play-sharp-fill

കസ്റ്റമര്‍ കെയര്‍ നമ്പറിനായി ഗൂഗിളില്‍ തിരയരുത്; മുന്നറിയിപ്പുമായി പൊലീസ് ; ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഗൂഗിളില്‍ കണ്ട നമ്പറില്‍ വിളിച്ച് പണം നഷ്ടപ്പെട്ട വാര്‍ത്ത ചൂണ്ടികാണിച്ചാണ് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കസ്റ്റമര്‍ കെയര്‍ സെന്റര്‍ നമ്പര്‍ ലഭിക്കാനായി ഗൂഗിളില്‍ തിരയരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഗൂഗിളില്‍ കണ്ട നമ്പറില്‍ വിളിച്ച് പണം നഷ്ടപ്പെട്ട വാര്‍ത്ത ചൂണ്ടികാണിച്ചാണ് പൊലീസ് മുന്നറിയിപ്പ്. കസ്റ്റമര്‍ കെയര്‍ സെന്റര്‍ നമ്പര്‍ ലഭിക്കാനായി ഒരു കാരണവശാലും ഗൂഗിളില്‍ തിരയരുതെന്നും അതാത് സ്ഥാപനങ്ങളുടെ വെബ് സൈറ്റ് വിലാസം ബ്രൗസറില്‍ ടൈപ്പ് ചെയ്തുമാത്രം ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിച്ച് കസ്റ്റമര്‍ സെന്റര്‍ നമ്പര്‍ കണ്ടെത്താനാണ് പൊലീസ് നിര്‍ദേശത്തിലുള്ളത്. ഗൂഗിളില്‍ തിരഞ്ഞ് വെബ്‌സൈറ്റ് വിലാസം കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുന്നതും […]

ഇളംങ്ങുളം തിരുഹ്യദയഭവനിൽ അന്തേവാസിയായ 73 കാരനെ കാണ്മാനില്ല ; വിവരം ലഭിക്കുന്നവർ പൊന്‍കുന്നം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

കോട്ടയം: ഇളംങ്ങുളം തിരുഹ്യദയഭവനിൽ അന്തേവാസിയായിരുന്ന രാജേന്ദ്രൻ, (73) എന്നയാളെ കഴിഞ്ഞ ദിവസം (27/03/2024) രാവിലെ മുതൽ കാണ്മാനില്ല. ഇയാൾക്ക് കേള്‍വിക്കുറവ് ഉണ്ട്. മാനസികരോഗത്തിനു മരുന്ന് കഴിക്കുന്നുണ്ട്. പൈകയിലെ സി എച്ച് സിയിൽ നിന്നാണ് മരുന്ന് വാങ്ങിക്കുന്നത്. ആശ്രമത്തിൽ നിന്നും ഇറങ്ങിപ്പോയ സമയം ഓറഞ്ച് നിറത്തിലുളള ടീ ഷർട്ടും, നീലയിൽ കളങ്ങോടുകൂടിയ കൈലിയും ആണ് ധരിച്ചിരിക്കുന്നത്. ഏകദേശം 165 സെന്റിമീറ്റർ ഉയരവും ,50 കിലോ തൂക്കവും ഉണ്ട്, ഇരുനിറം ആണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പരില്‍ അറിയിക്കുവാന്‍ താത്പര്യപ്പെടുന്നു. ഇന്‍സ്പക്ടര്‍ ഓഫ് […]

മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം ; പ്രതിയെ അറസ്റ്റ് ചെയ്ത് തൃക്കൊടിത്താനം പോലീസ്

തൃക്കൊടിത്താനം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തൃക്കൊടിത്താനം മണികണ്ടവയൽ  പൂവത്തിങ്കൽ വീട്ടിൽ ചന്തു വി.ആർ (26) നെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 31ന്  രാത്രിയാണ് കേസിനാസ്പദമായ സംഭവം. പ്രതിയും സുഹൃത്തുക്കളും ചേർന്ന് മണികണ്ടവയൽ സ്വദേശിയായ യുവാവിനെ ഇയാളുടെ വീടിനു സമീപം വച്ച് ഇരുമ്പ് പൈപ്പും, വിറക് കമ്പുകളും കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക് യുവാവിനോട് നേരത്തെ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചത്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആക്രമണശേഷം കടന്നു […]

അയൽവാസിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ 17 വർഷങ്ങൾക്കു ശേഷം മുണ്ടക്കയം പൊലീസിന്റെ പിടിയിൽ

സ്വന്തം ലേഖകൻ മുണ്ടക്കയം : കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വർഷങ്ങൾക്കുശേഷം പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ ഇളംകാട് ഭാഗത്ത് പുളിയല്ലിൽ വീട്ടിൽ സിജു (46) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2007 ൽ അയൽവാസിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞു വരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം […]

വീടിനു സമീപത്തിരുന്ന് മദ്യപിച്ചു, ചോദ്യം ചെയ്ത യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചു ; കുമരകത്ത് ഒരാൾ അറസ്റ്റിൽ

കുമരകം : വീടിന് സമീപമിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ചെങ്ങളം സൗത്ത് പട്ടട  വള്ളോംത്തറ വീട്ടിൽ മനു. വി.വി (41) നെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 31 -ന് രാത്രി 8 മണിയോടെയാണ് കേസിനാസ്പദമായ സംഭവം, പ്രതി ചെങ്ങളം സ്വദേശിയായ യുവാവിന്റെ വീടിന് സമീപം ഇരുന്ന് മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്ന് യുവാവ് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഇയാൾ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവാവിൻറെ പരാതിയിൽ കുമരകം […]

