play-sharp-fill

പെരിയാറില്‍ രാസമാലിന്യം കണ്ടെത്തിയില്ല; മത്സ്യക്കുരുതിക്ക് കാരണം ഓക്‌സിജന്‍ ലെവല്‍ താഴ്ന്നത്; റിപ്പോര്‍ട്ട് കൈമാറി

  തിരുവനന്തപുരം: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം ഏലൂരിലെ ഷട്ടര്‍ തുറന്നതിന് പിന്നാലെ, ഓക്‌സിജന്‍ ലെവല്‍ കുത്തനെ താഴേക്ക് പോയതാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്.പെരിയാറില്‍ രാസമാലിന്യം കണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക റിപ്പോര്‍ട്ട് മലിനീകരണ നിയന്ത്രണബോര്‍ഡ് സബ് കലക്ടര്‍ക്ക് കൈമാറി. വെള്ളം നിയന്ത്രിച്ചുവിട്ടിരുന്നെങ്കില്‍ ഓക്‌സിജന്‍ ലെവല്‍ നിയന്ത്രിക്കാനാകുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് 20ന് വൈകിട്ട് 3.30നാണ് ഷട്ടറുകള്‍ തുറന്നത്. അന്ന് രാവിലെ വെട്ടുകാട് നിന്ന് ശേഖരിച്ച വെള്ളം പരിശോധിച്ചപ്പോള്‍ ഓക്‌സിജന്‍ ലെവല്‍ 6.4 ആയിരുന്നു ഷട്ടര്‍ തുറന്ന ശേഷം ഓക്‌സിജന്‍ ലെവല്‍ 2.1 ആയി കുറഞ്ഞതായും […]

ബാർ കോഴ ആരോപണം: അന്വേഷണത്തിന് ക്രൈംബ്രാഞ്ചിൽ പ്രത്യേക സംഘം

  തിരുവനന്തപുരം: ബാർ കോഴ ആരോപണം. അന്വേഷണത്തിന് ക്രൈംബ്രാഞ്ചിൽ പ്രത്യേക സംഘം ക്രൈംബ്രാഞ്ച് ആസ്ഥാന ത്തെ ഡി.വൈ.എസ്.പി ബിനു അന്വേഷണ ഉദ്യോഗ സ്ഥൻ തിരുവനന്തപുരം യൂണിറ്റ് എസ്.പി മധുസൂദനൻ മേൽ നോട്ടം വഹിക്കും. കേസ്സെടുക്കാതെയുള്ള പ്രാ ഥമിക അന്വേഷണമാണ് നടത്തുക.

വൈദ്യുതി ഉത്പാദനം കുത്തനെ വർദ്ധിച്ചു ; വേനൽ മഴയിലും ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുന്നില്ല

ഇടുക്കി :  വേനല്‍ മഴയെ തുടർന്ന് നീരൊഴുക്ക് ശക്തമായെങ്കിലും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഓരോ ദിവസവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. മഴക്കാലത്തിന് മുമ്ബ് വൈദ്യുതി ഉത്പാദനം കൂട്ടി ജലനിരപ്പ് കുറച്ച്‌ നിർത്താനാണ് കെഎസ്‌ഇബിയുടെ തീരുമാനം. അണക്കെട്ട് തുറന്ന് വെള്ളമൊഴുക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിത്. 2333.72 അടിയായിരുന്ന വ്യാഴാഴ്ച രാവിലെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. നീരൊഴുക്ക് ശക്തമായിട്ടും വെള്ളിയാഴ്ച ജലനിരപ്പ് 2333.10 ലേക്ക് താഴ്ന്നു. മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം കുത്തനെ കൂട്ടിയതാണ് ജലനിരപ്പ് താഴാൻ കാരണം. ചൊവ്വാഴ്ച ആറ് ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇടുക്കിയിലെ വെള്ളം ഉപയാഗിച്ച്‌ ഉത്പാദിപ്പിച്ചത്. […]

കോട്ടയം കുറുപ്പന്തറയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു ; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു ; വീഡിയോ ദൃശ്യങ്ങൾ കാണാം

