play-sharp-fill

ഐപിഎല്ലിൽ ചെന്നൈയ്ക്ക് രണ്ടാം തോൽവി ; ഹൈദരാബാദിനോട് തോറ്റത് 6 വിക്കറ്റിന്

ഹൈദരാബാദ് : തെലങ്കാനയിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഐപിഎൽ പോരാട്ടത്തിൽ ഋതുരാജ് ഗെയ്ക്വാദ് നയിച്ച ചെന്നൈ സൂപ്പർ കിങ്സിനെ പാറ്റ് കമ്മിൻസ് നയിച്ച സൺറൈസേഴ്സ് ഹൈദരാബാദ് 6 വിക്കറ്റിനു പരാജയപ്പെടുത്തിയിരിക്കുന്നു. അഭിഷേക് ശർമയുടെ ആൾറൗണ്ട് മിക്കവാണ് ഹൈദരാബാദിന്റെ വിജയം എളുപ്പമാക്കിയത്.ചെന്നൈയ്ക്കായി 45 റൺസ് നേടിയ ശിവം ദുബയും 35 റൺസ് നേടിയ അജിങ്ക്യ രാഹനെയും ഒഴികെ മറ്റാർക്കും ശോഭിക്കാൻ സാധിച്ചില്ല.ഇരുവരുടെയും മികവിൽ ചെന്നൈ 165 റൺസ് നേടി. മറുപടി ബാറ്റിംഗിൽ അതിവേഗത്തിൽ റൺസ് കണ്ടെത്തിയ ട്രാവിസ് ഹെഡും അഭിഷേക് ശർമയും […]

മ​ദ്യപാനത്തിനിടെ തർക്കം; ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

സ്വന്തം ലേഖകൻ തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറിൽ യുവാവ് കുത്തേറ്റു മരിച്ചു. തേങ്ങാക്കല്ലിലാണ് സംഭവം. തേങ്ങാക്കൽ സ്വദേശി അശോകൻ (25) ആണ് മരിച്ചത്. സംഭവത്തിൽ തേങ്ങാക്കൽ സ്വദേശി തന്നെയായ സുബീഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം.  

ജനന രജിസ്ട്രേഷൻ; ഇനി മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണം ; നിര്‍ദേശവുമായി കേന്ദ്രം

സ്വന്തം ലേഖകൻ ന്യൂഡൽഹി : ജനന രജിസ്ട്രേഷനിൽ ഇനിമുതൽ കുട്ടിയുടെ പിതാവിന്റേയും മാതാവിന്റെയും മതം രേഖപ്പെടുത്തേണ്ടി വരും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കരട് ചട്ടങ്ങളിലാണ് ഇക്കാര്യം പറയുന്നത്. ഇതുവരെ, കുടുംബത്തിെന്റ മതം മാത്രം രേഖപ്പെടുത്തിയാൽ മതിയായിരുന്നു. സംസ്ഥാന സർക്കാറുകൾ അംഗീകാരം നൽകി വിജ്ഞാപനം ചെയ്യുമ്പോഴാണ് നിയമം നടപ്പാവുക. ജനന, മരണ രജിസ്ട്രേഷൻ (ഭേദഗതി) നിയമം, 2023 കഴിഞ്ഞ ആഗസ്റ്റ് 11നാണ് പാർലമെന്റ് പാസാക്കിയത്. കുട്ടിയുടെ മതത്തിനൊപ്പം പിതാവിെന്റയും മാതാവിെന്റയും മതവും രേഖപ്പെടുത്താനുള്ള പ്രത്യേക കോളം നിർദിഷ്ട ഫോറം നമ്പർ ഒന്നിൽ ഉണ്ടാകും. ജനന, […]

