play-sharp-fill

ലോക്‌സഭാ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിലെ വോട്ടിങ് യന്ത്രങ്ങൾ നിയമസഭ മണ്ഡലങ്ങളിലെ സ്ട്രോങ് റൂമിലേക്ക് മാറ്റി

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനുള്ള വോട്ടിങ് യന്ത്രങ്ങൾ ജില്ലയിലെ ഒൻപതു നിയോജകമണ്ഡലങ്ങളിലെയും സ്ട്രോങ് റൂമുകളിലേക്ക് മാറ്റി. തിരുവാതിക്കലുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇ.വി.എം.) വെയർഹൗസിൽ നിന്ന് രാവിലെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടേയും സാന്നിധ്യത്തിലാണ് അതത് നിയമസഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടിങ് മെഷീനുകളുടെ വിതരണം ആരംഭിച്ചത്. നിയമസഭാ മണ്ഡലങ്ങളിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ വോട്ടിങ് യന്ത്രങ്ങൾ ഏറ്റുവാങ്ങാനായി എത്തിയിരുന്നു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരുടെ ജീവനക്കാർ വോട്ടിങ് യന്ത്രങ്ങൾ ഏറ്റുവാങ്ങി അവർക്കായി നിശ്ചയിച്ചിട്ടുള്ള കവചിത വാഹനത്തിൽ കയറി പൊലീസ് അകമ്പടിയോടെയാണ് വോട്ടിങ് […]

വ്യാജ ബില്ലുകൾ തയ്യാറാക്കി ഫുഡ്സ് കമ്പനിയിൽ നിന്നും എട്ട് ലക്ഷം രൂപ തട്ടിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; വർഷങ്ങൾക്കു ശേഷം പ്രതി ഗാന്ധിനഗർ പോലീസിൻ്റെ പിടിയിൽ

ഗാന്ധിനഗർ: കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വർഷങ്ങൾക്കു ശേഷം പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മന്നാംകണ്ടം വാളറ ഭാഗത്ത് അമ്പാട്ട് വീട്ടിൽ ജയൻ എ. റ്റി (48) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2015 ഡിസംബർ മാസം മുതൽ പ്രമുഖ ഫുഡ്സ് കമ്പനിയുടെ ഇടുക്കിയിലെ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന കാലയളവില്‍ ഈ ഫുഡ്സ് കമ്പനിയുടെ വ്യാജ ബില്ലുകൾ തയ്യാറാക്കി കമ്പനിയെ കബളിപ്പിച്ച് 8 ലക്ഷം രൂപ നഷ്ടം വരുത്തിയ കേസുമായി ബന്ധപ്പെട്ട് ഇയാളെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് […]

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ കീഴിൽ ഐ.എ.എസ് അക്കാദമി അപേക്ഷ ക്ഷണിച്ചു

കോട്ടയം : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ്. അക്കാദമി അപേക്ഷ ക്ഷണിച്ചു. സംഘടിത അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കും സിവിൽ സർവീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷയുടെ പരിശീലനത്തിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. അടിസ്ഥാന യോഗ്യത ഏതെങ്കിലും വിഷയത്തിലുളള ബിരുദമാണ്. കോഴ്സ് കാലാവധി 10 മാസമാണ്. താല്പര്യമുള്ള വിദ്യാർത്ഥികൾ കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള തൊഴിലാളികളുടെ ബിരുദധാരികളായ മക്കൾ / ആശ്രിതർ ക്ഷേമനിധി ബോർഡിൽനിന്നു വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് […]

കോട്ടയം പാമ്പാടിയിൽ പലിശയ്ക്ക് നൽകിയ പണം തിരികെ നൽകാത്തതിന്റെ പേരിൽ ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ചു; ഒളിവിൽ കഴിയുന്ന പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്; ഫോട്ടോയിൽ കാണുന്ന പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പാമ്പാടി പോലീസ് സ്റ്റേഷനിൽ ഉടൻ ബന്ധപ്പെടുക

പാമ്പാടി: പണം പലിശയ്ക്ക് നൽകി പലിശ നൽകാത്തതിന്റെ പേരിൽ ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതികൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി. വെള്ളൂർ കരിപ്പാടം ഭാഗത്ത് ഇടപറുതിയിൽ വീട്ടിൽ മുർത്തസാ അലി റഷീദ്, വൈക്കം ശാരദാമഠം സപ്തസ്വര നിവാസ് വീട്ടിൽ ധനുഷ് ഡാർവിൻ, വെള്ളൂർ കരിപ്പാടം ഭാഗത്ത് ഇടപറുതിയിൽ വീട്ടിൽ റയീസ് അലി റഷീദ്, ഗാന്ധിനഗർ തടത്തിൽ വീട്ടിൽ ബിനുമോൻ. വി , തലയോലപ്പറമ്പ് കരിപ്പാടം ഭാഗത്ത് തുമ്പയിൽ വീട്ടിൽ ഷബീർ ബേയിലർ , തലയോലപ്പറമ്പ് മറവന്തുരുത്ത് ഭാഗത്ത് 12ൽ വീട്ടിൽ അഭയൻ എന്നിവർക്കെതിരെയാണ് […]

