എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു ; പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് എറണാകുളം പോക്സോ കോടതി

Spread the love

എറണാകുളം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തം. എറണാകുളം പോക്സോ കോടതിയാണ് പ്രതിക്ക് തടവ് ശിക്ഷ വിധിച്ചത്.

video
play-sharp-fill

തോപ്പുംപടി സ്വദേശി ശിവനെയാണ് കോടതി ശിക്ഷിച്ചത്. എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത ഇയാൾ ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

2018 മെയ് മാസത്തിലായിരുന്നു . കേസിനാസ്പദമായ സംഭവം. വിചാരണക്കിടെ മറ്റൊരു പോക്സോ കേസിലും ഇയാള്‍ പ്രതിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group