play-sharp-fill

പ്ലേ ഓഫില്‍ നാണംകെട്ട് രാജസ്ഥാൻ….! ബൗളര്‍മാര്‍ നല്‍കിയ പ്രതീക്ഷ ബാറ്റര്‍മാര്‍ തല്ലിക്കെടുത്തി; സഞ്ജു ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തി; രാജസ്ഥാന് തോല്‍വി! ഐപിഎല്ലില്‍ ഹൈദരാബാദ്-കൊല്‍ക്കത്ത ഫൈനല്‍

മുംബൈ: ബൗളർമാർ നല്‍കിയ പ്രതീക്ഷ ബാറ്റർമാർ തല്ലിക്കെടുത്തിയപ്പോള്‍ രാജസ്ഥാന് നിരാശയോടെ മടക്കം. 36 റണ്‍സിനാണ് പാറ്റ് കമ്മിൻസ് നയിച്ച ഹൈദരാബാദ് രാജസ്ഥാനെ കീഴടക്കിയത്. അർദ്ധ സെഞ്ച്വറിയുമായി പൊരുതിയ ധ്രുവ് ജുറേലാണ് രാജസ്ഥാനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനെ ആദ്യ ഇന്നിംഗ്‌സില്‍ രാജസ്ഥാൻ ബൗളർമാർ വരിഞ്ഞ് മുറുക്കിയെങ്കില്‍ അതേ നാണയത്തിലായിരുന്നു ഹൈദരാബാദിന്റെ മറുപടിയും. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പാറ്റ് കമ്മിൻസിന്റെയും സംഘത്തിന്റെയും എതിരാളികള്‍. സ്‌കോർ: ഹൈദരാബാദ്: 175/9 , രാജസ്ഥാൻ 139/7 ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളിനും ടോം […]

കോട്ടയം ജില്ലയിൽ ഇന്ന് (25/05/2024) തെങ്ങണാ, മണർകാട്, അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ ഇന്ന് (25/05/2024) തെങ്ങണാ, മണർകാട്, അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ LT ലൈനിലെ ടച്ചിങ് വെട്ടുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8.30  മുതൽ വൈകുന്നേരം 5  വരെ കുളത്തുങ്കൽ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വക്കച്ചൻ പടി, പ്ലാസിഡ്, രക്ഷാഭവൻ, ആറ്റുവാക്കരി, കാണിക്കമണ്ഡപം, അൽഫോൻസാ, തൊമ്മച്ചൻമുക്കു, ഇല്ലതുപടി, വടക്കേക്കര ടെംപിൾ, കുട്ടിച്ചൻ, വള്ളത്തോൾ, ചെത്തിപ്പുഴ hospital, മോർച്ചറി, ഡോക്റ്റേഴ്‌സ് ക്വാർട്ടേഴ്‌സ്, ഇറ്റലിമഠം, […]

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു ; വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ; ഗവിയിലേക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണം; പാക്കേജില്‍ വരുന്നവര്‍ക്ക് മാത്രം പ്രവേശനം

സ്വന്തം ലേഖകൻ തിരുവനന്തപുരം:സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രമായ ഗവിയില്‍ വനം വകുപ്പിന്റെ പാക്കേജില്‍ വരുന്നവര്‍ ഒഴികെയുള്ള സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഗവിയിലേക്കുള്ള ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഗവിക്ക് പുറമെ പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കും സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള യാത്ര നിരോധിച്ചതായി തിരുവനന്തപുരം ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചിരുന്നു. അതിരപ്പിള്ളി വാഴച്ചാല്‍ ഉള്‍പ്പടെയുള്ള […]

അവയവക്കടത്ത് കേസ്; മുഖ്യപ്രതിയെ സഹായിച്ച പ്രതി പിടിയില്‍ ; അവയവക്കടത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തയാൾ

സ്വന്തം ലേഖകൻ കൊച്ചി: അവയവക്കടത്ത് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. എടത്തല സ്വദേശി സജിത്ത് ശ്യാമിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയെ സഹായിച്ചയാളാണ് സജിത്തെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം രണ്ടായി. നേരത്തെ കേസിലെ മറ്റൊരു പ്രതി സബിത്ത് നാസര്‍ അറസ്റ്റിലായിരുന്നു. ഇതിനുപിന്നാലെയാണ് സജിത്ത് ശ്യാമിനെ പിടികൂടിയത്. അവയവക്കടത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തത് സജിത്താണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, അവയവ കടത്ത് കേസിലെ പ്രതി സബിത്ത് നാസറിനെ ഇന്നും ചോദ്യം ചെയ്തു. ആലുവ റൂറല്‍ എസ് പി വൈഭവ് […]

ഗർഭസ്ഥശിശു ആൺകുട്ടിയോ പെൺകുട്ടിയോ എന്നറിയാൻ എട്ടുമാസം ഗർഭിണിയായ ഭാര്യയുടെ വയറുകീറി ; ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

