സ്വന്തമായി ഫോൺ ഉപയോഗിക്കില്ല; മറ്റൊരാളുടെ ഫോണില്‍ നിന്നും ഭാര്യയെ വിളിച്ചത് വിനയായി; വീട്ടില്‍ ഉറങ്ങി കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ ഒടുവിൽ പൊലീസ് പിടിയിൽ

Spread the love

കാസർകോട്: വീട്ടില്‍ ഉറങ്ങി കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍.

video
play-sharp-fill

ആന്ധ്രപ്രദേശില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
35 വയസുള്ള കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത ഇയാളുടെ ശീലമാണ് അന്വേഷണ സംഘത്തിന് മുന്നില്‍ വെല്ലുവിളിയായിരുന്നത്.

എന്നാല്‍, മറ്റൊരാളുടെ ഫോണില്‍ നിന്നും കാഞ്ഞങ്ങാട്ടുള്ള ഭാര്യയെ വിളിച്ചതോടെയാണ് ഇയാള്‍ എവിടെയുണ്ടെന്ന് അന്വേഷണ സംഘം മനസ്സിലാക്കിയത്.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വർഷത്തില്‍ അധികമായി യുവാവ് സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. കുടകില്‍ എത്തുമ്പോള്‍ മാതാവിൻ്റെയും കാഞ്ഞങ്ങാട്ട് ഭാര്യയുടെയും ഫോണുകളാണ് ഇയാള്‍ ഉപയോഗിക്കുന്നത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമാകുന്നില്ലെന്നാണ് പൊലീസ് പറഞ്ഞത്.