മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെ ചൊല്ലി വഴക്ക് പറഞ്ഞു ; യൂണിഫോം ധരിച്ച് പുറത്തിറങ്ങിയ വിദ്യാർത്ഥിനിയെ കുറിച്ച് പിന്നീട് കേട്ടത് മരിച്ചുവെന്ന വാർത്ത ; പെൺകുട്ടി കടലിലേക്ക് ഇറങ്ങിയത് മാതാപിതാക്കള്‍ അവിടെയുണ്ടെന്ന് പറഞ്ഞ് ; മത്സ്യത്തൊഴിലാളികള്‍ ഓടി ചെന്നെങ്കിലും രക്ഷിക്കാനായില്ല ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വിയോഗത്തിന്റെ ഞെട്ടലിൽ കുടുംബവും നാട്ടുകാരും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇടവ വെറ്റക്കടയില്‍ കടലില്‍ മുങ്ങി മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി ശ്രേയയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബവും നാട്ടുകാരും. ശ്രേയയുടെ മൃതദേഹം ഇന്ന് സംസ്‌കരിച്ചു. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയായിരുന്നു ശ്രേയ. മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെ ചൊല്ലി പെണ്‍കുട്ടിയെ വീട്ടില്‍ വഴക്ക് പറഞ്ഞിരുന്നു. തുടർന്ന് ഫോണ്‍ വാങ്ങിവയ്ക്കുയും ചെയ്തു.
പിന്നീട് സ്‌കൂള്‍ യൂണിഫോം ധരിച്ച് പുറത്തിറങ്ങിയ വിദ്യാർത്ഥിനി അരമണിക്കൂറിനു ശേഷം മരിച്ചുവെന്ന വാർത്തയാണ് വീട്ടുകാരെ തേടിയെത്തിയത്. ശ്രേയയ്ക്കൊപ്പം മറ്റൊരു കുട്ടിയുമുണ്ടായിരുന്നുവെന്ന വാർത്ത അയിരൂർ പൊലീസ് തള്ളി. പെണ്‍കുട്ടി ഒറ്റയ്ക്കു വന്നാണ് കടലിലേക്ക് ഇറങ്ങിയതെന്നും കടല്‍ വല്ലാതെ ക്ഷോഭിച്ചിരുന്നതിനാല്‍ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും ദൃക്സാക്ഷികള്‍ പൊലീസിനോടു പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എങ്ങോട്ടാണു പോകുന്നതെന്നു ചോദിച്ച് ചില മത്സ്യത്തൊഴിലാളികള്‍ ശ്രേയയെ തടഞ്ഞിരുന്നു. എന്നാല്‍ കടലിനടുത്ത് തന്റെ മാതാപിതാക്കള്‍ ഉണ്ടെന്നു അവരോടു പറഞ്ഞാണ് ശ്രേയ കടലിലേക്ക് ഇറങ്ങിയത്. പെണ്‍കുട്ടി കടലിലേക്കാണ് നടന്നു നീങ്ങുന്നതെന്നു വ്യക്തമായതോടെ അവർ ഓടിച്ചെന്നെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു. ഇടവ വെണ്‍കുളം ചെമ്ബകത്തിന്മൂട് പ്ലാവിളയില്‍ സാജൻ ബാബുവിന്റെയും സിബിയുടെയും മകളാണ് ശ്രേയ.