കോട്ടയം : കുറുപ്പന്തറ ആറാം മൈലിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.   എറണാകുളത്ത് നിന്ന് പെട്രോൾ നിറച്ച് പമ്പിലേക്ക് പോകുകയായിരുന്നു ടാങ്കറിനാണ് തീ പിടിച്ചത്. കുറുപ്പന്തറ ആറാം മൈലിലാണ് അപകടം നടന്നത്. വാഹനത്തിൻറെ മുൻഭാഗത്തു നിന്നാണ് തീ പടർന്നു പിടിച്ചത്. ക്യാബിന്റെ ഭാഗം പൂർണമായി കത്തിനശിച്ചു. ടാങ്കറിൻ്റെ ഭാഗത്തേക്ക് തീ പടരാത്തത് ആശ്വാസമായി.   അഗ്നി ശമന സേനയുടെ കൃത്യമായ ഇടപെടലിലൂടെ വലിയ അപകടമാണ് ഒഴിവായത്.

കെഎസ്ആർടിസി ബസ്സിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഒന്നേകാൽ കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

ആലപ്പുഴ :  കെഎസ്‌ആര്‍ടിസി സൂപ്പർഫാസ്റ്റ് ബസില്‍ നിന്ന് കഞ്ചാവ് പിടികൂടി. ബസിലെ യാത്രക്കാരനായ പുറക്കാട് സ്വദേശി ഷെഫീക്കിന്റെ കയ്യില്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്ന് പുനലൂർ വഴി ട്രെയിൻ മാർഗ്ഗം കൊല്ലത്ത് എത്തിച്ച കഞ്ചാവ് അവിടെ നിന്ന് കെഎസ്‌ആർടിസി ബസില്‍ ആലപ്പുഴയ്ക്ക് കൊണ്ടുവരുമ്ബോഴാണ് പിടി വീണത്. രഹസ്യവിവരം ലഭിച്ച പൊലീസ് ശനിയാഴ്ച രാവിലെ പത്തരയോടെ തോട്ടപ്പള്ളി സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.  

നവമാധ്യമങ്ങളില്‍ കെഎസ്ഇബിയുടെ പേരിൽ തട്ടിപ്പുകൾ നടത്തുന്ന സംഘങ്ങൾ സജീവമെന്ന് മുന്നറിയിപ്പ് ; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇത്തരക്കാർ വ്യാജപ്രചാരണം നടത്തുന്നത്

തിരുവനന്തപുരം : കെഎസ്ഇബിയുടെ പേരിൽ തട്ടിപ്പുകൾ നടത്തുന്ന സംഘം നവമാധ്യമങ്ങളില്‍ സജീവമെന്ന് മുന്നറിയിപ്പ്. കെഎസ്‌ഇബിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ്. രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേർ ഈ കെണിയില്‍ വീണതായായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇത്തരക്കാർ വ്യാജപ്രചാരണം നടത്തുന്നത്. സ്റ്റേറ്റ് ഹോള്‍ഡിംഗ്, ഇലക്‌ട്രിസിറ്റി കൗണ്‍സില്‍ ബോര്‍ഡ് തുടങ്ങിയ പേരുകളുള്ള പേജുകളിലൂടെയാണ് ഇവർ വ്യാജപരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇവരുടെ നവമാധ്യമ പേജുകളില്‍ കെഎസ്‌ഇബി ലോഗോ ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. […]

