play-sharp-fill

ക്ഷേത്ര കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു ; കുളത്തിലേക്ക് ചാടി നീന്തുന്നതിനിടെ കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു

കോഴിക്കോട് : ആഴ്ചവട്ടം ക്ഷേത്ര കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ആഴ്ചവട്ടം ദ്വാരകയിൽ സഞ്ജയ് കൃഷ്ണ (14) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം നടന്നത്. ആഴ്ചവട്ടം ശിവക്ഷേത്രത്തിലെ കുളത്തിൽ  സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. കുളത്തിലേക്ക് ചാടി നീന്തുന്നതിനിടെ കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. പിന്നീട് കുളത്തിൽ മുങ്ങിപ്പോയ കുട്ടിയെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

കോട്ടയം വീരമണിയുടെ മാതാവ് മീനാക്ഷി അമ്മാൾ (97)നിര്യാതയായി

  പരിപ്പ് :ചേനപ്പാടി മഠം എസ്. മീനാക്ഷി അമ്മാൾ (97) നിര്യാതയായി. ഭർത്താവ്: പരേതനായ ഏ. കൃഷ്ണ അയ്യർ (റിട്ട. എസ്ബിടി). മക്കൾ: കെ. അനന്തറാം , കെ. ബാലസുബ്രഹ്മണ്യൻ, കെ. രാമനാഥൻ, കെ. മഹാദേവൻ, കെ. കോട്ടയം. കെ.വീരമണി(കർണാടക സംഗീതജ്ഞൻ ) കെ. ചിത്ര, കെ. ഗീത. മരുമക്കൾ: എം. വി. ജാനകി അമ്മാൾ, എസ്. സേതുലക്ഷ്മി, എസ്.കെ. ശോഭ വിദ്യ, ആശ, സി ആർ രാമചന്ദ്രൻ, നാരായൺ ആത്രേയ. സംസ്കാരം വീട്ട് വളപ്പിൽ, നടത്തി.

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് ; ഒന്നാം പ്രതിയുടെ വധശിക്ഷ മാറ്റി പരോളില്ലാതെ ജീവപര്യന്തമാക്കി ; രണ്ടാം പ്രതിയുടെ ഹർജി കോടതി തള്ളി

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി . 25 വർഷം പരോള്‍ ഇല്ലാതെ ഒന്നാം പ്രതി നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് കോടതി ഇത്തരവില്‍ വ്യക്തമാക്കി. രണ്ടാം പ്രതി അനുശാന്തി ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമ‍ര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. അനുശാന്തിയുടെ ഇരട്ടജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. 2014 ലാണ് കേസിന് ആസ്പദമായ സംഭവം. ടെക്നോപാർക്കിലെ ജീവനക്കാരായിരുന്നു നിനോ മാത്യുവും അനുശാന്തിയും. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ നേരത്തെ വിവാഹിതയായിരുന്ന അനുശാന്തിക്ക് ഈ ബന്ധത്തില്‍ നാല് വയസ് പ്രായമുണ്ടായിരുന്ന കുഞ്ഞുണ്ടായിരുന്നു. […]

ഇന്ത്യൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസ് മെയ് 27, 28, 29 തിയതികളിൽ : രജിസ്ട്രേഷൻ ആരംഭിച്ചു

