play-sharp-fill

കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ പാർക്കിംഗ് ഏരിയായിൽ വച്ച് ബസ്‌ജീവനക്കാരുമായി വാക്ക് തർക്കം ; തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ കുറിച്ചി സ്വദേശിയായ യുവാവിനെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ  കോട്ടയം : പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എണ്ണയ്ക്കാച്ചിറക്കുളം ഭാഗത്ത് പാറശ്ശേരിയിൽ വീട്ടിൽ ബിനീഷ് .വി (37) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്ന് രാവിലെ ആറുമണിയോടുകൂടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ പാർക്കിംഗ് ഏരിയായിൽ വച്ച് ബസ്‌ജീവനക്കാരുമായി വാക്ക് തർക്കവും, പിടിവലി ഉണ്ടാവുകയും, ഇത് കണ്ട് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ഇയാൾ പോലീസ് ഉദ്യോഗസ്ഥനെ ചീത്തവിളിക്കുകയും, ആക്രമിക്കുകയുമായിരുന്നു. സ്ഥലത്ത് […]

കോട്ടയം തിരുനക്കര ക്ഷേത്രത്തിനു സമീപത്തുള്ള കടമുറി അതിക്രമിച്ചുകയറി മോഷണം ; 8000 രൂപ മോഷ്ടിച്ചു കടന്ന് കളഞ്ഞ യുവാവിനെ കോട്ടയം വെസ്റ്റ് പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം തിരുനക്കര ക്ഷേത്രത്തിനു സമീപത്തുള്ള കടമുറിയിൽ നിന്നും പണം മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലപ്പലം പ്ലാശനാൽ തെള്ളിയാമറ്റം ഭാഗത്ത് കാരാട്ട് വീട്ടിൽ ശ്രീജിത്ത് കെ.എസ്(38) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം 27 ന് രാത്രി 12 മണിയോടുകൂടി തിരുനക്കര ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന കടമുറിക്കുള്ളിൽ അതിക്രമിച്ചുകയറി, അലമാരയിൽ സൂക്ഷിച്ചിരുന്ന 8000 രൂപ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ […]

കോരുത്തോട് സ്വദേശിയായ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; കേസിൽ ഒരാളെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ മുണ്ടക്കയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് മടുക്ക റാക്കപ്പതാൽ ഭാഗത്ത് ചൂരനോലിയിൽ വീട്ടിൽ അജുരാജ് (21) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി 11:15 മണിയോടുകൂടി കോരുത്തോട് സ്വദേശിയായ യുവാവിനെ റാക്കപ്പതാൽ ഭാഗത്ത് വച്ച് ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, പിന്നീട് കൊടുവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. ഇയാൾക്ക് യുവാവിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ […]

കോട്ടയം നീലിമംഗലത്ത് ട്രാക്ക് അറ്റകുറ്റപ്പണിക്കിടെ റെയിൽവേ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു; മരിച്ചത് നട്ടാശേരി സ്വദേശി

കോട്ടയം :  നീലിമംഗലത്ത്  അറ്റകുറ്റപ്പണിക്കിടെ റെയിൽവേ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം നട്ടാശ്ശേരി വടുതലയിൽ ബിജു മാത്യൂ (48) ആണ് മരിച്ചത്. കുമാരനല്ലൂർ തൃക്കയിൽ കോളനിക്ക് സമീപം ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടം. റെയിൽവേ ട്രാക്കിലെ ലോക്കുകൾ ഉറപ്പിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് കൂടെയുണ്ടായിരുന്ന ജീവനക്കാർ പറഞ്ഞു. കന്യാകുമാരി ബാംഗ്ലൂർ ഐലൻ്റ് എക്പ്രസാണ് ഇടിച്ചത്. അപകടത്തെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. ഇയർ ബാലൻസിംങ് രോഗമുള്ള ബിജു ട്രാക്കിലേക്ക് കുഴഞ്ഞുവീണതാകാം എന്ന നിഗമനവും ഉണ്ട്. കോട്ടയത്ത് റെയിൽവേ ക്വാർട്ടേഴ്സിലാണ് ബിജു താമസിക്കുന്നത്. റെയിൽവേ പോലീസും […]

കിടപ്പുമുറിയിൽ തീയിട്ട ശേഷം 44കാരൻ ഫാനിൽ തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ പന്തീരാങ്കാവ്: കിടപ്പുമുറിയിൽ തീയിട്ട ശേഷം യുവാവ് ഫാനിൽ തൂങ്ങിമരിച്ചു. പെരുമണ്ണ പാറമ്മൽ മാങ്ങോട്ടിൽ വിനോദ് (44) ആണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. വ്യാഴ്ച രാത്രി വീട്ടുകാർ ഉറങ്ങിയ ശേഷമാണു വിനോദ് ജീവനൊടുക്കിയത്. ശബ്ദം കേട്ടെത്തിയ വിനോദിന്റെ അമ്മയാണു മകന്റെ കിടപ്പുമുറിയിൽനിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. നിലവിളി കേട്ട് ഓടിയെത്തിയ വിനോദിന്റെ മരുമകൻ അഖിൽ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നു. ഫാനിന്റെ ഹുക്കിൽ തൂങ്ങിയ നിലയിലായിരുന്നു വിനോദ്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. […]

വ്യാജ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി തട്ടിച്ചെന്ന കേസ്; സുരേഷ് ഗോപിക്ക് തിരിച്ചടി ; കേസ് റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി

സ്വന്തം ലേഖകൻ കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. കേസ് റദ്ദാക്കാനാകില്ലെന്ന് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. കേസ് റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി. പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ അടയ്‌ക്കേണ്ട ലക്ഷങ്ങളുടെ നികുതി വെട്ടിച്ചെന്നാണ് കേസ്. ഇതേത്തുടര്‍ന്ന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായി എന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. നികുതി വെട്ടിന് പുറമേ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളും സുരേഷ് ഗോപിക്കെതിരെ […]

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന് ആശ്വാസം; രണ്ട് അപരന്മാരുടെ പത്രികയും തയ്യാറാക്കിയത് ഒരേ സ്ഥലത്ത് നിന്ന് ; ഒപ്പുകള്‍ വ്യാജം ; കോട്ടയത്തെ അപരന്മാരുടെ പത്രിക തള്ളി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന് ആശ്വാസം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക നല്‍കിയ അപരന്മാരായ ഫ്രാന്‍സിസ് ജോര്‍ജുമാരുടെ പത്രിക വരണാധികാരി തള്ളി. അപരന്മാരുടെ പത്രികയ്‌ക്കെതിരെ യുഡിഎഫ് ആണ് പരാതിയുമായി രംഗത്തുവന്നത്. രണ്ട് അപരന്മാരുടെ പത്രികയും തയ്യാറാക്കിയത് ഒരേ സ്ഥലത്തു നിന്നാണെന്നും, അതിലെ ഒപ്പുകള്‍ വ്യാജമാണെന്നുമായിരുന്നു യുഡിഎഫ് പരാതിയില്‍ സൂചിപ്പിച്ചിരുന്നത്. പരാതിയെത്തുടര്‍ന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ ഹിയറിങ് നടത്തി. ഇതിനുശേഷമാണ് അപരന്മാരുടെ പത്രിക തള്ളിയത്. സിപിഎം പാറത്തോട് ലോക്കല്‍ കമ്മിറ്റി അംഗമായ ഫ്രാന്‍സിസ് ജോര്‍ജ്, കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ജില്ലാ […]

.എസ്.ടി.എ.യുടെ പ്രഥമ ജനറല്‍ സെക്രട്ടറി കെ.ബാലകൃഷ്ണൻ നമ്പ്യാർ (80) അന്തരിച്ചു.

തളിപ്പറമ്പ് : .എസ്.ടി.എ.യുടെ പ്രഥമ ജനറല്‍ സെക്രട്ടറി കെ.ബാലകൃഷ്ണൻ നമ്ബ്യാർ (80) അന്തരിച്ചു. സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം, ഗ്രന്ഥശാല സംഘം സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവർത്തിച്ചിരുന്നു.തളിപ്പറമ്ബ് നഗരസഭാ മുൻ വൈസ് ചെയർമാനായിരുന്നു. ഭാര്യ: കാർത്യായനി. മക്കള്‍: സതീശൻ (സെക്രട്ടറി, കോഓപ് എംപ്ലോയീസ്സൊസൈറ്റി). കനകരാജൻ, പുഷ്പജ. മരുമക്കള്‍: ശ്രീജ (കാഞ്ഞിലേരി), ഒ.വി.ചന്ദ്രൻ (ബിസിനസ്). സഹോദരങ്ങള്‍: രാഘവൻ (കുറുമാത്തൂർ സഹകരണ ബാങ്ക് മുൻ സെക്രട്ടറി), നാരായണി (കൂനം), ദാമോദരൻ (റിട്ട. ബിഎസ്‌എൻഎല്‍). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക്.

നേതാജി സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്ന് വിളിച്ച്‌ ബോളിവുഡ് നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്.

ഡൽഹി : ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് കങ്കണ റണാവത് സുഭാഷ് ചന്ദ്രബോസിനെ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ചത്. ‘നമുക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്രബോസ് എവിടെപ്പോയി?’ എന്നായിരുന്നു നടിയുടെ ചോദ്യം. ഇത് വലിയ വിമർശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാതെയും കങ്കണയെ പരിഹസിച്ച്‌ രംഗത്തെത്തി.കങ്കണയെ സാധാരണക്കാരിയായി കാണരുതെന്നും ബിജെപി നേതാക്കളുടെ പട്ടികയില്‍ അവർ മുൻനിരയിലെത്തുമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരിഹാസം. നേരത്തെ ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത് നരേന്ദ്ര മോദി 2014ല്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതിനുശേഷമാണെന്നുള്ള കങ്കണയുടെ പരാമർശവും ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു.

ഏക സിവില്‍ കോഡ് നടപ്പാക്കുകയെന്നത് സര്‍ക്കാരിന്റെ പ്രതിബദ്ധതയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.

ഡൽഹി : വിഷയത്തില്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നെറ്റ് വര്‍ക്ക് 18 ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത് ഞങ്ങളുടെ പ്രതിബദ്ധതയാണ്. ഇക്കാര്യം ഞാന്‍ ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷത്തുനിന്നുള്ള പലരും ഈ വിഷയം ജാതിയുടെയോ മതത്തിന്റെയോ പ്രത്യേക വിഭാഗത്തിന്റെയോ അടിസ്ഥാനത്തില്‍ അനാവശ്യമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു. ശരീയത്തും ഹദീസും അനുസരിച്ച്‌ ജീവിക്കാനുള്ള മുസ്ലീങ്ങളുടെ അവകാശം ഏക സിവില്‍ കോഡ് ഇല്ലാതാക്കുമെന്ന […]