സംസ്ഥാനത്ത് മഴ തുടരും : ശക്തി കുറഞ്ഞേക്കും, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തില്‍ മഴതുടരുമെന്ന് കാലാവസ്ഥാവകുപ്പ്. എന്നാല്‍ ശക്തികുറഞ്ഞേക്കാം. കഴിഞ്ഞദിവസങ്ങളില്‍ പെയ്തപോലെ തീവ്രമഴയ്ക്ക് സാധ്യതകുറവാണ്. 7 ജില്ലകളിലാണ്  യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്,കണ്ണൂര്, കാസർഗോഡ് ജില്ലകളിലാണ്  ശക്തമായ മഴ മുന്നറിയിപ്പുള്ളത്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചക്രവാതച്ചുഴലിയായി ദുർബലപ്പെട്ടു. ഇതിപ്പോള്‍ തെക്കൻകേരളത്തിന് മുകളിലാണ്. ഇതിന്റെ സ്വാധീനമാണ് മഴതുടരാൻ കാരണം. വെള്ളിയാഴ്ച ഏററവുംകൂടുതല്‍ മഴപെയ്തത് എറണാകുളത്താണ്. ഇവിടെ കളമശ്ശേരിയില്‍ 15 സെന്റീമീറ്റർ പെയ്തു. എറണാകുളം സൗത്തിലും ആലുവയിലും 13 സെന്റീമീറ്റർ വീതവും നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ 12 സെന്റീമീറ്ററും പെയ്തു.

കനത്ത മഴയും മോശം കാലാവസ്ഥയും ; സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു

കോട്ടയം : കനത്ത മഴയും മോശം കാലാവസ്ഥയും കാരണം സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് പ്രധാനമായും വൈകിയോടുന്നത്. വൈകിയോടുന്ന ട്രെയിനുകളുടെ വിവരങ്ങള്‍   ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് (1 മണിക്കൂർ 45 മിനിറ്റ്)   അന്ത്യോദയ എക്സ്പ്രസ് ( 50 മിനുറ്റ് )   മലബാർ എക്സ്പ്രസ് (1 മണിക്കൂർ 45 മിനിറ്റ് ) തിരുപ്പതി-കൊല്ലം ( 20 മിനിറ്റ് ) വൈകിയോടുന്നു   മൈസൂർ -കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് (1 മണിക്കൂർ 30 മിനിറ്റ്)   ജയന്തി, LTT […]

പള്ളം തുണ്ടിയിൽ പരേതനായ ടി .എൻ സുകുമാരന്റെ ഭാര്യ ഭവാനിയമ്മ ( 88) നിര്യാതയായി.

  പള്ളം: തുണ്ടിയിൽ പരേതനായ ടി എൻ സുകുമാരന്റെ ഭാര്യ ഭവാനിയമ്മ നിര്യാതയായി. സംസ്കാരം നാളെ ഞായർ( 26/5/24)രാവിലെ 10നു. മക്കൾ: വിലാസിനി ടി കെ, ടി എസ് വിജയകുമാർ, ടി എസ്. വിദ്യാധരൻ, ടി എസ് വിശ്വനാഥൻ, ടി എസ്. വിജികുമാർ. മരുമക്കൾ: പ്രകാശ് (സോമലയം. കുമരകം ) ,രമാദേവി( മുണ്ടക്കയം ) ,സുജാത (മുണ്ടക്കയം ) ,സന്ധ്യ (പൂവന്തുരുത്ത് )

തിയറ്റർ കോംപ്ലക്സിനു മുകളില്‍ നിന്ന് കാല്‍ വഴുതിവീണ് ഓപ്പറേറ്റർ മരിച്ചു ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

പത്തനംതിട്ട : തിയറ്റർ കോംപ്ലക്സിനു മുകളില്‍നിന്ന് കാല്‍ വഴുതിവീണ് ഓപ്പറേറ്റർ മരിച്ചു. പത്തനംതിട്ട ട്രിനിറ്റി തിയറ്ററിലെ ഓപ്പറേറ്റർ ഉമ്മന്നൂർ സ്വദേശി ഭരത് ജ്യോതി (21) ആണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു അപകടം നടന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആണ് കുടുംബത്തിന്റെ ആരോപണം. തിയറ്ററില്‍ ഇന്നലെ രാത്രി സംഘർഷം നടന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് അപകടമെന്നു പറയുന്നു. അതേസമയം, മൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോള്‍ തെന്നിവീണുവെന്നാണ് പൊലീസ് പറയുന്നത്. യുവാവ് താഴെ വീണ ഉടൻതന്നെ മരിച്ചു.