മുണ്ടക്കയം : മുരിക്കുംവയൽ ശ്രീ ശബരീശ കോളേജ് ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ വർക്ക് – എം.എസ്.ഡബ്ല്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ കാലാവസ്ഥാ വ്യതിയാന ദേശീയ ഓൺലൈൻ കോൺഫറൻസ് മെയ് 27, 28, 29 തിയതികളിൽ സംഘടിപ്പിക്കും. ഇന്ത്യയിലെ കാലാവസ്ഥ അസ്ഥിരത, ആഗോള താപനം, പരിസ്ഥിതി പ്രശ്നങ്ങൾ, പുനരുപയോഗ ഊർജ്ജ മുന്നേറ്റം, കാലാവസ്ഥ വ്യതിയാന ലഘൂകരണത്തിനുള്ള സാമൂഹിക പ്രവർത്തന മാർഗ്ഗങ്ങളും സാങ്കേതികവിദ്യയും, നഗര – ഗ്രാമീണ ആസൂത്രണം എന്നീ വിഷയങ്ങൾ കോൺഫറൻസിൽ ചർച്ച ചെയ്യും. ഇന്ത്യൻ കാലാവസ്ഥ വ്യതിയാന മേഖലകളിലെ ഗവേഷകരും പ്രമുഖരും വിഷയങ്ങൾ അവതരിപ്പിക്കും. […]

പാലായിൽ ചെക്ക്ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരു മരണം ; അപകടം പലകകൾക്കിടയിൽ കയർ കുരുക്കുന്നതിനിടയിൽ

കോട്ടയം :  പാലായിൽ ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ ഒരു മരണം. കരൂർ സ്വദേശി ഉറുമ്പിൽ രാജു (53) ആണ് മരിച്ചത്. പാലാ പയപ്പാർ അമ്പലത്തിന് സമീപം കവറുമുണ്ടയിൽ ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ കൈ പലകകൾക്കിടയിൽ കുരുങ്ങി മുങ്ങിമരിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. കരൂർ പഞ്ചായത്തിലെ 7-ാം വാർഡ് കവറുമുണ്ടയിലാണ് സംഭവം. ചെക്ക്ഡാമിന് മറുകരയിൽ 3 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവർക്ക് പ്രധാന ജംഗ്ഷനിലേയ്ക്കെത്താൻ ചെക്ക്ഡാമിന് മുകളിലൂടെയാണ് വഴി. അല്ലെങ്കിൽ 2 കിലോമീറ്റർ ഓളം ചുറ്റി സഞ്ചരിക്കണം. ഇത്തവണ മഴ ശക്തിപ്രാപിക്കും മുൻപേ വെള്ളം തടഞ്ഞുനിർത്തുന്ന […]

കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം: 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് രമേശ് ചെന്നിത്തല.

  കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച മുഹമ്മദ് റിജാസിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല സർക്കാരിനേട് ആവശ്യപ്പെട്ടു. നേരത്തെ കുടുംബത്തിന് അ‍ഞ്ച് ലക്ഷം രൂപ ധനസഹായം നൽകാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കെട്ടിടത്തിൻ്റെ ഷെഡിൽ നിന്ന് ഷോക്കേറ്റതിനെ തുടർന്നാണ് ആലി മുസ്‌ലിയാരുടെ മകനും യൂത്ത് കോൺഗ്രസ് കുന്നമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ റാഫിയുടെ സഹോദരനുമായ മുഹമ്മദ്‌ റിജാസ് (18) മരിച്ചത്.

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി കസ്റ്റഡിയിൽ: സ്വന്തം ഫോൺ ഉപയോഗിക്കാത്ത പ്രതി മറ്റൊരാളുടെ ഫോണിൽ നിന്ന് ഭാര്യയെ വിളിച്ചതോടെയാണ് പിടിയിലായത്.

  കാഞ്ഞങ്ങാട്: പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി കസ്റ്റഡിയിൽ: ആന്ധ്രപ്രദേശിൽ നിന്നാണ് പ്രതി പിടിയിലായത്. സ്വന്തമായി ഫോൺ ഉപയോഗിക്കാത്ത ഇയാൾ മറ്റൊരാളുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് ബന്ധപ്പെട്ടതാണ് അന്വേഷണത്തിൽ സഹായമായത്. കഴിഞ്ഞ ബുധനാഴ്ചയാണ് പുലർച്ചെ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. 35 വയസുള്ള കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒരു വർഷത്തിൽ അധികമായി യുവാവ് സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. കുടകിൽ എത്തുമ്പോൾ മാതാവിന്‍റേയും കാഞ്ഞങ്ങാട്ട് ഭാര്യയുടെയും ഫോണുകളാണ് ഇയാൾ […]