വീട്ടമ്മയെ ആക്രമിച്ച കേസിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്ത് കറുകച്ചാൽ പോലീസ്

കറുകച്ചാൽ : വീട്ടമ്മയെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കങ്ങഴ ഇടയരിക്കപ്പുഴ കാരമല  പ്രിയംവദ ഗാർഡനിൽ പ്രകാശ് ചന്ദ്രൻ (62) നെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടുകൂടി കാരമല സ്വദേശിനിയായ വീട്ടമ്മയെ ചീത്ത വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു. നേരത്തെ വീട്ടമ്മ ഇയാൾക്കെതിരെ വനിതാ സെല്ലിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇയാൾ വീട്ടമ്മയെ ആക്രമിച്ചത്. വീട്ടമ്മയുടെ പരാതിയിൽ കറുകച്ചാൽ പോലീസ് കേസ് എടുത്തു പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്. ഓ ജയകുമാർ, എസ്.ഐ […]

മണർകാട് ദേവീ ക്ഷേത്രത്തിൽ ഏപ്രിൽ 14 മുതൽ 23 വരെ മഹോത്സവം: ക്ഷേത്രപരിസരം ഉത്സവമേഖലയായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു

കോട്ടയം : മണർകാട് ദേവീ ക്ഷേത്രത്തിൽ ഏപ്രിൽ 14 മുതൽ 23 വരെ മഹോത്സവം.   പത്താമുദയ മഹോത്സവത്തോടനുസബന്ധിച്ച് ഈ ദിവസങ്ങളിൽ ക്ഷേത്രത്തിന്റെ മൂന്നുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

വന്യജീവി അക്രമണങ്ങളിലെ സർക്കാർ നിസംഗത അവസാനിപ്പിക്കണം, ഇ എസ് എ നിയമത്തിൽ ഉള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കണം, ജസ്റ്റിസ്‌ ജെ സി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം : കത്തോലിക്കാ കോൺഗ്രസ്

കോട്ടയം : വന്യജീവി ആക്രമണങ്ങളിൽ സർക്കാർ നിസംഗത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് കോട്ടയത്ത് പത്രസമ്മേളനം നടത്തി. സംസ്ഥാനത്ത് വന്യജീവി അക്രമണങ്ങളിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടിട്ടും കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും പ്രതിപക്ഷവും തുടരുന്ന നിസംഗതയും പരസ്‌പരം തുടരുന്ന പഴിചാരലും അവസാനിപ്പിച്ച് സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും, ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നും കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു. 1972 വന്യജീവി സംരക്ഷണം നിയമത്തിലെ 11(2) വകുപ്പ് പ്രകാരം ജനങ്ങളുടെ ജീവനു ഭീക്ഷണിയാകുന്ന വന്യജീവികളെ വെടിവച്ചുകൊല്ലാമെന്നിരിക്കെ ഇതിന് തടസ്സം നിൽക്കുന്ന സമീപനമാണ് വനംവകുപ്പ് നടത്തുന്നത്, കൂടാതെ […]

മൂലവട്ടം കടുവാക്കുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

കോട്ടയം : മൂലവട്ടം കടുവാക്കുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. പൂവൻതുരുത്ത് തൈപ്പറമ്പിൽ ജേക്കബിനാണ് പരിക്കേറ്റത് .നിയന്ത്രണം നഷ്ടമായ കാർ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കോട്ടയം ദിവാൻകവല – കടുവാക്കുളം റോഡിലായിരുന്നു അപകടം. കടുവാക്കുളം ഭാഗത്തേയ്ക്കു പോകുകയായിരുന്ന ബൈക്കും എതിർ ദിശയിൽ നിന്ന് എത്തിയ കാറും കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശിശ്രൂഷ നൽകിയ ശേഷം വിഗദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം (8 /04/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം (8 /04/2024) 1st Prize Rs :75,00,000/- WH 644531 (THRISSUR) Cons Prize-Rs :8,000/- WA 644531 WB 644531 WC 644531 WD 644531 WE 644531 WF 644531 WG 644531 WJ 644531 WK 644531 WL 644531 WM 644531   2nd Prize Rs :5,00,000/- WA 693092 (ADOOR)   3rd Prize Rs :1,00,000/- WA 862059 WB […]

എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു ; പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് എറണാകുളം പോക്സോ കോടതി

എറണാകുളം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തം. എറണാകുളം പോക്സോ കോടതിയാണ് പ്രതിക്ക് തടവ് ശിക്ഷ വിധിച്ചത്. തോപ്പുംപടി സ്വദേശി ശിവനെയാണ് കോടതി ശിക്ഷിച്ചത്. എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത ഇയാൾ ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2018 മെയ് മാസത്തിലായിരുന്നു . കേസിനാസ്പദമായ സംഭവം. വിചാരണക്കിടെ മറ്റൊരു പോക്സോ കേസിലും ഇയാള്‍ പ്രതിയായിരുന്നു.