play-sharp-fill

മഴ വരുന്നു, ആശ്വാസം! നാളെ കോട്ടയം ഉൾപ്പെടെ 4 ജില്ലകളിൽ മഴ; ചൊവ്വാഴ്ച എല്ലാ ജില്ലകളിലും മഴ സാധ്യത; കാലാവസ്ഥ പ്രവചനം ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വേനൽ ചൂടിന് ആശ്വാസമായി വീണ്ടും മഴയെത്തുന്നു. സംസ്ഥാനത്ത് അഞ്ച് ദിവസം വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ നാല് ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് മഴ സാധ്യത. അതേസമയം എട്ടാം തീയതി ഒൻപത് ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് […]

അനിതയ്ക്ക് പുനര്‍നിയമനം നല്‍കും; അന്തിമ വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി ; വിവാദം മാധ്യമ സൃഷ്ടി, കോടതി വിധിക്ക് അനുകൂലമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് : ആരോഗ്യമന്ത്രി വീണ ജോര്‍ജ്

സ്വന്തം ലേഖകൻ കോഴിക്കോട്: ഐസിയു പീഡന കേസ് അതിജീവിതയ്ക്കൊപ്പം നിന്ന ഹെഡ് നഴ്‌സ് പിബി അനിതയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പുനര്‍ നിയമിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. ഇന്നാണ് അനിതയുടെ നിയമനവുമായി ബന്ധപ്പെട്ട ഫയല്‍ ആരോഗ്യവകുപ്പിലേക്ക് എത്തിയത്. ഇതിൻമേൽ സർക്കാർ ഔദ്യോ​ഗികമായി തന്നെ തീരുമാനം സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. സാങ്കേതികമായ ചില കാര്യങ്ങള്‍ ഉള്‍പ്പെടെ കോടതിയെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഡിഎംഇ റിവ്യൂ പെറ്റീഷന്‍ കോടതിയിൽ ഫയല്‍ ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. വിവാദം മാധ്യമ […]

രാജ്യ തലസ്ഥാനത്ത് നവജാത ശിശുക്കളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന റാക്കറ്റുകള്‍ സജീവം ; കുഞ്ഞുങ്ങളെ വാങ്ങി വില്‍ക്കുന്നത് നാല് മുതല്‍ ആറ് ലക്ഷം രൂപയ്ക്ക് വരെ ; ആണ്‍കുട്ടികൾക്കും വെളുത്ത നിറമുള്ള കുട്ടികൾക്കും കൂടുതല്‍ വില ; ഏഴ് ഇടങ്ങളില്‍ സിബിഐ പരിശോധന;  മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി

സ്വന്തം ലേഖകൻ  ന്യൂഡല്‍ഹി: നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ വിവിധയിടങ്ങളിലടക്കം സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ നടത്തിയ പരിശോധനയില്‍ വൻ റാക്കറ്റ് പിടിയില്‍. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും ഹരിയാനയിലുമായി സിബിഐ നടത്തിയ റെയ്ഡില്‍ കേശവപുരത്തെ ഒരു വീട്ടില്‍ നിന്ന് മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. സംഭവത്തില്‍ സ്ത്രീകളും ആശുപത്രി ജീവനക്കാരും ഉള്‍പ്പെടെ ഏഴ് പേരെ സിബിഐ അറസ്റ്റ് ചെയ്തു. രാജ്യ തലസ്ഥാനത്ത് നവജാത ശിശുക്കളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന റാക്കറ്റുകള്‍ സജീവമെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. കൈക്കുഞ്ഞുങ്ങളെ വില്‍ക്കുന്നതിനെക്കുറിച്ച്‌ സിബിഐക്ക് […]

എൻസിസി ക്യാമ്പ് സമയത്ത് ഉള്‍പ്പെടെ പീഡിപ്പിച്ചു; വിദ്യാര്‍ഥിനിയുടെ പരാതിയില്‍ അധ്യാപകൻ അറസ്റ്റില്‍

