play-sharp-fill

യു.ഡി.എഫ്. സ്ഥാനാർഥിയായ ശശി തരൂർ ഡൽഹി നായർ അല്ലെന്നും അസ്സൽ നായരാണെന്നും എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ

  തിരുവനന്തപുരം : കോൺഗ്രസ് നേതാവും തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർത്ഥിയുമായ ശശി തരൂർ ഡൽഹി നായരാണെന്ന തന്റെ പ്രസ്താവന പിൻവലിക്കുന്നതായി എൻഎസ്എസ് സംസ്ഥാന സെക്രട്ടറി ജി സുകുമാരൻ നായർ.’അന്ന് എനിക്കുണ്ടായ ഒരു ധാരണ പിശക് ഞാൻ തിരുത്തിയിട്ടുണ്ട്. അസ്സൽ നായരാണെന്ന് ഞാൻ പറഞ്ഞു.എൻ.എസ്.എസിന് രാഷ്ട്രീയമില്ല. ഈ തിരഞ്ഞെടുപ്പിലും സമദൂര നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.സംഘടനയിൽ പെട്ട ആളുകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം.അവരുടെ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യുന്നതിന് ആരും തടസ്സം നിൽക്കുകയില്ല എന്നും പറഞ്ഞു.കേന്ദ്ര – സംസ്ഥാന ഭരണങ്ങളെ വിലയിരുത്താനുള്ള സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസിന് […]

അരുണാചൽപ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത മൂന്ന് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു: അന്വേഷണം രഹസ്യ ഇമെയിൽ സന്ദേശങ്ങൾ കേന്ദ്രീകരിച്ച്

  കോട്ടയം: അരുണാചൽപ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത മൂന്ന് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. നവീന്റെ മൃതദേഹം കോട്ടയത്ത് വീട്ടിലേക്കും ദേവിയുടെയും ആര്യയായും മൃതദേഹം വട്ടിയുർക്കാവിലെ വീടുകളിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ ബ്ലാക്ക് മാജിക് സംശയത്തിൽ ഉറച്ചു നിൽക്കുകയാണ് പോലീസ് രഹസ്യമെയിൽ സന്ദേശം ആര്യ സുഹൃത്തുക്കൾക്ക് അയച്ചതായി പോലീസ് പറഞ്ഞു ഇത് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അരുണാചൽപ്രദേശിൽ അഞ്ചംഗ പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മരിച്ചവരുടെ ഫോണിലെ ചില ഡാറ്റകൾ ഡിലീറ്റ് ചെയ്ത നിലയിലാണ് . . മൂന്ന്പേരും രഹസ്യഭാഷയില്‍ സന്ദേശങ്ങള്‍ കൈമാറിയിട്ടു ള്ളതായി […]

പൗരത്വ നിയമഭേദഗതി റദ്ദാക്കുമെന്ന വാഗ്ദാനവുമായി സി.പി.എം പ്രകടനപത്രിക.

ന്യു ഡൽഹി : പൗരത്വ നിയമഭേദഗതിയും യു.എ.പി.എയും റദ്ദാക്കുമെന്ന വാഗ്ദാനവുമായി സി.പി.എം പ്രകടനപത്രിക.12 വിഭാഗങ്ങളായി തിരിച്ചാണ് സി.പി.എം പ്രകടനപത്രിക പുറത്തിറക്കിയത്.ജമ്മുകശ്മീറിന്റെ പ്രത്യേകപദവി പുനഃസ്ഥാപിക്കും,കള്ളപ്പണ വെളുപ്പിക്കല്‍ തടയല്‍ നിയമവും റദ്ദാക്കും, പെട്രോള്‍-ഡീസല്‍ വില കുറയ്ക്കും, തെരഞ്ഞെടുപ്പിനായി പാർട്ടികള്‍ക്ക് കേർപ്പറേറ്റുകള്‍ ഫണ്ട് നല്‍കുന്നത് നിരോധിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പത്രകയിലുണ്ട്. സ്വകാര്യ മേഖലയില്‍ സംവരണം നടപ്പാക്കും, ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കും, സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ നീതി വേഗത്തിലാക്കും, സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കും, പൗരന്മാർക്ക് മേലുള്ള ഡിജിറ്റല്‍ നിരീക്ഷണം അവസാനിപ്പിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടനപത്രികയിലുണ്ട്.

അവിഹിതബന്ധം ഭർത്താവ് കണ്ടെത്തിയതിനെ തുടർന്ന് ഇലക്‌ട്രിക് പോസ്റ്റില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി.