ദമ്പതികളോടുള്ള വിരോധം; മുൻ ഭാര്യയേയും ഭർത്താവിനേയും കുടുക്കാൻ ശ്രമം ; കാര്‍ ടെസ്റ്റ് ഡ്രൈവിന് വാങ്ങി എംഡിഎംഎ ഒളിപ്പിച്ചു ; വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ മുഖ്യപ്രതി പിടിയില്‍

സ്വന്തം ലേഖകൻ ബത്തേരി: കാറിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ച് മുൻ ഭാര്യയേയും ഭർത്താവിനേയും കുടുക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ചീരാൽ സ്വദേശിയായ കുണ്ടുവായിൽ ബാദുഷ (25) ആണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ ബത്തേരി പൊലീസ് ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഇയാളെ പിടികൂടിയത്. വില്‍പനയ്ക്കായി വെബ്സൈറ്റിൽ നൽകിയിരുന്ന കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി മയക്കുമരുന്ന് ഒളിപ്പിക്കുകയായിരുന്നു. 10000 രൂപ വാങ്ങി ബാദുഷയുടെ സുഹൃത്ത് പി.എം. മോന്‍സി (30) ആണ് കൃത്യം നടത്തിയത്. സംഭവം നടന്ന് അടുത്ത ദിവസം തന്നെ ഇയാളെ പൊലീസ് പിടിച്ചതോടെ […]

‘ആ ലൈനുകള്‍ വെറുതെ വച്ചതല്ല, ശ്രദ്ധിച്ചില്ലെങ്കില്‍ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം’;ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നത് അപകടകരം ; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇടുങ്ങിയ റോഡുകളിലും പാലങ്ങളിലും വളവുകളിലും ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്ന് ആവര്‍ത്തിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ്.അത്തരം സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സൈന്‍ ബോര്‍ഡുകളും രേഖപ്പെടുത്തിയ ലൈനുകളും നോക്കി അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നാണ് എംവിഡി മുന്നറിയിപ്പ്. നിയമങ്ങള്‍ ലംഘിച്ചാല്‍ കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാധ്യമുള്ളു. കുറ്റസമ്മതം നടത്തി ചെറിയ പിഴ തുക പോകാന്‍ സാധിക്കില്ലെന്നും എംവിഡി അറിയിച്ചു. എംവിഡി കുറിപ്പ്: ഇടുങ്ങിയ റോഡുകളിലും പാലങ്ങളിലും വളവുകളിലും മറ്റ് വാഹനങ്ങളെ മറികടന്ന് പോകാന്‍ (ഓവര്‍ടേക്ക് ചെയ്യാന്‍) ശ്രമിക്കുന്നത് അപകടകരമാണ്. ഇത്തരം പ്രദേശത്ത് […]

കെ.എസ്.ആർ.ടി.സി. ബസുകൾ സ്റ്റോപ്പിൽ നിർത്തിയില്ലെങ്കിൽ ഡ്രൈവർക്ക് 1000 രൂപ പിഴ ; ഡ്യൂട്ടിക്കിടയിൽ കണ്ടക്ടർ ഉറങ്ങിയാൽ 1000 രൂപ; ടിക്കറ്റ് നൽകിയിട്ടില്ലെങ്കിൽ ബസിലെ യാത്രക്കാരുടെ എണ്ണത്തിന് അനുപാതികമായി കണ്ടക്ടർക്ക് ശിക്ഷ ; നിയമലംഘനങ്ങൾ യാത്രക്കാർക്ക് മൊബൈലിൽ ചിത്രീകരിച്ച് പരാതിക്കൊപ്പം നൽകാം ; ഉത്തരവിറക്കി കെ.എസ്.ആർ.ടി.സി.