പേരാമ്പ്ര: സ്കൂള്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനെ അറസ്റ്റ് ചെയ്ത് പൊലീസ്. ചെരുവില്‍ ബിജോ മാത്യു (44)വിനെയാണ് പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 17നാണ് വിദ്യാർഥിനി അധ്യാപകനെതിരെ പരാതി നല്‍കിയത്. എൻസിസി ക്യാമ്പ് സമയത്ത് ഉള്‍പ്പടെ അധ്യാപകൻ പീഡിപ്പിച്ചെന്നാണ് വിദ്യാർഥിനിയുടെ പരാതിയില്‍ പറയുന്നത്. ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ ജിതിൻ വാസിനു മുൻപില്‍ പ്രതി കീഴടങ്ങുകയായിരുന്നു. കേസിനെ തുടർന്ന് സ്കൂള്‍ അധികൃതർ അധ്യാപകനെ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് […]

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു; മൂവാറ്റുപുഴയില്‍ വിദ്യാര്‍ത്ഥിയെ കാണാതായി

കൊച്ചി: എറണാകുളം മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പെട്ട പത്തൊമ്പതുകാരനെ കാണാതായി. പാലക്കാട് ചിറ്റൂര്‍ സ്വദേശി കാമത്ത് ശ്രീമിത്രു (19)വിനെയാണ് കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. മൂവാറ്റുപുഴ – തൊടുപുഴ റോഡില്‍ കടത്ത് കടവിലാണ് അപകടമുണ്ടായത്.

കോത്തല പുതുപ്പറമ്പിലായ പാടിയിൽ പരേതനായ പി യു ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് നിര്യാതയായി

കോത്തല :പുതുപ്പറമ്പിലായ പാടിയിൽ പരേതനായ പി യു  ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് നിര്യാതയായി. പരേത വാഴൂർ കുളത്തുങ്കൽ കുടുംബാംഗമാണ്. തിങ്കളാഴ്ച വൈകുന്നേരം 5മണിക്ക് വീട്ടിൽ കൊണ്ട് വരുന്നതും ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശ്രശ്രുഷകൾക്ക് ശേഷം സെഹിയോൻ ഓർത്തഡോൿസ്‌ പള്ളിയിൽ സംസ്കാരവും നടത്തും. മക്കൾ :സിനി ജോർജ് (യു എസ് എ ), സിജു ജോർജ്, സിബി ജോർജ് (ഫ്രണ്ട്‌സ് ലൈറ്റ് ആൻഡ് സൗണ്ട് കോത്തല). മരുമക്കൾ :പ്രകാശ് ജേക്കബ് പൊയ്യക്കര പള്ളം (യു എസ് എ), സിമിലി കെ  ടാലി […]

ആള്‍ക്കൂട്ട ആക്രമണത്തിനിരയായി മരിച്ച യുവാവ് യുട്യൂബര്‍ ; യൂട്യൂബില്‍ അറിയപ്പെട്ടത് എംസി മുന്നു’ എന്ന പേരിൽ ; അവസാന വീഡിയോ അപ്‌ലോഡ് ചെയ്തത് 11 ദിവസങ്ങള്‍ക്കു മുൻപ് ; സംഭവത്തില്‍ പത്തു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി ; സുഹ്യത്ത് ഉൾപ്പെടെ പെണ്‍കുട്ടികള്‍ മജിസ്ട്രേട്ടിനു മുന്നില്‍ രഹസ്യമൊഴി നല്‍കി

സ്വന്തം ലേഖകൻ കൊച്ചി: ആള്‍ക്കൂട്ട ആക്രമണത്തിനിരയായി മരിച്ച യുവാവ് യുട്യൂബര്‍. അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (26) ആണ് മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി മരിച്ചത്. എംസി മുന്നു’ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടത്. അവസാന വീഡിയോ ഇയാള്‍ 11 ദിവസങ്ങള്‍ക്കു മുന്‍പാണ് അപ്‌ലോഡ് ചെയ്തത്. സംഭവം അറിഞ്ഞശേഷം വിഡിയോയ്ക്കു താഴെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള കമന്റുകളാണു വരുന്നത്. എല്ലാ വിഡിയോകളും ഹിന്ദി ഭാഷയിലാണ് അശോക് ദാസ് ചെയ്തിരിക്കുന്നത്. ദീർഘനാളായി വാളകത്തു വാടകയ്ക്കു താമസിച്ചിരുന്ന അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ്, നെഞ്ചിലും തലയിലും ഉണ്ടായ […]

‘ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് മുൻകൂര്‍ നോട്ടീസ് നല്‍കാതെ; ആദായ നികുതി വകുപ്പിന്റേത് തെറ്റായ നടപടി’; രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം; പ്രതിഷേധം ശക്തം

