കുമരകത്ത് കാറിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു
കുമരകം : കുമരകം കൊക്കോത്തോട്ടം ഷാപ്പിന് എതിർ വശത്ത് ക്നായിതൊമ്മൻ ഡിജിറ്റൽ സ്റ്റുഡിയോയുടെ സമീപം ചെപ്പന്നുക്കരി റോഡിലേക്കുള്ള പ്രവേശന ഭാഗത്ത് കാറിൽ ബൈക്കിടിച്ച് കുമരകം സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരുക്കേറ്റു.
കാളത്ര ജോയി ഓടിച്ചിരുന്ന കാർ ഇൻഡിക്കേറ്റർ ഇട്ട് ഇടത്തെ റോഡിലേക്ക് തിരിക്കുമ്പോൾ പിന്നിൽ നിന്ന് തെറ്റായ വശത്തുകൂടി എത്തിയ ബൈക്ക് കറിൻ്റെ ഇടതു വശത്ത് ഇടിച്ച് റോഡരികിലേക്ക് വീഴുകയായിരുന്നു.
ഒരാൾക്ക് നിസാരപരിക്കേയുള്ളു. സാരമായി പരുക്കേറ്റ യുവാവിനെ കാർ ഡ്രൈവർ ആശുപത്രിയിൽ എത്തിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കഴിഞ്ഞ ശനിയാഴ്ചയും ഇതിൻ്റെ സമീപത്തെ വഴിയുടെ പ്രവേശന സ്ഥലത്ത് ഇരു ചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു.
Third Eye News Live
0