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകൾ സ്റ്റോപ്പിൽ നിർത്തി ആളെക്കയറ്റിയില്ലെങ്കിൽ ഡ്രൈവർക്ക് 1000 രൂപ പിഴ ചുമത്തും. യാത്രക്കാർ ആവശ്യപ്പെട്ടിട്ട് സ്റ്റോപ്പിൽ ഇറക്കിയില്ലെങ്കിൽ 500 രൂപയാകും പിഴ. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കും. തുടർന്നും പരാതിയുണ്ടായാൽ സ്ഥലമാറ്റവും സസ്പെൻഷനും ഉൾപ്പെടെയുള്ള കടുത്ത നടപടികൾ പിന്നാലെയുണ്ടാകും. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ജീവനക്കാർക്കെതിരേയുള്ള പരാതികളിൽ ശിക്ഷ വേഗത്തിലാക്കാൻ യൂണിറ്റ് മേധാവികൾക്ക് അധികാരം നൽകിക്കൊണ്ട് കെ.എസ്.ആർ.ടി.സി. ഉത്തരവിറക്കി. ജില്ലാതല ഓഫീസുകൾ നിർത്തലാക്കിയതിനെത്തുടർന്നാണ് പുതിയ ക്രമീകരണം. നിയമലംഘനങ്ങൾ യാത്രക്കാർക്ക് മൊബൈലിൽ ചിത്രീകരിച്ച് പരാതിക്കൊപ്പം സമർപ്പിക്കാം. ഇതിൽ കർശന നടപടിയുണ്ടാകും. നേരിട്ടും, ഇ-മെയിലിലും […]

ദിനോസറുകൾ മരിച്ചിട്ടില്ല, മറ്റ് ഗ്രഹങ്ങളിൽ ജീവിക്കുന്നു’, ഭൂമിയ്ക്ക് പരിണാമം സംഭവിക്കുമോ…; അരുണാചലിൽ മരിച്ച കോട്ടയം മീനടം സ്വദേശികളായ ദമ്പതികളുടെയും സുഹ്യത്തിന്റെയും ലാപ്ടോപ്പിലെ വിചിത്ര വിശ്വാസങ്ങൾ കണ്ട് ഞെട്ടി പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: അരുണാചൽ പ്രദേശിൽ ഹോട്ടലിൽ ആത്മഹത്യ ചെയ്ത മലയാളികളിൽ പെട്ട ആര്യയുടെ ലാപ്ടോപ്പിൽ നിന്ന് കണ്ടെത്തിയ വിചിത്ര വിശ്വാസങ്ങൾ കണ്ട് ഞെട്ടി പോലീസ്. ഭൂമി അധികനാൾ നിലനിൽക്കില്ലെന്ന് വാദിക്കുന്ന രേഖകളാണ് ലാപ്ടോപ്പിൽ നിന്നും ലഭിച്ചത്. ദിനോസറുകൾ മുതൽ മനുഷ്യഭാവി വരെയും രേഖകളിൽ പറയുന്നുണ്ട്. ‘ദിനോസറുകൾക്ക് വംശനാശം സംഭവിച്ചിട്ടില്ല, മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണ്, ഭൂമിയിലെ 90% മനുഷ്യരെയും മൃഗങ്ങളെയും മറ്റ് ഗ്രഹങ്ങളിലേക്ക് കൊണ്ടുപോകും, സ്പേസ് ഷിപ്പുകളുടെ ഇന്ധനം ഉൽക്കകളിൽ നിന്നുള്ള ആന്റി കാർബൺ, അന്റാർട്ടിക്കയിൽ ഗവേഷണ കേന്ദ്രവും സ്പേസ് ഷിപ്പുകളുമുണ്ട്’, എന്നിവയെല്ലാം ആര്യയുടെ […]

കോട്ടയം സ്വദേശി ജസ്‌നയ്ക്ക് ഗര്‍ഭ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല; ആണ്‍സുഹൃത്തിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു ; പിതാവിന്റെ ഹര്‍ജിയിലെ ആരോപണങ്ങള്‍ നിഷേധിച്ച് സിബിഐ റിപ്പോര്‍ട്ട്

