play-sharp-fill
ഐപിഎല്ലിൽ ചെന്നൈയ്ക്ക് രണ്ടാം തോൽവി ; ഹൈദരാബാദിനോട് തോറ്റത് 6 വിക്കറ്റിന്

ഐപിഎല്ലിൽ ചെന്നൈയ്ക്ക് രണ്ടാം തോൽവി ; ഹൈദരാബാദിനോട് തോറ്റത് 6 വിക്കറ്റിന്

ഹൈദരാബാദ് : തെലങ്കാനയിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഐപിഎൽ പോരാട്ടത്തിൽ ഋതുരാജ് ഗെയ്ക്വാദ് നയിച്ച ചെന്നൈ സൂപ്പർ കിങ്സിനെ പാറ്റ് കമ്മിൻസ് നയിച്ച സൺറൈസേഴ്സ് ഹൈദരാബാദ് 6 വിക്കറ്റിനു പരാജയപ്പെടുത്തിയിരിക്കുന്നു.

അഭിഷേക് ശർമയുടെ ആൾറൗണ്ട് മിക്കവാണ് ഹൈദരാബാദിന്റെ വിജയം എളുപ്പമാക്കിയത്.ചെന്നൈയ്ക്കായി 45 റൺസ് നേടിയ ശിവം ദുബയും 35 റൺസ് നേടിയ അജിങ്ക്യ രാഹനെയും ഒഴികെ മറ്റാർക്കും ശോഭിക്കാൻ സാധിച്ചില്ല.ഇരുവരുടെയും മികവിൽ ചെന്നൈ 165 റൺസ് നേടി.

മറുപടി ബാറ്റിംഗിൽ അതിവേഗത്തിൽ റൺസ് കണ്ടെത്തിയ ട്രാവിസ് ഹെഡും അഭിഷേക് ശർമയും എയ്ഡൻ മക്രമും ചേർന്ന് ഹൈദരാബാദിന്റെ വിജയം എളുപ്പമാക്കി.ഐഡൻ മക്രം 50 റൺസ് നേടി പുറത്തായി.ഓപ്പൺർ ആയി ഇറങ്ങിയ അഭിഷേക് ശർമയുടെ വെടിക്കെട്ടിനു ആണ് രാജീവ് ഗാന്ധി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെറും 12 പന്തിൽ 37 റൺസാണ് അഭിഷേക് ശർമ നേടിയത്.ഇതിൽ രണ്ടു ഫോറും 4 ഉൾപ്പെടും.പോയിൻറ് ടേബിൾ ഇരു ടീമുകൾ യഥാക്രമം മൂന്നാമതും അഞ്ചാമതും ആയി തുടരുന്നു.