play-sharp-fill
കൂട്ടുകാർക്കൊപ്പം ക്ഷേത്ര കുളത്തില്‍ കുളിക്കുന്നതിനിടെ 14കാരനും കനാലില്‍ വീണ് 85കാരിയും മുങ്ങി മരിച്ചു

കൂട്ടുകാർക്കൊപ്പം ക്ഷേത്ര കുളത്തില്‍ കുളിക്കുന്നതിനിടെ 14കാരനും കനാലില്‍ വീണ് 85കാരിയും മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് രണ്ടു പേര്‍ മുങ്ങി മരിച്ചു. കോഴിക്കോട് ആഴ്ചവട്ടം ശിവക്ഷേത്ര കുളത്തില്‍ വീണ് 14കാരൻ മുങ്ങി മരിച്ചു. ആഴ്ചവട്ടം ദ്വാരകയിൽ ജയപ്രകാശിന്‍റെ മകൻ സഞ്ജയ് കൃഷ്ണ (14) ആണ് മരിച്ചത്.

മറ്റ് കുട്ടികള്‍ക്കൊപ്പം ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു സഞ്ജയ് കൃഷ്ണ. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ബീച്ച് ഫയർഫോഴ്സ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. ഇതിനിടെ, കോഴിക്കോട് മാത്തോട്ടം കനാലില്‍ വീണ് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അരക്കിണർ മേനത്ത് രാധയാണ് (85) മരിച്ചത്. രാവിലെ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വൈകിട്ടോടെ മൃതദേഹം കണ്ടെത്തിയത്.