തിരുവനന്തപുരം: തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് മുന്‍കൂട്ടി യാതൊരു നോട്ടീസും നല്‍കാതെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അങ്ങേയറ്റം തെറ്റായ നടപടിയാണ് ഇക്കാര്യത്തില്‍ ആദായ നികുതി വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്നും സിപിഎം അറിയിച്ചു. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ‘തൃശൂരിലെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയങ്ങളില്‍ തെറ്റുകള്‍ക്കെതിരെ ഉറച്ച്‌ നിലപാട് പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ പക തീര്‍ക്കുകയെന്ന ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ അക്കൗണ്ട് മരവിപ്പിക്കുന്ന നടപടിയുണ്ടായിട്ടുള്ളത്. എന്‍ഫോഴ്സ്മെന്റ് […]

മാനവും മാനവിയും അമ്മത്തൊട്ടിലിലെ പുതിയ അതിഥികൾ ; മൂന്നുദിവസം മാത്രം പ്രായമുള്ള പെൺകുരുന്നും നാലുദിവസം പ്രായമുള്ള ആൺകുട്ടിയും ; മാനവിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഐസിയുവിലേക്ക് മാറ്റി ; ഇതുവരെ ദത്തെടുക്കൽ നടപടികൾ പൂ‍ർത്തിയാക്കി യാത്രയായത് 67 കുട്ടികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് ആസ്ഥാനത്തും ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്കു മുമ്പിലും സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകളിൽ വെള്ളിയാഴ്ച ഓരോ പുതിയ അതിഥികളെത്തി. തിരുവനന്തപുരത്ത് ആൺകുട്ടിയെയും ആലപ്പുഴയിൽ പെൺകുട്ടിയെയുമാണ് ലഭിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നര മണിക്കാണ് ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ മൂന്നുദിവസം മാത്രം പ്രായമുള്ള പെൺകുരുന്ന് അതിഥിയായി എത്തിയത്. അതേ ദിവസം രാത്രി 9.50നാണ് നാലുദിവസം പ്രായമുള്ള ആൺകുട്ടി തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ സംരക്ഷണത്തിനായി എത്തിയത്. അമ്മത്തൊട്ടിൽ ഏറ്റുവാങ്ങിയ കുരുന്നുകൾക്ക് മാനവ്, മാനവി എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. […]

കൊടും ചൂടില്‍ തളര്‍ന്നുവീണു കുട്ടിക്കൊമ്പൻ; ചികിത്സ കിട്ടി ഉഷാറായപ്പോള്‍ രക്ഷക്കെത്തിയ സംഘത്തിന് നേരെ പാഞ്ഞടുത്തു; ഡോക്ടറും വനവകുപ്പ് ജീവനക്കാരും ഓടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…!

സുല്‍ത്താന്‍ബത്തേരി: തണുപ്പ് ആസ്വാദിക്കാന്‍ നിറയെ സഞ്ചാരികളെത്തുന്ന വയനാടും തമിഴ്‌നാട്ടിലുള്‍പ്പെട്ട നീലഗിരിയും മസിനഗുഡിയുമൊക്കെ ചൂടിന്റെ കരാളഹസ്തങ്ങളിലാണ്. ഇതര ജില്ലകളെ അപേക്ഷിച്ച്‌ നിറയെ മരങ്ങളും പച്ചപ്പും ഉണ്ടായിട്ടുപോലും 34 ഡിഗ്രി സെല്‍ഷ്യസ് ആണ് പോയ ദിവസങ്ങളിലെല്ലാം അനുഭവപ്പെട്ടുവരുന്ന ചൂട്. ഇതിനിടെയാണ് വരള്‍ച്ചയുടെ പിടിയിലമര്‍ന്ന മുതുമല കടുവ സങ്കേതത്തിലെ മസിനുഗുഡിയില്‍ ഒരു കുട്ടിക്കൊമ്പൻ തളര്‍ന്നു വീണത്. ആറു വയസ്സുള്ള കുട്ടിക്കൊമ്പനാണ് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ കഴിഞ്ഞ ദിവസം തളര്‍ന്നുവീണത്. വിവരമറിഞ്ഞെത്തിയ കടുവ സങ്കേതത്തിലെ വെറ്ററനറി ഡോക്ടര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആനക്ക് ചികിത്സ നല്‍കി. രണ്ടുമണിക്കൂര്‍ നേരെ കഴിഞ്ഞ […]