സ്വന്തം ലേഖകൻ ലക്നൗ : ഗർഭസ്ഥശിശു ആൺകുട്ടിയോ പെൺകുട്ടിയോ എന്നറിയാൻ എട്ടുമാസം ഗർഭിണിയായ ഭാര്യയുടെ വയറുകീറിയ ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. യുപിയിലെ ബദാവുൻ സ്വദേശി പന്നാലാലിനാണ് കോടതി ശിക്ഷ വിധിച്ചത്. 2020 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ഭാര്യ അനിതയെയാണ് പന്നാലാൽ ക്രൂരമായി ആക്രമിച്ചത്. നേരത്തെ അഞ്ച് പെൺമക്കളുണ്ടായിരുന്ന പന്നാലാലിന് ആൺകുട്ടി വേണമെന്നാവശ്യപ്പെട്ട് നിരന്തരം അനിതയെ മർദനത്തിരയാക്കിയിരുന്നു. ആൺകുഞ്ഞിനെ ലഭിക്കാനായി രണ്ടാം വിവാഹം കഴിക്കുമെന്നും പന്നാലാൽ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവദിവസവും ജനിക്കാൻ പോകുന്ന കുട്ടിയുടെ പേരിൽ പന്നാലാൽ അനിതയെ മർദിക്കുകയും വയറുകീറി കുട്ടി ആണോ […]

മാനദണ്ഡങ്ങള്‍ പാലിച്ചില്ല, 52 ഷവര്‍മ സ്ഥാപനങ്ങള്‍ നിര്‍ത്തിവെപ്പിച്ചു ; 47 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 512 വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന ; ശക്തമായ പരിശോധനകള്‍ തുടരുമെന്ന് മന്ത്രി

സ്വന്തം ലേഖകൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 47 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 512 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ 52 സ്ഥാപനങ്ങളിലെ ഷവര്‍മ വ്യാപാരം നിര്‍ത്തിവെപ്പിച്ചു. 108 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 56 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. പാര്‍സലില്‍ ലേബല്‍ കൃത്യമായി പതിക്കാതെ വിതരണം നടത്തിയ 40 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ശക്തമായ പരിശോധനകള്‍ തുടരുമെന്നും […]

കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപിയെ ആഡംബര ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയത് ഹണിട്രാപ്പിലൂടെയോ…; അനാറിനെ കുരുക്കിയ യുവതി ധാക്ക പൊലീസ് കസ്റ്റഡിയില്‍ ; ഫ്‌ളാറ്റില്‍ വച്ച്‌ വകവരുത്തി മൃതദേഹം തൊലിയുരിച്ച്‌ തുണ്ടം തുണ്ടമാക്കി ഉപേക്ഷിച്ചു; ആരാണ് അനാറിനെ കൊന്നത്? ക്വട്ടേഷൻ 5 കോടിക്ക് ; കുടുംബപരമോ സാമ്പത്തികമോ ആയ കാരണങ്ങളാണോ മരണത്തിലേക്ക് നയിച്ചതെന്ന് അന്വേഷണം

സ്വന്തം ലേഖകൻ കൊല്‍ക്കത്ത: ചികില്‍സയ്ക്കായി കൊല്‍ക്കത്തയില്‍ എത്തിയ ബംഗ്ലാദേശ് എംപിയെ കൊലപ്പെടുത്തിയത് തേഹണിട്രാപ്പിലൂടെയെന്ന് സംശയം. മെയ് 12 ന് പശ്ചിമ ബംഗാളിന്റെ തലസ്ഥാനത്ത് എത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടി അംഗമായ അൻവാറുല്‍ അസിം അനാറിനെയാണ് ഒരു ആഡംബര ഫ്‌ളാറ്റില്‍ വച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തുണ്ടം തുണ്ടമാക്കി പ്ലാസ്റ്റിക് പാക്കറ്റില്‍ നഗരത്തില്‍ പലയിടത്തായി ഉപേക്ഷിച്ചത്. ബരാനഗറിലുള്ള ഗോപാല്‍ ബിശ്വാസ് എന്ന സുഹൃത്തിന്റെ വീട്ടിലാണ് അനാർ താമസിച്ചിരുന്നത്. എന്നാല്‍ 13-ന് വൈദ്യപരിശോധനയ്ക്കായി പോയ എംപി.യെ പിന്നീട് ബിശ്വാസിനോ ബംഗ്‌ളാദേശിലുള്ള കുടുംബത്തിനോ ബന്ധപ്പെടാനായില്ല. തുടർന്ന് […]

