ഇന്ത്യൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസ് മെയ് 27, 28, 29 തിയതികളിൽ : രജിസ്ട്രേഷൻ ആരംഭിച്ചു

Spread the love

മുണ്ടക്കയം : മുരിക്കുംവയൽ ശ്രീ ശബരീശ കോളേജ് ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ വർക്ക് – എം.എസ്.ഡബ്ല്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ കാലാവസ്ഥാ വ്യതിയാന ദേശീയ ഓൺലൈൻ കോൺഫറൻസ് മെയ് 27, 28, 29 തിയതികളിൽ സംഘടിപ്പിക്കും.

video
play-sharp-fill

ഇന്ത്യയിലെ കാലാവസ്ഥ അസ്ഥിരത, ആഗോള താപനം, പരിസ്ഥിതി പ്രശ്നങ്ങൾ, പുനരുപയോഗ ഊർജ്ജ മുന്നേറ്റം, കാലാവസ്ഥ വ്യതിയാന ലഘൂകരണത്തിനുള്ള സാമൂഹിക പ്രവർത്തന മാർഗ്ഗങ്ങളും സാങ്കേതികവിദ്യയും, നഗര – ഗ്രാമീണ ആസൂത്രണം എന്നീ വിഷയങ്ങൾ കോൺഫറൻസിൽ ചർച്ച ചെയ്യും. ഇന്ത്യൻ കാലാവസ്ഥ വ്യതിയാന മേഖലകളിലെ ഗവേഷകരും പ്രമുഖരും വിഷയങ്ങൾ അവതരിപ്പിക്കും.

പ്രവേശനം സൗജന്യമാണ്. എ അമേന്ദ്രർ റെഡ്‌ഡി, (FISPRD, FISAE ജോയിന്റ് ഡയറക്ടർ, സ്കൂൾ ഓഫ് ക്രോപ് ഹെൽത്ത്‌ പോളിസി സപ്പോർട്ട് റിസർച്ച് SCHPSR, ICAR- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോട്ടിക്‌ സ്‌ട്രെസ് മാനേജ്മെന്റ് NIBSM, റായ്പൂർ ), അഖിലേഷ് അനിൽകുമാർ (ഡയറക്ടർ ആൻഡ് കോ ഫൗണ്ടർ ഓഫ് ബ്രിങ് ബാക്ക് ഗ്രീൻ ഫൌണ്ടേഷൻ ഇനിഷിയേറ്റീവ്), രഞ്ജൻ മാത്യു വർഗീസ് (സ്റ്റേറ്റ് ഡയറക്ടർ -കേരള,WWF-ഇന്ത്യ ), പ്രൊഫ :ഡോ വിൽകിസ്റ്റർ ന്യോറ മോട്ടൂരി (ഫാക്കൾട്ടി ഓഫ് എൻവിയോൺമെന്റ് ആൻഡ് റിസോഴ്സ് ഡെവലപ്പ്മെന്റ്,എഗെർടൺ യൂണിവേഴ്സിറ്റി, കെനിയ ) എന്നീ പ്രമുഖ വ്യക്തികൾ നേതൃത്വം വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രബന്ധങ്ങൾ [email protected] എന്ന ഇ മെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്. രജിസ്ട്രേഷനായി 7025460678, 6282053869, 7511108594 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.