കിടപ്പുമുറിയിൽ തീയിട്ട ശേഷം 44കാരൻ ഫാനിൽ തൂങ്ങിമരിച്ചു
സ്വന്തം ലേഖകൻ
പന്തീരാങ്കാവ്: കിടപ്പുമുറിയിൽ തീയിട്ട ശേഷം യുവാവ് ഫാനിൽ തൂങ്ങിമരിച്ചു. പെരുമണ്ണ പാറമ്മൽ മാങ്ങോട്ടിൽ വിനോദ് (44) ആണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.
വ്യാഴ്ച രാത്രി വീട്ടുകാർ ഉറങ്ങിയ ശേഷമാണു വിനോദ് ജീവനൊടുക്കിയത്. ശബ്ദം കേട്ടെത്തിയ വിനോദിന്റെ അമ്മയാണു മകന്റെ കിടപ്പുമുറിയിൽനിന്നും തീയും പുകയും ഉയരുന്നത് കണ്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിളി കേട്ട് ഓടിയെത്തിയ വിനോദിന്റെ മരുമകൻ അഖിൽ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നു. ഫാനിന്റെ ഹുക്കിൽ തൂങ്ങിയ നിലയിലായിരുന്നു വിനോദ്.
മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പിതാവ്: പരേതനായ കേളു, മാതാവ്: ദേവകി, ഭാര്യ: പുഷ്പ, മകൾ: മനീഷ.
Third Eye News Live
0