ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തി ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തി ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. തീക്കോയി, മാവടി, വെള്ളികുളം മഠത്തിൽ വീട്ടിൽ ജിൻസ് മോൻ തോമസ് (25) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും, കൂടാതെ കൈയിൽ കരുതിയിരുന്ന കളിത്തോക്ക് കൊണ്ട് അതിജീവിതയുടെ തലയ്ക്ക് നേരെ ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ സുബ്രഹ്മണ്യൻ പി.എസിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group