ലക്നൗ : ഉത്തർപ്രദേശിലെ ഗൊരഖ്‌പൂരില്‍ ഇന്നലെയായിരുന്നു സംഭവം നടന്നത്. 34കാരിയായ യുവതിയാണ് ആത്മഹത്യാ ചെയ്യാൻ ഇലക്‌ട്രിക് പോസ്റ്റില്‍ വലിഞ്ഞു കയറിയത്. ഇലക്‌ട്രിക് പോസ്റ്റില്‍ ഇവർ നില്‍ക്കുന്ന വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നുണ്ട്. മൂന്ന് കൂട്ടികളുടെ അമ്മയാണ് യുവതി. ഏഴ് വർഷമായി ഈ യുവതി അയല്‍ ഗ്രാമത്തിലെ ഒരാളുമായി രഹസ്യബന്ധത്തിലായിരുന്നു. അടുത്തിടെയാണ് ഭർത്താവായ രാം ഗോവിന്ദ് ഇക്കാര്യം കണ്ടെത്തിയത്. തുടർന്ന് ദമ്ബതികള്‍ തമ്മില്‍ വാക്കുതർക്കമുണ്ടായി. കാമുകനെ വീട്ടില്‍ താമസിപ്പിക്കണമെന്നും സാമ്ബത്തിക കാര്യങ്ങളില്‍ സഹായിക്കണമെന്നും യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സമ്മതിക്കാതെ രാം ഗോവിന്ദ് […]

മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ വേണ്ടയോ എന്നത്അരവിന്ദ് കേജരിവാൾ തീരുമാനിക്കട്ടേയെന്ന് ദില്ലി ഹൈക്കോടതി.

ഡൽഹി : കേജരിവാൾ  ജയിലിലായതിനാല്‍ ഭരണപ്രതിസന്ധിയുണ്ടോ എന്നത് പരിശോധിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ബിജെപി നീക്കത്തില്‍ കുലുങ്ങരുതെന്നും എംഎല്‍എമാർ മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കണമെന്നും അരവിന്ദ് കെജ്രിവാൾ കൂട്ടിച്ചേര്‍ത്തു.ഹൈക്കോടതിയിലെത്തിയ പൊതുതാല്‍പര്യ ഹർജിയില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അരവിന്ദ് കേജരിവാളിനെ നീക്കണമെന്നായിരുന്നു ആവശ്യം . കോടതി സമാന ഹർജി നേരത്തെ തള്ളിയിരുന്നു. സ്ഥാനത്ത് തുടരണോ എന്നത് കെജ്രിവാളിന്റെ വ്യക്തിപരമായ തീരുമാനമെന്ന് ഇത്തവണ കോടതി നിരീക്ഷിച്ചു. എന്നാല്‍ ഈ തീരുമാനം ദേശീയ താല്‍പര്യത്തിന് വിധേയമായി കൈക്കൊള്ളണമെന്നും ഇത് കെജ്രിവാളിന് വിടുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി.

വൻ ലഹരി വേട്ട; എംഡിഎംഎ യും, കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

  കൊച്ചി: വിൽപനക്കായി കൊണ്ടു വന്ന എംഡി എം എയും, കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. അസം സോനിത്പുർ സ്വദേശി അമീറുദ്ദീൻ അലി(31) ആണ് അറസ്റ്റിലായത്. പച്ചാളം മത്തായി മാഞ്ഞൂരാൻ റോഡിലെ സ്റ്റേഷനറി കടയില്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്ന 2.55 ഗ്രാം തൂക്കം വരുന്ന എം.ഡി.എം.എയും 147 ഗ്രാം തൂക്കം വരുന്ന കഞ്ചാവുമായിട്ടാണ് പ്രതി പിടിയിലായത്. നഗരത്തിലെ മറ്റ് തൊഴിലാളികൾക്ക് വിൽപ്പന നടത്തനായി വെച്ച രാസലഹരിയാണ് പിടികൂടിയത്. മറ്റ് വിവരങ്ങൾ പോലീസ് അന്വേഷിക്കുകയാണ്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെ.എസ്. സുദർശന് ലഭിച്ച രഹസ്യ […]

കുഴൽ കിണറിൽ വീണ 2 വയസുള്ള കുട്ടിയെ രക്ഷപ്പെടുത്തി: കുഴൽ കിണറിന് സമാന്തരമായി തുരങ്കം നിർമിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