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെ ചൊല്ലി വഴക്ക് പറഞ്ഞു ; യൂണിഫോം ധരിച്ച്‌ പുറത്തിറങ്ങിയ വിദ്യാർത്ഥിനിയെ കുറിച്ച് പിന്നീട് കേട്ടത് മരിച്ചുവെന്ന വാർത്ത ; പെൺകുട്ടി കടലിലേക്ക് ഇറങ്ങിയത് മാതാപിതാക്കള്‍ അവിടെയുണ്ടെന്ന് പറഞ്ഞ് ; മത്സ്യത്തൊഴിലാളികള്‍ ഓടി ചെന്നെങ്കിലും രക്ഷിക്കാനായില്ല ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വിയോഗത്തിന്റെ ഞെട്ടലിൽ കുടുംബവും നാട്ടുകാരും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇടവ വെറ്റക്കടയില്‍ കടലില്‍ മുങ്ങി മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി ശ്രേയയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബവും നാട്ടുകാരും. ശ്രേയയുടെ മൃതദേഹം ഇന്ന് സംസ്‌കരിച്ചു. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയായിരുന്നു ശ്രേയ. മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെ ചൊല്ലി പെണ്‍കുട്ടിയെ വീട്ടില്‍ വഴക്ക് പറഞ്ഞിരുന്നു. തുടർന്ന് ഫോണ്‍ വാങ്ങിവയ്ക്കുയും ചെയ്തു. പിന്നീട് സ്‌കൂള്‍ യൂണിഫോം ധരിച്ച്‌ പുറത്തിറങ്ങിയ വിദ്യാർത്ഥിനി അരമണിക്കൂറിനു ശേഷം മരിച്ചുവെന്ന വാർത്തയാണ് വീട്ടുകാരെ തേടിയെത്തിയത്. ശ്രേയയ്ക്കൊപ്പം മറ്റൊരു കുട്ടിയുമുണ്ടായിരുന്നുവെന്ന വാർത്ത അയിരൂർ പൊലീസ് തള്ളി. പെണ്‍കുട്ടി ഒറ്റയ്ക്കു വന്നാണ് […]

കോട്ടയം നഗരസഭ ഭരിച്ച് മുടിച്ച് നാശമാക്കിയിട്ടേ ഞങ്ങൾ കസേര ഒഴിയൂ ; 12 കുഴിയ്ക്കും 10 കമ്പിയ്ക്കുമായി 40 ലക്ഷം രൂപ ചെലവാക്കി കോട്ടയം നഗരസഭ; എം എൽ റോഡിൽ പണിയുന്ന വനിതാ ഷോപ്പിംഗ് മാളിനായി ആകെ നിർമ്മിച്ചത് 12 കുഴികൾ; ചിലവായത് നാൽപത് ലക്ഷം രൂപയും; വിവരാവകാശ നിയമപ്രകാരം തേർഡ് ഐ ന്യൂസിന് ലഭിച്ചത് അഴിമതിയുടെ ഞെട്ടിക്കുന്ന കണക്കുകൾ; വനിതാ ഷോപ്പിംഗ് മാൾ നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിന് പരാതി

കോട്ടയം: മാർക്കറ്റ് റോഡിൽ പഴയ ഇറച്ചി മാർക്കറ്റ് പൊളിച്ചുമാറ്റി ഇവിടെ വനിതാ ഷോപ്പിംഗ് മാൾ നിർമ്മിക്കും എന്ന് പറഞ്ഞിട്ട് രണ്ടുവർഷം കഴിയുന്നു. 2.5 കോടി രൂപ ചെലവിൽ മൂന്ന് നിലയുള്ള വനിതാ ഷോപ്പിങ് മാൾ നിർമിക്കുമെന്നാണ് നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ പറഞ്ഞിരുന്നത്. വനിതകൾക്കു മാത്രമാകും കച്ചവട സ്ഥാപനങ്ങൾ അനുവദിക്കുകയെന്നും താഴത്തെ നില പൂർണമായും പാർക്കിങ് സൗകര്യത്തിനു മാറ്റുമെന്നുമുള്ള വീരവാദവും നഗരസഭാ അധികൃതർ മുഴക്കിയിരുന്നു. എന്നാൽ വനിതാ ഷോപ്പിംഗ് മാൾ നിർമ്മാണത്തിനായി ആകെ നടത്തിയത് 12 കുഴികൾ കുത്തി എന്നുള്ളത് മാത്രമാണ്. രണ്ടുവർഷമായിട്ടും […]

കൂട്ടുകാർക്കൊപ്പം ക്ഷേത്ര കുളത്തില്‍ കുളിക്കുന്നതിനിടെ 14കാരനും കനാലില്‍ വീണ് 85കാരിയും മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് രണ്ടു പേര്‍ മുങ്ങി മരിച്ചു. കോഴിക്കോട് ആഴ്ചവട്ടം ശിവക്ഷേത്ര കുളത്തില്‍ വീണ് 14കാരൻ മുങ്ങി മരിച്ചു. ആഴ്ചവട്ടം ദ്വാരകയിൽ ജയപ്രകാശിന്‍റെ മകൻ സഞ്ജയ് കൃഷ്ണ (14) ആണ് മരിച്ചത്. മറ്റ് കുട്ടികള്‍ക്കൊപ്പം ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു സഞ്ജയ് കൃഷ്ണ. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ബീച്ച് ഫയർഫോഴ്സ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. ഇതിനിടെ, കോഴിക്കോട് മാത്തോട്ടം കനാലില്‍ വീണ് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അരക്കിണർ മേനത്ത് […]