play-sharp-fill
ലോക്‌സഭാ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി; നിലവിൽ പരിശീലനം നൽകുന്നത് പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി; നിലവിൽ പരിശീലനം നൽകുന്നത് പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കും

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ പോളിങ് ഉദ്യോസ്ഥർക്കുള്ള ആദ്യഘട്ടപരിശീലനം തുടങ്ങി.

ഏപ്രിൽ 4,5 തിയതികളിൽ പരിശീലനം തുടരും. പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കുമുള്ള പരിശീലനമാണ് ഇപ്പോൾ നടക്കുന്നത്. രാവിലെ പത്തുമണി മുതൽ ഒരുമണി വരെയും രണ്ടുമണി മുതൽ അഞ്ചുമണി വരെയുമുള്ള രണ്ടു ബാച്ചുകളിലായാണ് പരിശീലനം.

50 ഉദ്യോഗസ്ഥർ വീതമുള്ള ബാച്ചുകളിലായി തിരിച്ച് ഒൻപതു നിയോജകമണ്ഡലങ്ങളിലായിട്ടാണ് പരിശീലനം. കോട്ടയം നിയോജകമണ്ഡലത്തിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നടക്കുന്ന സി.എം.എസ്. കോളജിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യഘട്ട റാൻഡമൈസേഷനിലൂടെ 9396 ജീവനക്കാരെയാണ് ജില്ലയിലെ ഒൻപതു നിയമസഭാ മണ്ഡലങ്ങളിലായി പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. 2349 വീതം പ്രിസൈഡിങ് ഓഫീസർമാരെയും ഫസ്റ്റ് പോളിങ് ഓഫീസർമാരെയും നിശ്ചയിച്ചിട്ടുണ്ട്. ഇവർക്കുള്ള പരിശീലനമാണ് ഇപ്പോൾ നടക്കുന്നത്. റാൻഡമൈസേഷനിലൂടെ തെരഞ്ഞെടുത്ത 4698 പോളിങ് ഓഫീസർമാർക്കുള്ള പരിശീലനം പിന്നീടു നടക്കും.

പാലാ സെന്റ് വിൻസെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, കുറവിലങ്ങാട് ദേവമാതാ കോളജ്.
വൈക്കം സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ, മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, കോട്ടയംസി.എം.എസ്. കോളജ് , കോട്ടയംമരിയൻ സീനിയർ സെക്കൻഡറി സ്‌കൂൾ , ചങ്ങനാശേരിസേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ , കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലായിരുന്നു പരിശീലനകേന്ദ്രങ്ങൾ.

പോളിങ് ഓഫീസർമാരുടെ ചുമതലകളും കൈകാര്യം ചെയ്യേണ്ട പോളിങ് സാമഗ്രികളും സംബന്ധിച്ചും വോട്ടിങ് മെഷീന്റെ കൈകാര്യം ചെയ്യലുമായി ബന്ധപ്പെട്ടും ഉദ്യോഗസ്ഥർക്ക് പരിശീലനവേളയിൽ വിശദമായി ക്ലാസുകൾ നടന്നു.

പോളിങ് ജോലിക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കു വോട്ട് രേഖപ്പെടുത്തുന്നതിനുള്ള 12എ, 12 അപേക്ഷാഫോമുകൾ സ്വീകരിക്കുന്നതിനും പരിശീലനകേന്ദ്രങ്ങളിൽ ഹെൽപ് ഡെസ്‌ക് അടക്കമുള്ള സൗകര്യങ്ങളൊരുക്കിയിരുന്നു. കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള മറ്റു ജില്ലകളിൽ വോട്ടുള്ള പോളിങ് ഉദ്യോഗസ്ഥർക്കും മറ്റു തെരഞ്ഞെടുപ്പു ജോലിയുള്ള ഉദ്യോഗസ്ഥർക്കും തപാൽ വോട്ട് രേഖപ്പെടുത്തുന്നതിനു ഫോം 12ൽ ആണ് അപേക്ഷ നൽകേണ്ടത്.

ഇവരുടെ അപേക്ഷകൾ ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസർമാർക്ക് അയച്ചുകൊടുക്കും. ഫെസിലിറ്റേഷൻ സെന്റർ ഒരുക്കായിരിക്കും ഇവർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുന്നത്. പോളിങ് ചുമതലയുള്ള കോട്ടയം ജില്ലക്കാരായ ഉദ്യോഗസ്ഥർക്കു വോട്ടിങ് ദിവസം ബൂത്തുകളിൽ വോട്ട് ചെയ്യുന്നതിനുള്ള ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് (ഇ.ഡി.സി.) ലഭിക്കുന്നതിനാണ് 12 എ അപേക്ഷ.