രസിഡന്‍റ്

  കോട്ടയം: 1-ാം തീയതിയിലെ ഡ്രൈഡേ അടക്കം മദ്യനയം അനുകൂലമായി മാറ്റാൻ ഓരോ ബാറുടമയും 2.5 ലക്ഷം രൂപ വീതം നല്‍കണമെന്ന സംസ്ഥാന വൈസ് പ്രസിഡന്‍റ് അനിമോന്റെ ശബ്ദസന്ദേശത്തെ കുറിച്ച്‌ പ്രതികരിച്ച്‌ ഫെഡറേഷൻ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷൻ (എഫ്.കെ.എച്ച്‌.എ) സംസ്ഥാന പ്രസിഡന്‍റ് വി.സുനില്‍ കുമാർ. പണപ്പിരിവിന് നിർദേശം നല്‍കിയിട്ടില്ലെന്ന് സുനില്‍ കുമാർ പ്രതികരിച്ചു. അതേസമയം, പ്രതികരിക്കാൻ തയാറാകാതിരുന്ന അനിമോൻ ശബ്ദരേഖ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. മദ്യനയം അനുകൂലമായി മാറ്റാൻ ഓരോ ബാറുടമയും 2.5 ലക്ഷം രൂപ വീതം നല്‍കണമെന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടല്‍സ് […]

എം സി റോഡിൽ കോട്ടയം പള്ളത്ത് കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിഭാഷകയ്ക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് കോട്ടയത്തെ കോടതിയിൽ നിന്ന് പ്രാക്ടീസ് കഴിഞ്ഞ് ചങ്ങനാശ്ശേരിയിലെ വീട്ടിലേക്ക് മടങ്ങും വഴി

കോട്ടയം: എംസി റോഡിൽ കോട്ടയം പള്ളത്ത് കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിഭാഷക മരിച്ചു. അപകടമുണ്ടായത് കോട്ടയത്തെ കോടതിയിൽ നിന്ന് പ്രാക്ടീസ് കഴിഞ്ഞ് ചങ്ങനാശ്ശേരിയിലെ വീട്ടിലേക്ക് മടങ്ങും വഴിയാണ്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം മറ്റക്കാട്ട്പറമ്പിൽ ഫർഹാന ലത്തീഫാണ് (24) ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കൽ കോളേജിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് ആറരയോടെ കോട്ടയം എംസി റോഡിൽ പള്ളത്തായിരുന്നു അപകടമുണ്ടായത്.   ചങ്ങനാശ്ശേരിയിൽ നിന്ന്കോട്ടയത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിൻ ഭാഗം ഫർഹാന സഞ്ചരിച്ച […]