play-sharp-fill

പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കൈവശം വച്ചിരുന്ന സാധനങ്ങള്‍ യഥാര്‍ത്ഥ ഉടമയ്ക്ക് കൈമാറി.

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കൈവശം വച്ചിരുന്ന സാധനങ്ങള്‍ യഥാര്‍ത്ഥ ഉടമയ്ക്ക് കൈമാറി.കലൂര്‍ ആസാദ് റോഡിലെ മോന്‍സണിന്റെ വാടക വീട്ടില്‍ സൂക്ഷിച്ച സാധങ്ങളാണ് പൊലീസ് സാന്നിധ്യത്തില്‍ എണ്ണി തിട്ടപ്പെടുത്തി ഉടമ എസ് സന്തോഷിന് കൈമാറിയത്. മോശയുടെ അംശവടി, കൃഷ്ണന്റെ വെണ്ണക്കുടം, ടിപ്പുവിന്റെ സിംഹാസനം എന്നിങ്ങനെ മോന്‍സണ്‍ വിശ്വസിപ്പിച്ച സാധങ്ങളാണ് കൈമാറിയത്. ഈ വസ്തുക്കള്‍ കൊച്ചിയിലെ ഒരു കേന്ദ്രത്തിലേക്കു മാറ്റുമെന്ന് സന്തോഷ് പറഞ്ഞു. മോന്‍സണിന്റെ പുരാവസ്തുക്കള്‍ വ്യാജമാണെന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തിയിരുന്നു.എന്നാൽ ഇവയ്ക്കൊക്കെ തികച്ച് 10 വർഷത്തെ കാലപ്പഴക്കം പോലും ഉണ്ടായിരുന്നില്ല […]

മെത്രാഭിഷേക രജത ജൂബിലി ആഘോഷിക്കുന്ന കോട്ടയം അതിരൂപത ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടിനെ കോട്ടയം ജില്ലാ പൗരസമിതി ആദരിച്ചു.

  കോട്ടയം: മെത്രാഭിഷേക രജത ജൂബിലി ആഘോഷിക്കുന്ന കോട്ടയം അതിരൂപത ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടിനെ കോട്ടയം ജില്ലാ പൗരസമിതി ആദരിച്ചു. പൗരസമിതി പ്രസിഡന്റ് ഡോ.എം.എം.മാത്യു പൊന്നാട അണിയിച്ചു. തോമസ് ചാക്കോ പൂപ്പട, സാൽവിൻ കൊടിയന്തറ, പ്രിൻസ് ലൂക്കോസ്, കൈനകരി ഷാജി, ജോണി മൂലേക്കരി, സജീവ് തിരുനക്കര , എന്നിവർ പ്രസംഗിച്ചു. ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ച വിധത്തിൽ ഉത്തരവാദിത്യപൂർവം പ്രവർത്തിക്കുവാൻ ദൈവം ഇടയാക്കട്ടെയെന്ന് മറുപടി പ്രസംഗത്തിൽ മാർ മാത്യു മൂലക്കാട്ട് പറഞ്ഞു.

സ്വന്തം പതാക ഉയർത്തിപ്പിടിക്കാന്‍ കഴിയാത്ത പാർട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കൊച്ചി : രാഹുല്‍ഗാന്ധിയുടെ റോഡ് ഷോയില്‍ കോണ്‍ഗ്രസിന്റെ പതാക എവിടെയും കണ്ടില്ല. ലീഗിന്റെ പതാക ഒഴിവാക്കാനാണ് കോണ്‍ഗ്രസ് പതാകക്ക് അയിത്തം കല്‍പ്പിച്ചത്. ബി.ജെ.പിയെ ഭയന്നാണിതെന്നും ഇത് ഭീരുത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ലിം ലീഗിന്റെ വോട്ട് വേണം, പതാക പാടില്ല എന്ന നിലപാടാണോ കോണ്‍ഗ്രസിനെന്നും മുഖ്യമന്ത്രി ചോദിച്ചു.ലീഗിൻറെ പതാക യുഡിഎഫിന്റെയും പതാകയാണെന്ന് പറയാൻ കോൺഗ്രസ് ധൈര്യം കാണിക്കണം.നായകമായ ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയെ ഭയക്കുകയാണ് ചെയ്യുന്നത്. വർഗീയവാദികളെ ഭയന്ന് സ്വന്തം പതാക പോലും ഉയർത്താതെ കോൺഗ്രസ് അധ:പതിച്ചിരിക്കുന്നു.ത്രിവർണപതാക കോണ്‍ഗ്രസ് ഉപേക്ഷിക്കണം എന്നത് സംഘപരിവാർ ഉയർത്തിയ ആവശ്യമാണ്. […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (4 /04/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (4 /04/2024) 1st Prize-Rs :80,00,000/- PL 392107 Cons Prize-Rs :8000/- PA 392107 PB 392107 PC 392107 PD 392107 PE 392107 PF 392107 PG 392107 PH 392107 PJ 392107 PK 392107 PM 392107   2nd Prize-Rs :10,00,000/- PB 737058   3rd Prize-Rs :1,00,000/- PA 200057 PB 908628 PC 306960 PD 388510 PE […]

