വന്യജീവി അക്രമണങ്ങളിലെ സർക്കാർ നിസംഗത അവസാനിപ്പിക്കണം, ഇ എസ് എ നിയമത്തിൽ ഉള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കണം, ജസ്റ്റിസ്‌ ജെ സി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം : കത്തോലിക്കാ കോൺഗ്രസ്

വന്യജീവി അക്രമണങ്ങളിലെ സർക്കാർ നിസംഗത അവസാനിപ്പിക്കണം, ഇ എസ് എ നിയമത്തിൽ ഉള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കണം, ജസ്റ്റിസ്‌ ജെ സി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം : കത്തോലിക്കാ കോൺഗ്രസ്

കോട്ടയം : വന്യജീവി ആക്രമണങ്ങളിൽ സർക്കാർ നിസംഗത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് കോട്ടയത്ത് പത്രസമ്മേളനം നടത്തി. സംസ്ഥാനത്ത് വന്യജീവി അക്രമണങ്ങളിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടിട്ടും കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും പ്രതിപക്ഷവും തുടരുന്ന നിസംഗതയും പരസ്‌പരം തുടരുന്ന പഴിചാരലും അവസാനിപ്പിച്ച് സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും, ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നും കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.

1972 വന്യജീവി സംരക്ഷണം നിയമത്തിലെ 11(2) വകുപ്പ് പ്രകാരം ജനങ്ങളുടെ ജീവനു ഭീക്ഷണിയാകുന്ന വന്യജീവികളെ വെടിവച്ചുകൊല്ലാമെന്നിരിക്കെ ഇതിന് തടസ്സം നിൽക്കുന്ന സമീപനമാണ് വനംവകുപ്പ് നടത്തുന്നത്, കൂടാതെ നഷ്ട പരിഹാരത്തിലെ അപര്യാപ്‌തത മൂലം വന്യജീവി അക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾ അനാഥമാകുന്നു. ഈ പ്രശ്‌നത്തിൽ സർക്കാരുകൾ അടിയന്തിരമായി ഇടപെടണം, നിലവിൽ ഇഎസ്എ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്ന 92 വില്ലേജുകളുടെയും ഷെയ്‌പ് ഫയലുകൾ (സ്ഥല വിവരങ്ങൾ) പ്രശ്‌ന ബാധിത പ്രദേശങ്ങൾ അധിവസിക്കുന്ന ജനങ്ങളെ നാളുതുവരെ സർക്കാർ ബോധ്യപ്പെടുത്തുകയോ അവരുടെ ആശങ്കകൾ പരിഹരിക്കുകയോ ചെയ്‌തിട്ടില്ല.

പരിസ്ഥിതി സംമേത പ്രദേശങ്ങളെ സംബന്ധിച്ച് (ഇഎസ്.എ) കേന്ദ്രസർക്കാർ 2018 ൽ സമർപ്പിച്ച 92 വില്ലേജുകളുടെ അതിർത്തി നിശ്ചയിച്ചതിൽ അപാകതയുള്ളതായും ജനവാസ മേഖലകൾ കൃഷിയിടങ്ങൾ തോട്ടങ്ങൾ എന്നിവ അതിൽ ഉൾപ്പെട്ടിട്ടുള്ളതായും 2022 മെയ് 24 ന് ചീഫ് സെക്രട്ടറിയാമായി ചേർന്ന യോഗം വിലയിരുത്തിയിരുന്നു, അന്നുമുതൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് തിരുത്തലുകൾ ആവശ്യപ്പെട്ടിട്ടും ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തുന്നതിനായി ലഭ്യമായിരി ക്കുന്ന സമയം മുഴുവനും പാഴാക്കിയ ശേഷം സമയബന്ധിതമായി മറുപടി കൊടുക്കാത്ത ഈ ജനുവരി 11 ന് ശേഷം 3 മാസം സമയം ചോദിച്ചിരിക്കുകയാണ്. ഇതിനിടയിൽ റവന്യു പരിസ്ഥിതി വനം ഉദ്യോഗസ്ഥരെ മാത്രം ഉൾപെടുത്തി സർക്കാർ ഇ എസ് എ സേഫ് ഫയലുകളുടെ തിരിത്തലുകൾ നടത്തിയിതായി അിറയുന്നു. സേഫ് ഫയലുകൾ ഉൾപ്പെടുന്ന വില്ലേജുകൾ ഉൾപ്പെടുന്ന പഞ്ചായത്തുകൾക്ക് വിവരം കൈമാറി ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ കേന്ദ്രത്തിന് അയച്ച് കൊടുക്കുകയുളളൂ എന്ന് 2 വർഷം മുമ്പ് സർക്കാർ നടത്തിയ ഉറപ്പ് കാറ്റിൽ പറത്തിയിരിക്കുകയാണ്. പഞ്ചായത്തുകളെ ഉൾപ്പെടുത്തി മേൽ കമ്മറ്റിക്ക് രൂപം കൊടുക്കേണ്ടതിന് പകരം ഈ ഇലക്ഷൻ സമയത്ത് ഏപ്രിൽ 30 നകം ആക്ഷേപങ്ങൾ ഉണ്ടെന്ന് അറിയിക്കാൻ ആവശ്യപ്പെട്ട് കൊണ്ട് സർക്കാർ ഇപ്പോൾ ഉത്തരവ് നൽകിയിരിക്കുയാണ്. നിലവിലെ ഇഎസ്എ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷൻ അനുവദിച്ച് ഇഎസ്എ പരിധിയിൽ പെട്ട് പോയ 92 വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാകാത്തെയും വിസതയിൽ വന്ന മാറ്റത്തെ പരിഗണിക്കാതെ വന്ന റിപ്പോർട്ട് മൂലം ജനങ്ങൾ വലിയ ബുദ്ധിമുട്ടില്ലാകും സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും, ജസ്റ്റിസ്റ്റിസ് ജെ വി കോശി കമ്മീഷൻ റിപ്പോർട്ട് ലഭിച്ച് 1 വർഷത്തിൽ അധികമായിട്ടും ആ റിപ്പോർട്ട് പ്രസിദ്ധീരിക്കാനോ അതിലെ ശുപാർശകൾ നടപ്പിലാക്കാനോ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയില്ലാത്തത് ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ് അതുകൊണ്ട് തന്നെ ജെസ്റ്റിസ് ജെ വി കോശി കമ്മീഷൻ റിപ്പോർട്ട് ഉടനടി നടപ്പിലാക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്ത് നടന്ന പത്ര സമ്മേളനത്തിൽ കത്തോലിക്കാ കോൺഗ്രസ് അതിരൂപത പ്രസിഡൻ്റ് അഡ്വ. പി പി ജോസഫ്, ലിസി ജോസ് എന്നിവർ പങ്കെടുത്തു.