സ്വന്തം ലേഖകൻ കോട്ടയം : ജസ്‌ന തിരോധാനക്കേസിൽ പിതാവിന്റെ ഹർജിക്കെതിരെ സിബിഐ റിപ്പോർട്ട്. ഹർജിയിലെ ആരോപണങ്ങൾ സിബിഐ നിഷേധിച്ചു. ചോദ്യം ചെയ്തപ്പോൾ ഇക്കാര്യങ്ങൾ ജസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ് പറഞ്ഞിട്ടുണ്ടായിരുന്നില്ലെന്നും ജസ്നയ്ക്ക് ഗർഭ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും സിബിഐ റിപ്പോർട്ടിൽ‍ പറയുന്നു. ജസ്‌ന തിരോധാനക്കേസ് അവസാനിപ്പിച്ചുകൊണ്ട് സിബിഐ നൽകിയ റിപ്പോർട്ടിനെതിരെയായിരുന്നു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ജെയിംസ് ജോസഫ് ഹർജി സമർപ്പിച്ചത്. ജസ്‌ന അജ്ഞാതസുഹൃത്തിനാൽ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സി.ബി.ഐ. അന്വേഷണം എത്തിയില്ലെന്നും മകളുടെ തിരോധാനത്തിനു പിന്നിലെ അജ്ഞാതസുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു ഹർജി. […]

പിണക്കം മാറി ഭര്‍ത്താവിന്റെ അടുത്തേക്ക് മടങ്ങിയതിൽ വൈരാഗ്യം ; വീട്ടമ്മയെ കമ്പിപ്പാരയ്ക്ക് തലയ്ക്കടിച്ച സുഹൃത്തായ അയല്‍വാസി പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ  പാലക്കാട്: വീട്ടമ്മയെ കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. പാലക്കാട് ചാലിശ്ശേരി കമ്പനിപ്പടിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സിവില്‍ സപ്ലൈസിലെ ജീവനക്കാരിയായ ബബിതയെയാണ് സുഹൃത്തും അയല്‍വാസിയുമായ രാജന്‍ ആക്രമിച്ചത്. ബബിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കുട്ടികളുടെ അമ്മയായ ബബിത കഴിഞ്ഞ ഒരുമാസമായി ഭര്‍ത്താവുമായി പിണങ്ങി മാറി നില്‍ക്കുകയായിരുന്നു. ഈ സമയം രാജന്റെയൊപ്പമാണ് താമസിച്ചത്. നാല് ദിവസങ്ങള്‍ക്ക് മുമ്പ് ബബിത രാജനുമായി വഴക്ക് കൂടി പിണങ്ങുകയും ഭര്‍ത്താവിന്റെ അടുത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് […]

സിദ്ധാര്‍ഥന്റെ മരണം:അന്വേഷണത്തിൽ വീഴ്ച്ച ; അസാധാരണ നടപടിയുമായി ആഭ്യന്തര സെക്രട്ടറി ; ഡിജിപിയോട് വിശദീകരണം തേടി ; സിബിഐ സംഘം കേരളത്തിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട് അസാധാരണ നടപടിയുമായി ആഭ്യന്തര സെക്രട്ടറി. സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചയില്‍ ഡിജിപിയോട് ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടി. സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടും തുടര്‍ നടപടികളില്‍ ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥത കാണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് മേധാവിയോട് ആഭ്യന്തര സെക്രട്ടറി വിശദീകരണം തേടിയത്. തുടര്‍ നടപടികള്‍ ഡിജിപിക്കും ഓഫീസിനും അറിവുള്ളതാണെന്നിരിക്കെയാണ് വീഴ്ചയുണ്ടായത്. പേര്‍ഫോമ റിപ്പോര്‍ട്ടോ, രേഖകളോ ആഭ്യന്തര വകുപ്പിന് കൈമാറിയില്ല. കഴിഞ്ഞമാസം 16 ന് ആവശ്യപ്പെട്ടിട്ടും പെര്‍ഫോമ നല്‍കിയത് 26 […]