വീടിനുള്ളില്‍ യുവാവിനെ കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തി ; സംഭവത്തില്‍ ദുരൂഹത

  ഇടുക്കി: വീട്ടിലെ മുറിയില്‍ കഴുത്തിന് മുറിവേറ്റ് രക്തം വാ‍ര്‍ന്ന നിലയില്‍ യുവാവിനെ കണ്ടെത്തി. പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരിച്ചു. കൊമ്ബൊടിഞ്ഞാലില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു. ആദർശ് (27) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വീട്ടിലെ മുറിക്കുള്ളില്‍ യുവാവിനെ മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനo. എന്താണ് മരണത്തിലേക്ക് നയിച്ചതെന്നതില്‍ ധാരണയില്ല. നിലവിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

മൂന്ന് ആണ്‍കുട്ടികളെ വാനില്‍ തട്ടിക്കൊണ്ടുപോയതായി അഞ്ചാം ക്ലാസുകാരൻ്റെ മൊഴി ; അന്വേഷണം ആരംഭിച്ച് പോലീസ്

തൃശ്ശൂർ : മൂന്ന് ആണ്‍കുട്ടികളെ വാനില്‍ തട്ടിക്കൊണ്ടുപോയതായി പത്തുവയസ്സുകാരൻ. പട്ടിക്കാട് ആല്‍പ്പാറ കനാലുംപുറത്തുനിന്ന് ഓംമ്നി വാനിലാണ് മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് പത്തുവയസ്സുകാരൻ മൊഴി നല്‍കിയിരിക്കുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒല്ലൂർ എ.സി.പി.യുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ 9മണിയോടെയാണ് സംഭവമുണ്ടായതെന്നാണ് അഞ്ചാംക്ലാസ് വിദ്യാർഥിയായ പത്തുവയസ്സുകാരൻ പറയുന്നത്. മൂന്ന് കുട്ടികളെ മർദിച്ചശേഷം തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഓംമ്നി വാനില്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു വിദ്യാർഥിയുടെ മൊഴി. രാവിലെ സൈക്കിളില്‍ പള്ളിയില്‍നിന്ന് മടങ്ങിവരുന്നതിനിടെയാണ് സംഭവം കണ്ടതെന്ന് പത്തുവയസ്സുകാരൻ പറയുന്നു. തന്നെക്കാള്‍ പ്രായമുള്ള മൂന്ന് കുട്ടികളെയാണ് വാനില്‍ മർദിച്ച്‌ കയറ്റിക്കൊണ്ടുപോയതെന്നും കുട്ടി മൊഴി […]

പ്രശസ്തയായ നടിയുടെ മുമ്പിൽ തൊഴുകൈകളോടെ നിന്ന ആ പുതുമുഖ നടൻ പതുക്കെ മലയാള സിനിമയിലെ തിരക്കുള്ള നടനായി മാറി : താൻ തൊഴുതു നിന്ന നടിയെ പ്രേമിച്ച് കല്യാണം കഴിക്കുകയും ചെയ്തു. പ്രേമവും കല്യാണവുമൊക്കെ മലയാള സിനിമയ്ക്ക് പുത്തരിയല്ല: എങ്കിലും ഇവർ ആരെന്നറിയുമോ?

