play-sharp-fill

കാണാതായ യുവതിയെയും 53 കാരനെയും വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ : പാലക്കാട് നിന്ന് കാണാതായ യുവതിയെയും 53 കാരനെയും വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുംഞ്ചേരി കണ്ണച്ചിപരുത ആദിവാസി കോളനിയിലെ സിന്ധു (35), വാല്‍ക്കുളമ്പ് സ്വദേശി വിനോദ് (53) എന്നിവരാണ് മരിച്ചത്. തൃശൂർ പീച്ചി മണിയൻ കിണർ സമീപം വനത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിനോദിന്റെ മൃതദേഹം തൂങ്ങിയ നിലയിലും സമീപത്തായി സിന്ധു മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. സിന്ധുവിനെ കൊന്ന ശേഷം വിനോദ് തൂങ്ങി മരിച്ചതാകാമെന്നാണ് നിഗമനം. മാർച്ച് 27 നാണ് ഇരുവരെയും കാണാതായത്.

കൂരോപ്പടയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി രണ്ടുപേർക്ക് പരിക്ക്

    കോട്ടയം : ഗുരുതര പരുക്കേറ്റ ഓട്ടോ ഡ്രൈവർ കൂരോപ്പട താന്നിവേലി സ്കറിയ മാത്യുവിനെ (ബിനോയി – 54) ചേർപ്പുങ്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് മൂന്ന് മണിയോടെ കൂരോപ്പട ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡില്‍ വച്ചായിരുന്നു അപകടം. ഒറവയ്ക്കല്‍ നിന്നും പാമ്ബാടിയിലേക്ക് പോയ മാരുതി 800 കാർ സ്റ്റാൻ്റില്‍ കിടന്ന ഓട്ടോയില്‍ ഇടിച്ച ശേഷം വാഹനങ്ങള്‍ സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചാണ് നിന്നത്. കാറിൻ്റെയും ഓട്ടോയുടെയും മുൻഭാഗം തകർന്നു.ഓട്ടോ ഡ്രൈവരുടെ നില ഗുരുതരമാണ്.  

ചൈനയും പാക്കിസ്ഥാനും ഒഴികെയുള്ള അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് എസ് ജയശങ്കർ.

തിരുവനന്തപുരം : ചൈനയും പാക്കിസ്ഥാനും ഒഴികെയുള്ള അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മുൻകാലങ്ങളെ അപേക്ഷിച്ച്‌ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം വെല്ലുവിളി നിറഞ്ഞതാണ് എന്നാല്‍ രാജ്യം ആത്മവിശ്വാസവും അതിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാൻ പ്രാപ്തവുമാണെന്ന് ജയശങ്കർ പറഞ്ഞു.ചൈനയുമായി ഞങ്ങള്‍ക്ക് വെല്ലുവിളി നിറഞ്ഞ ബന്ധമുണ്ട്. എന്നാല്‍ ഇത് ഇന്ന് ആത്മവിശ്വാസമുള്ള രാജ്യമാണ്, അത് മുന്നോട്ട് പോകാനും അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും പ്രാപ്തമാണ്. ഒരു മത്സര ലോകത്ത് ഞങ്ങള്‍ മത്സരിക്കും. ചൈനയുടെ ഇടപെടല്‍ ചെറുതാണോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടിയായി പറഞ്ഞു. ചൈനയുടെ […]

മെഡിക്കൽ കോളേജ് പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന നഴ്‌സിങ് ഓഫീസര്‍ പിബി അനിതയെ കുറ്റപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

കോഴിക്കോട് : മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പിബി അനിതയെ കുറ്റപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.അനിതയുടെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഒരു വീഴ്ച പറ്റിയത് കൊണ്ടാണ് ജോലിയിൽ തിരിച്ചെടുക്കാത്തത് എന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്‌സിംഗ് ഓഫീസര്‍ അനിതയുടെ വീഴ്ച ഹൈക്കോടതിയെ ബോധ്യപ്പെടുത്തും. ശേഷം കോടതി പറയുന്നത് പോലെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാരെന്നും അതിന്റെ ഭാഗമായാണ് നടപടിയെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ആരോഗ്യമന്ത്രിയുടെ പ്രസ്താവന തള്ളി നഴ്‌സ് പിബി അനിത […]

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങള്‍ വ്യാജമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്.

തിരുവനന്തപുരം : രാജീവ് ചന്ദ്രശേഖറിന് 8000 കോടിയുടെ ആസ്‌തി ഉണ്ടെന്നാണ് പരാതിയില്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ എണ്ണി പറയുകയും ചെയ്‌തിട്ടുണ്ട്‌. തിരഞ്ഞെടുപ്പ് കമ്മീഷന് പുറമെ രാജീവ് ചന്ദ്രശേഖർ മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ ആയതിനാല്‍ ജില്ലാ കളക്‌ടർ, തിരഞ്ഞെടുപ്പ് നിരീക്ഷകൻ എന്നിവർക്കും വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.ബെംഗളൂരുവില്‍ നിന്നുള്ള രഞ്ജിത് തോമസ് എന്നയാളാണ് ഇത് സംബന്ധിച്ച്‌ ആദ്യമായി പരാതി ഉന്നയിച്ചത്. അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റുകള്‍ ഉണ്ടെന്നും, അവിടെ അദ്ദേഹം തന്റെ ഓഹരികള്‍/ബോണ്ടുകള്‍/കടപ്പത്രങ്ങള്‍ എന്നിവയെ ബാധ്യതയായി കാണിക്കുകയും കൂടാതെ […]