. ലച്ചായൻ:കര്‍ണാടകയിലെ ലച്ചായന്‍ ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ വീണ് രണ്ട് വയസ്സുകാരന്‍. ബുധനാഴ്ച വൈകുന്നേരമാണ് 2 വയസ്സുള്ള കുട്ടി കുഴല്‍ക്കിണറില്‍ വീണത്.15-20 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടി രക്ഷാപ്രവര്‍ത്തനത്തിലൂടെ തിരികെ ജീവിതത്തിലെത്തി. സതീഷ് (28), പൂജ (25) ദമ്ബതികളുടെ മകനായ സാത്വിക് എന്ന കുട്ടിയാണ് കു‍ഴല്‍ക്കിണറില്‍ വീണത്. വീടിന് സമീപം കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടി മൂടാത്ത കുഴല്‍ക്കിണറില്‍ വീണതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുക്കാന്‍ പൊലീസും അഗ്‌നിശമന സേനയും നാട്ടുകാരുമുണ്ടായിരുന്നു. രക്ഷാസംഘം കുറച്ചുദൂരം വരെ കുഴിച്ചിട്ടായിരുന്നു […]

മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷൻ നടപ്പാക്കുന്ന സ്നേഹവീട് പദ്ധതിയിലേയ്ക്ക് കാനഡയിലെ മലയാളികള്‍ തുക സമാഹരിച്ചു

പാലാ : ഈസ്റ്ററിനോടനുബന്ധിച്ചാണ് കനേഡിയൻ മലയാളികള്‍ സ്നേഹവീട് പദ്ധതിയിലേക്ക് തുക സമാഹരിച്ചത്. പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിന് തുക കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. അഡ്വ സന്തോഷ് മണർകാട്, സാംജി പഴേപറമ്ബില്‍, വിനയ്കുമാർ പാലാ എന്നിവർ പങ്കെടുത്തു. തുടർന്നു ലഭ്യമായ തുക ഗുണഭോക്താവിന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് കൈമാറി.

വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ സംപ്രേക്ഷണം ചെയ്യാനൊരുങ്ങി ദൂരദർശൻ ; ഡേറ്റ് പ്രഖ്യാപിച്ചു

ദില്ലി : ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ഹിന്ദി ചിത്രം ദി കേരള സ്റ്റോറി സംപ്രേഷണം ചെയ്യാനൊരുങ്ങി ദൂരദര്‍ശന്‍. ഏപ്രില്‍ അഞ്ച് രാത്രി എട്ടുമണിക്കാണ് സംപ്രേഷണം എന്നാണ് ദൂരദര്‍ശന്‍ അറിയിപ്പ്. ലോകത്തെ നടുക്കിയ കേരളത്തിന്‍റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ അവരുടെ സോഷ്യല്‍ മീഡിയയില്‍ സംപ്രേഷണം സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരിക്കുന്നത്. വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ചിത്രമായിരുന്നു ദ കേരള സ്റ്റോറി. എന്നാല്‍ ചിത്രം തീയറ്റര്‍ വിട്ട് ഏറെക്കാലം കഴിഞ്ഞാണ് ഒടിടിയില്‍ എത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിത്രം […]

അഞ്ചംഗ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂര മർദ്ദനത്തിന് ഇരയാക്കി ; കേസെടുത്ത് പോലീസ്

  കാസർഗോഡ്: യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദിച്ച് പരിക്കേൽപിച്ചു. പപ്പായതൊട്ടിയിലെ ഫാറൂഖി(30)നെയാണ് സംഘം ആക്രമിച്ചത്. നിലവിൽ ഫാറൂഖിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞരാത്രി 10 മണിയോടെ അമ്ബാർ സ്വദേശിയായ ഒരാള്‍ ഫാറൂഖിനെ വീട്ടില്‍ നിന്ന് കാറില്‍ കൂട്ടിക്കൊണ്ടു പോയി ബംബ്രാണ വയലില്‍  എത്തി അവിടെ ഉണ്ടായിരുന്ന  അഞ്ചംഗ സംഘo പുലർച്ച വരെ സൈക്കിള്‍ ചെയിൻ, ഇരുമ്ബ് തണ്ട്, പഞ്ച് എന്നീ ആയുധങ്ങള്‍ ഉപയോഗിച്ച്‌ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. രാവിലെ ആറ് മണിയോടെ കാറില്‍ ഫാറൂഖിനെ വീട്ടില്‍വിട്ടു. ബന്ധുക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. അമ്ബാർ സ്വദേശി […]