    കോട്ടയം: 1988-ലാണ് സംഭവം . ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോയിൽ പത്മരാജന്റെ അപരൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു . കലാഭവനിൽ മിമിക്രിയിലൂടെ പ്രശസ്തനായ ഒരു പുതുമുഖ നടനാണ് നായകൻ. ശാലീന സൗന്ദര്യം കൊണ്ട് യുവതലമുറയുടെ സ്വപ്ന റാണിയായി മാറിയ ചിത്രത്തിലെ നായികയുടെ മുമ്പിൽ ഇരിക്കാൻ പുതുമുഖനായകന് ആകെ ഒരു വിമ്മിഷ്ടം. പ്രശസ്തയായ നടിയുടെ മുമ്പിൽ തൊഴുകൈകളോടെ നിന്ന ആ ചെറുപ്പക്കാരൻ പതുക്കെ പതുക്കെ മലയാള സിനിമയിലെ തിരക്കുള്ള നടനായി മാറി. തന്റെ ആരാധനാവിഗ്രഹമായിരുന്ന നായികയെ ജീവിത സഖിയുമാക്കി . ഈ കഥാനായകന്റെ […]

ഇലക്ട്രിസിറ്റി ബിൽ അടയ്ക്കാൻ കൈക്കൂലി; കടുത്തുരുത്തി ഞീഴൂർ വില്ലേജ് ഓഫീസർ ജോർജ് ജോണിനെ വിജിലൻസ് അറസ്റ്റ് ചെയ്തു

കോട്ടയം : കടുത്തുരുത്തി ഞീഴൂർ വില്ലേജ് ഓഫീസർ കടുത്തുരുത്തി കമ്പനിപ്പടി മങ്ങാട് കുറുമുള്ളീൽ ജോർജ് ജോണിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു. ജനനം രജിസ്റ്റർ ചെയ്യുന്നതിനായി ആർഡിഒ ഓഫീസിൽ നൽകേണ്ട റിപ്പോർട്ട് തയ്യാറാക്കി നൽകുന്നതിന് പ്രതിഫലമായി ഇലക്ട്രിസിറ്റി ബിൽ അടയ്ക്കാൻ എന്ന പേരിൽ 1300 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാൾ വിജിലൻസിൻ്റെ പിടിയിലായത്.

ലീഗിനെ വേണംi പതാക വേണ്ട: കോൺഗ്രസിനെ വിമർശിച്ച് പിണറായി

  കൊച്ചി: കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ മുസ്ലിം ലീഗിന്‍റെ പതാക ഒഴിവാക്കിയ നടപടിയിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് സ്വന്തം പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പതാക ഒഴിവാക്കിയത് കോണ്‍ഗ്രസ് ഭീരുത്വമാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ലീഗിനെ വേണം, പക്ഷേ പതാക വേണ്ട എന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം പരിഹസിച്ചു.

കുമരകത്ത് കാറിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു

  കുമരകം : കുമരകം കൊക്കോത്തോട്ടം ഷാപ്പിന് എതിർ വശത്ത് ക്നായിതൊമ്മൻ ഡിജിറ്റൽ സ്റ്റുഡിയോയുടെ സമീപം ചെപ്പന്നുക്കരി റോഡിലേക്കുള്ള പ്രവേശന ഭാഗത്ത് കാറിൽ ബൈക്കിടിച്ച് കുമരകം സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരുക്കേറ്റു. കാളത്ര ജോയി ഓടിച്ചിരുന്ന കാർ ഇൻഡിക്കേറ്റർ ഇട്ട് ഇടത്തെ റോഡിലേക്ക് തിരിക്കുമ്പോൾ പിന്നിൽ നിന്ന് തെറ്റായ വശത്തുകൂടി എത്തിയ ബൈക്ക് കറിൻ്റെ ഇടതു വശത്ത് ഇടിച്ച് റോഡരികിലേക്ക് വീഴുകയായിരുന്നു. ഒരാൾക്ക് നിസാരപരിക്കേയുള്ളു. സാരമായി പരുക്കേറ്റ യുവാവിനെ കാർ ഡ്രൈവർ ആശുപത്രിയിൽ എത്തിച്ചു. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കഴിഞ്ഞ ശനിയാഴ്ചയും ഇതിൻ്റെ സമീപത്തെ […]