ഇപി ജയരാജനുമായി ബിസിനസ് ബന്ധമുണ്ടെന്ന വ്യാജ ആരോപണം ഉന്നയിക്കാനായി തന്റെ പഴയൊരു ഫോട്ടോ മോര്‍ഫ് ചെയ്ത് ദുരുപയോഗം ചെയ്‌ത നേതാവിനെതിരെ രാജീവ് ചന്ദ്രശേഖർ പരാതി നൽകി

  തിരുവനന്തപുരം : ചിത്രം മോര്‍ഫ് ചെയ്ത് വ്യാജ പ്രചരണം നടത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി നല്‍കി തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതിയംഗവുമായ ജെ. മോസസ് ജോസഫ് ഡിക്രൂസിനെതിരെ  ഡല്‍ഹി പൊലീസിലാണ് പരാതി നല്‍കിയത്. ഇ പി ജയരാജനുമായി ബിസിനസ് ബന്ധമുണ്ടെന്ന വ്യാജ ആരോപണം ഉന്നയിക്കാനായി രാജീവ് ചന്ദ്രശേഖറിന്റെ പഴയൊരു ഫോട്ടോ മോര്‍ഫ് ചെയ്ത് ദുരുപയോഗം ചെയ്‌തെന്നാണ് പരാതി.  

സമഗ്ര സംഭാവനക്കുള്ള പ്രഥമ ഇന്നസെൻറ് പുരസ്കാരം ഇടവേള ബാബുവിന്

ഇരിങ്ങാലക്കുട : സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന് സമ്മാനിച്ചു സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ ഇന്നസെന്റ് പുരസ്‌കാരം. കലാലോകത്തിന് നൽകിയ സേവനങ്ങൾ മുൻനിർത്തിയാണ് പുരസ്‌കാരം. സ്വന്തമായ ശരീരഭാഷയും സംസാരശൈലിയും കൈമുതലായുള്ള, നാടിന്റെ നന്മകളെ ചേര്‍ത്തുപിടിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഇന്നസെന്റെന്ന് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. ലെജന്‍ഡ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്നസെന്റ് സ്മൃതിസംഗമവും പുരസ്‌കാര ആദരണ സമ്മേളനവും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ നഗരസഭാ മുന്‍ ചെയര്‍പേഴ്സണ്‍ സോണിയാ ഗിരി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി […]

റിയാദിൽ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി മരിച്ചു

റിയാദ് :  വാഹനാപടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി മരിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി നേല്ലോല വീട്ടില്‍ ജോണ്‍ തോമസ് എന്ന ജോസാണ് (47) മരിച്ചത്. റിയാദിലെ അല്‍ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ നിന്ന് അഫീഫിന് സമീപമുള്ള തൊഴിലിടത്തിലേക്ക് പാക്കിസ്താനി തൊഴിലാളികളെയും കൊണ്ടുപോവുകയായിരുന്ന ടൊയോട്ട ഹയസ് പാസഞ്ചർ വാൻ ടയർ പൊട്ടി മറിഞ്ഞാണ് അപകടമുണ്ടായത്. പതിനഞ്ചോളം തൊഴിലാളികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ തിരുവനന്തപുരം പേട്ട സ്വദേശി മഹേഷ് കുമാർതമ്പി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടിരുന്നു, അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോൺ തോമസിനെ അഫീഫ് ജനറല്‍ ആശുപത്രിയില്‍ […]

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം ; പ്രതിക്ക് അഞ്ച് വർഷം കഠിന തടവ്

  പറവൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാ അതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവ്. പൊന്നാനിപറമ്ബ് ബാബുവിനെ (44) പറവൂർ അതിവേഗ സ്പെഷ്യല്‍കോടതി അഞ്ചുവർഷം കഠിനതടവ് ശിക്ഷിച്ചു.10,000രൂപ പിഴയുമൊടുക്കണം. പിഴ അടയ്ക്കാത്ത പക്ഷം ആറ് മാസം കൂടുതൽ കഠിനതടവ് അനുഭവിക്കണം. കൂടാതെ പിഴ തുക പെൺകുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവ് നൽകി. 2023 ഫെബ്രുവരി അഞ്ചിന് വളർത്തുനായയോടൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് പ്രതി പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. വടക്കേക്കര പൊലീസാണ് കേസ അന്വേഷിണത്തിന് നേർതൃത്വം നൽകി കുറ്റപത്രം സമർപ്പിച്ചത്. പ്രൊസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടർ പ്രവിത […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (5 /04/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (5 /04/2024) 1st Prize–Rs :70,00,000/- NG 994936 (KANHANGAD)   Cons Prize-Rs :8,000/-  NA 994936 NB 994936 NC 994936 ND 994936 NE 994936 NF 994936 NH 994936 NJ 994936 NK 994936 NL 994936 NM 994936   2nd Prize Rs :10,00,000/- NH 809872 (VAIKKOM)   3rd Prize Rs :1,00,000/- NA 387172 NB 796083 NC 847480 […]