play-sharp-fill

തുഷാറിന്റെ വരവോടെ എൻ ഡി എയുടെ എ ക്ലാസ്സ്‌ മണ്ഡലമായി കോട്ടയം മാറി: ബി എൽ സന്തോഷ്‌

കോട്ടയം: എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് ഏകോപനത്തിനായി ബിജെപി അഖിലേന്ത്യാ സംഘടന ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ നേതൃത്തിൽ യോഗം കൂടി. കോട്ടയം എക്ലാസ്സ്‌ മണ്ഡലമായി മാറി തുഷാർ വന്നതിന് ശേഷമെന്ന് അദ്ദേഹം പറഞ്ഞു.യോഗത്തിൽ തുഷാറിനെ ഷാൾ അണിയിച് അദ്ദേഹം സ്വീകരിച്ചു. വരും ദിവസങ്ങളിൽ തുഷാറിനായി മറ്റ് ദേശീയ നേതാക്കളും മണ്ഡലത്തിൽ എത്തും. ഉച്ചയ്ക്ക് ശേഷം ചോറ്റാനിക്കര മണ്ഡലാത്തിലായിരുന്നു സ്ഥാനാർഥി പര്യടനം. നാളെ രാവിലെ ഭരണങ്ങാനം മണ്ഡലത്തിൽ വിവിധ സമുദായ നേതാക്കളുമായി കൂടി കാഴ്ച നടത്തുകയും ഉച്ചയ്ക്ക് ശേഷം […]

കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിന് ചിഹ്നം ഓട്ടോറിക്ഷ ; സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെയാണ് ചിഹ്നം അനുവദിച്ചത് ; രണ്ടില ചിഹ്നത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടൻ ; മണ്‍കുടം ചിഹ്നത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് തെരഞ്ഞെടുപ്പ് ചിഹ്നമായി ഓട്ടോറിക്ഷ അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രഥമ പരിഗണന നല്‍കിയത് ഓട്ടോറിക്ഷ ചിഹ്നത്തിനായിരുന്നു. പാര്‍ട്ടി മുന്‍പ് മത്സരിച്ചിട്ടുള്ള ട്രാക്ടര്‍ ചിഹ്നം ഇത്തവണ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ലിസ്റ്റില്‍ ഇല്ലാത്തതിനാലാണ് ഓട്ടോ ചിഹ്നം ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെയാണ് ഫ്രാന്‍സിസ് ജോര്‍ജിന് കമ്മിഷന്‍ ചിഹ്നം അനുവദിച്ചത്. എല്‍ഡിഎഫിനു വേണ്ടി രണ്ടില ചിഹ്നത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടനാണ് മല്‍സരിക്കുന്നത്. എന്‍ഡിഎയ്ക്കു […]

നിരവധി ലേഡീസ് ഹോസ്റ്റലുകളുള്ള സ്ഥലത്ത് അതിക്രമം പതിവ്; ഹോസ്റ്റലില്‍ എയര്‍ഹോളിലൂടെ ഒളിക്യാമറ വെക്കാന്‍ ശ്രമിച്ച പ്രതിയെ കൈയോടെ പിടികൂടി പെണ്‍കുട്ടികള്‍

തിരുവനന്തപുരം: വനിതാ ഹോസ്റ്റലില്‍ എയര്‍ഹോളിലൂടെ ഒളിക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രതിയെ കൈയോടെ പൊക്കി പെണ്‍കുട്ടികള്‍. തിരുവനന്തപുരം നന്ദന്‍കോട് പ്രദേശത്ത് സ്ഥിതിചെയ്യുന്ന വനിതാ ഹോസ്റ്റലിലാണ് സംഭവം. നന്ദന്‍കോട് സ്വദേശി അനില്‍ദാസിനെ (37) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് അനില്‍ദാസ് ഹോസ്റ്റലില്‍ അതിക്രമിച്ച്‌ കയറിയത്. എയര്‍ഹോള്‍ വഴി ഒളിക്യാമറിയിലൂടെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്താനാണ് അനില്‍ ശ്രമിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ പെണ്‍കുട്ടികള്‍ മൊബൈല്‍ പിടിച്ചെടുക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അനില്‍ദാസ് പിടിയിലായത്. നന്ദന്‍കോട് […]

നിങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ നിങ്ങൾക്കൊപ്പം ; ഔദ്യോ​ഗിക അറിയിപ്പുകൾ, വിവിധ ബോധവത്കരണ പോസ്റ്ററുകൾ, വീഡിയോകൾ ; ഇനി മുതൽ കേരള പൊലീസ് വാട്സ്ആപ്പ് ചാനലിലും

സ്വന്തം ലേഖകൻ  തിരുവനന്തപുരം: വാട്സ്ആപ്പ് ചാനലുമായി കേരള പൊലീസ്. പൊലീസിന്റെ ഔദ്യോ​ഗിക അറിയിപ്പുകൾ, വിവിധ ബോധവത്കരണ പോസ്റ്ററുകൾ, വീഡിയോകൾ ചാനൽ വഴി ലഭിക്കും. പൊലീസിന്റെ കുറിപ്പ് പ്രിയപ്പെട്ടവരേ.. നിങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ നിങ്ങൾക്കൊപ്പം ചേർന്ന് പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം ഞങ്ങളുമുണ്ട്. ഇനി മുതൽ ഞങ്ങളുടെ ഔദ്യോഗിക അറിയിപ്പുകൾ, വിവിധ ബോധവൽക്കരണ പോസ്റ്ററുകൾ, വിഡിയോകൾ എന്നിവ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ വഴിയും നിങ്ങൾക്ക് ലഭ്യമാകും. ചാനൽ ലിങ്ക്: https://whatsapp.com/channel/0029VaGkRxoD8SE0GjvKQn2s

കോട്ടയം ജില്ലയിൽ നാളെ (09/04/24) ഈരാറ്റുപേട്ട, കുമരകം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (09/04/24) ഈരാറ്റുപേട്ട, കുമരകം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ HT lineTouching work നടക്കുന്നതിനാൽ വെള്ളറ, മങ്കൊമ്പ് ഗ്രാനൈറ്റ്, പഴുക്കാക്കാനം, പഴുക്കാക്കാനo sവ്വർ, നെല്ലാപ്പാറ, മേച്ചാൽഎന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ് കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാരുതി, ഹരികണ്ഠമംഗലം -1 എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് […]

കുമരകത്ത് 11, 7 വാര്‍ഡുകളില്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കാൻ 10 ലക്ഷം രൂപ; ഫണ്ടനുവദിച്ച തോമസ് ചാഴികാടന് നാട്ടുകാര്‍ വക പച്ചക്കപ്പ സമ്മാനം…

കുമരകം: പഞ്ചായത്തിലെ 2 എസ്‌ടി കോളനികളില്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ച് വെളിച്ചം എത്തിക്കാന്‍ 10 ലക്ഷം രൂപ അനുവദിച്ച തോമസ് ചാഴികാടന്‍ എംപിക്ക് നാട്ടുകാര്‍ വക പച്ചക്കപ്പ സമ്മാനം. പുരയിടത്തിലെ ഏറ്റവും വിളവുള്ള ഒരു തണ്ട് കപ്പ അതേപടി പറിച്ച് മണ്ണ് കഴുകി കളഞ്ഞ് തണ്ടോടുകൂടി കൊണ്ടുവന്നാണ് തെരഞ്ഞെടുപ്പ് പര്യടനത്തിന് നാട്ടിലെത്തിയ ചാഴികാടന് നാട്ടുകാര്‍ ഉപഹാരം സമര്‍പ്പിച്ചത്. പര്യടനത്തിനിടെ ചാഴികാടന്‍ വികസനം കൊണ്ടവന്ന മേഖലകളില്‍ നിന്നും ഏത്തക്കുല, ഞാലിപ്പൂവന്‍, പഴങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിഭവങ്ങള്‍ സമ്മാനം കിട്ടുന്നത് പതിവാണ്. ഒപ്പമുള്ള പ്രവര്‍ത്തകര്‍ക്ക് പങ്കുവയ്ക്കുകയും ബാക്കിയുള്ളത് […]

