തിയറ്റർ കോംപ്ലക്സിനു മുകളില്‍ നിന്ന് കാല്‍ വഴുതിവീണ് ഓപ്പറേറ്റർ മരിച്ചു ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

Spread the love

പത്തനംതിട്ട : തിയറ്റർ കോംപ്ലക്സിനു മുകളില്‍നിന്ന് കാല്‍ വഴുതിവീണ് ഓപ്പറേറ്റർ മരിച്ചു. പത്തനംതിട്ട ട്രിനിറ്റി തിയറ്ററിലെ ഓപ്പറേറ്റർ ഉമ്മന്നൂർ സ്വദേശി ഭരത് ജ്യോതി (21) ആണ് മരിച്ചത്.

video
play-sharp-fill

ഇന്നലെ രാത്രി ആയിരുന്നു അപകടം നടന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആണ് കുടുംബത്തിന്റെ ആരോപണം.

തിയറ്ററില്‍ ഇന്നലെ രാത്രി സംഘർഷം നടന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് അപകടമെന്നു പറയുന്നു. അതേസമയം, മൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോള്‍ തെന്നിവീണുവെന്നാണ് പൊലീസ് പറയുന്നത്. യുവാവ് താഴെ വീണ ഉടൻതന്നെ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group