അയ്മനം കഥകളി അസ്വാദകവേദിയുടെ ആഭിമുഖ്യത്തിൽ മെയ് 26 ഞായറാഴ്ച നരസിംഹസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൻ നിഴൽകുത്ത് കഥകളി

  അയ്മനം: അയ്മനം കഥകളി അസ്വാദകവേദിയുടെ ആഭിമുഖ്യത്തിൽ മെയ് 26 ഞായർ  വൈകിട്ട് 7 മണിക്ക് അയ്മനം ശ്രീ നരസിംഹസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൻ നിഴൽകുത്ത് കഥകളി അരങ്ങേറും. പ്രഗത്ഭ കഥകളി വേഷക്കാരായ കലാ. രവികുമാർ ദുര്യോധനനായും, ത്രിഗർത്തനായ് ഹരി. ആർ. നായരും, ഭാരത മലയനായ് കലാ. രാമചന്ദ്രൻ ഉണ്ണിത്താനും, മന്ത്രവാദിയായ് കോട്ടയ്ക്കൽ ദേവദാസും, മലയത്തിയായ് കലാ. അനിൽ കുമാറും രംഗത്ത് വരും. ചെണ്ടയിൽ കലാ. വേണു മോഹനും, കലാ. ശ്രീഹരിയും, മദ്ദളത്തിൽ കലാനിയം മനോജും, ആ.എൽ.വി സുദേവ് വർമ്മയും ആണ്. അയ്മനത്തെ കലാസ്വാദകരായ റ്റി.ഡി. […]

സംസ്ഥാനത്ത് ശക്തമായ മഴ തുടരും ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടും

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു.   3 ജില്ലകളില്‍ ഓറഞ്ച് അലർട്ടും 9 ജില്ലകളില്‍ യെല്ലോ അലർട്ടും തുടരുകയാണ്. അതേസമയം ഇരട്ട ന്യൂനമർദ്ദത്തിൻ്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് മഴ കനക്കുമെന്നും കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മെയ് മാസത്തില്‍ ലഭിക്കേണ്ട വേനല്‍മഴയേക്കാള്‍ അധികം ഇത്തവണ ലഭിച്ചിട്ടുണ്ട്. തെക്ക് – കിഴക്കൻ അറബിക്കടലില്‍ കേരള തീരത്തിനു അരികെയും, ബംഗാള്‍ ഉള്‍ക്കടലിലുമാണ് ന്യുനമർദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ അടുത്ത 5 ദിവസം കൂടി സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ മൂന്ന് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ […]

ബിഎസ്.സി സൈബർ ഫോറൻസിക് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കുമരകം സ്വദേശിനി കൃഷ്ണ സജികുമാറിനെ ഡി.വൈ.എഫ്.ഐ അനുമോദിച്ചു

  കുമരകം : എം.ജി സർവ്വകലാശാല ബി.എസ്.സി സൈബർ ഫോറൻസിക് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കുമരകം സ്വദേശിനി കൃഷ്ണ സജികുമാറിനെ ഡി.വൈ.എഫ്.ഐ കുമരകം സൗത്ത് ലോക്കൽ കമ്മിറ്റി അനുമോദിച്ചു. സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ് സലിമോൻ, എമ്പാക്കൽ ബ്രാഞ്ച് സെക്രട്ടറി മോഹനൻ, സൗത്ത് മേഖല പ്രസിഡന്റ്‌ കുമരകം പ്രശാന്ത്, മേഖല സെക്രട്ടറി മനോജ്‌, മേഖല എക്സിക്യൂട്ടീവ് അംഗങ്ങളായ സിനീഷ്, അമൽ കുഞ്ഞുമോൻ എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു. കുമരകം പത്മവിലാസം സജികുമാറിന്റെയും, ദയയുടെയും മകളാണ് കൃഷ്ണ സജികുമാർ.