കോട്ടയം മേലുകാവ് വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; കടനാട് സ്വദേശി അറസ്റ്റിൽ

മേലുകാവ്: പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടനാട് നീലൂർ നൂറുമല ഭാഗത്ത് കൊടൈക്കനാലിൽ വീട്ടിൽ അരുൺ ചെറിയാൻ (28) നെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി, വിവാഹവാഗ്ദാനം നൽകി 2019 മുതൽ പീഡിപ്പിച്ചു വരികയായിരുന്നു. തുടർന്ന് ഇയാൾ പെൺകുട്ടിയെ വിവാഹം കഴിക്കാതെ ഒഴിവാക്കാൻ ശ്രമിക്കുകയും, തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് മേലുകാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇതറിഞ്ഞ ഇയാൾ സ്ഥലത്ത് […]

ലോക്‌സഭാ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി; നിലവിൽ പരിശീലനം നൽകുന്നത് പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കും

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ പോളിങ് ഉദ്യോസ്ഥർക്കുള്ള ആദ്യഘട്ടപരിശീലനം തുടങ്ങി. ഏപ്രിൽ 4,5 തിയതികളിൽ പരിശീലനം തുടരും. പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കുമുള്ള പരിശീലനമാണ് ഇപ്പോൾ നടക്കുന്നത്. രാവിലെ പത്തുമണി മുതൽ ഒരുമണി വരെയും രണ്ടുമണി മുതൽ അഞ്ചുമണി വരെയുമുള്ള രണ്ടു ബാച്ചുകളിലായാണ് പരിശീലനം. 50 ഉദ്യോഗസ്ഥർ വീതമുള്ള ബാച്ചുകളിലായി തിരിച്ച് ഒൻപതു നിയോജകമണ്ഡലങ്ങളിലായിട്ടാണ് പരിശീലനം. കോട്ടയം നിയോജകമണ്ഡലത്തിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നടക്കുന്ന സി.എം.എസ്. കോളജിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ട […]

ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തി ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. തീക്കോയി, മാവടി, വെള്ളികുളം മഠത്തിൽ വീട്ടിൽ ജിൻസ് മോൻ തോമസ് (25) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും, കൂടാതെ കൈയിൽ കരുതിയിരുന്ന കളിത്തോക്ക് കൊണ്ട് അതിജീവിതയുടെ തലയ്ക്ക് നേരെ ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ സുബ്രഹ്മണ്യൻ പി.എസിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ […]

കാലുകൾ വിണ്ടു കീറുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

മുഖം കാന്തി സൂക്ഷിക്കുന്നത് പോലെ തന്നെ അതാധ്യകം പ്രധാന്യമേറിയ ഒന്നാണ് കാലുകൾ. ശരീരത്തിന്റെ ഭംഗി സoരക്ഷണം നിലനിർത്തുന്നത് പോലെ തന്നെ കാലുകളുടെ ഭംഗിക്കും പ്രാധാന്യം ഉണ്ട്.ചർമം മുഴുവന്‍ തിളങ്ങിയാലും കാൽപാദങ്ങളിലെ ഈ വർൾച്ച ആത്മവിശ്വാസം തകർക്കും.ആരെങ്കിലും തന്റെ കാലിലേക്ക് നോക്കുകയോ, വരണ്ടിരിക്കുന്നത് കാണുകയോ ചെയ്യുമോ എന്ന ആശങ്കയ എപ്പോഴുമുണ്ടാകും. കാലുകൾ വരളുന്നതിന് പല കാരണങ്ങൾ ഉണ്ട്. എന്നാൽ മികച്ച ശ്രദ്ധയും പരിചരണവും ഇതിന് അത്യാവശ്യമാണ്. ആവശ്യമായ ചില കാര്യങ്ങൾ ഇതാണ്, സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ന്യൂട്രൽ സോപ്പുകളോ, സോപ്പ് –ഫ്രീ സൊല്യൂഷനുകളോ ഉപയോഗിച്ചാൽ […]

കോട്ടയം ലോക്‌സഭാ മണ്ഡലം: നാല് പേർ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു; ഇതുവരെ പത്രിക നൽകിയത് ഒൻപത് പേർ

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ നാലുപേർ കൂടി നാമനിർദേശപത്രിക നൽകി. ഇതോടെ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഇതുവരെ നാമനിർദേശപത്രിക സമർപ്പിച്ചവരുടെ എണ്ണം ഒൻപതായി. കേരളാ കോൺഗ്രസ് എം സ്ഥാനാർഥി തോമസ് ചാഴികാടൻ, കേരളാ കോൺഗ്രസ് എം സ്ഥാനാർഥി ബേബി മത്തായി, ഭാരത് ധർമ ജന സേന സ്ഥാനാർഥി തുഷാർ, ബഹുജൻ സമാജ് പാർട്ടി സ്ഥാനാർഥി വിജുമോൻ ചെറിയാൻ എന്നിവരാണ് വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചത്. സ്വതന്ത്ര സ്ഥാനാർഥികളായ ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമൻ വി.എസ്, സന്തോഷ് […]