‘കേരള സ്റ്റോറി’ പ്രദർശനം: ഇടുക്കിയിലെ ക്രൈസ്തവ കുടുംബങ്ങളെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ്‌ എൻ ഹരി

കോട്ടയം: കേരള സ്റ്റോറി എന്ന ചിത്രം പ്രദർശിപ്പിച്ച സംഭവത്തിൽ ഇടുക്കിയിലെ ക്രൈസ്തവ കുടുംബങ്ങളെ വേട്ടയാടാൻ അനുവദിക്കില്ല എന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ്‌ എൻ ഹരി. ആവിഷ്കാരസ്വാതന്ത്ര്യത്തിന് തടയിടാൻ ആരെയും അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് ഇവിടെ രാം കേ നാം ഡോക്യുമെന്ററിയും രാജ്യത്തെ അപകീർത്തിപെടുത്തിയ ബിബിസി ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചവരാണ് സിപിഎമ്മും കോൺഗ്രസും. കശ്‍മീർ ഫയൽ പ്രദർശിപ്പിക്കരുതെന്ന് പറഞ്ഞു സമരം ചെയ്തതും ഇതേ മുന്നണികൾ തന്നെ. ശ്രീ നാരായണ ഗുരുദേവനെ കുരിശിൽ തറച്ചു ചാട്ടവാറിനടിച്ചതും സെക്സി ദുർഗ പ്രദർശിപ്പിച്ചും സരസ്വതി ദേവിയെ തുണിയില്ലാതെ വരച്ചതും ഇതേ സിപിഎം […]

അന്തിമ ചിത്രം തെളിഞ്ഞു…! ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മത്സരിക്കുന്നത് 194 പേര്‍; കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ കോട്ടയത്ത്; കുറവ് ആലത്തൂര്; അഞ്ച് മണ്ഡലങ്ങളില്‍ പേരിന് പോലും വനിതകളില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് 10 സ്ഥാനാർത്ഥികള്‍ പത്രിക പിൻവലിച്ചു. ഇതോടെ സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി ആകെ 194 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാർത്ഥികള്‍ കോട്ടയത്താണ്, 14 പേർ. ഏറ്റവും കുറവ് ആലത്തൂരും. 5 പേരാണ് ആലത്തൂരില്‍ മത്സരരംഗത്തുള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാനദിവസമായ ഇന്ന് വടകരയിലെ കോണ്‍ഗ്രസ് വിമതല്‍ അബ്‌ദുള്‍ റഹീം പത്രിക പിൻവലിച്ചു. നരിപ്പറ്റ മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹിയായിരുന്നു അബ്ജുള്‍ […]

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ നാല് ജില്ലകളില്‍ മഴയെത്തും; മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ നാല് ജില്ലകളില്‍ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ പ്രവചിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും […]

വീട് കുത്തി തുറന്ന് സ്വർണാഭരണവും പണവും കവർന്നു ; മൂന്നു പേർ പിടിയിൽ,കൂട്ടു പ്രതികൾക്കായ് അന്വേഷണം ഊർജ്ജിതമാക്കി പള്ളിക്കത്തോട് പോലീസ്

പള്ളിക്കത്തോട് : വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങളും, പണവും കവർച്ച ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. വാഴൂർ ചാമംപതാൽ ബ്ലോക്ക്പടി കാരിത്തറ വീട്ടിൽ അൽത്താഫ് എൻ.കെ (27), കങ്ങഴ ചാമംപതാൽ പനന്താനം മിച്ചഭൂമി കോളനി  ഓട്ടുപുരയ്ക്കൽ വീട്ടിൽ അനീഷ്. ആർ (38), കങ്ങഴ ചാമംപതാൽ പനന്താനം മിച്ചഭൂമി കോളനി പനന്താനത്തിൽ വീട്ടിൽ സഞ്ജു സുരേഷ് (35) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 23 ന് പുലർച്ചെ രണ്ടരയോടുകൂടിയാണ് മോഷണം നടന്നത്. ഇപ്പോൾ പിടിയിലായ  അൽത്താഫിന്റെ ബന്ധുവീടായ ചാമംപതാൽ പാക്കിസ്ഥാൻ കവലയിലെ മധ്യവയസ്കയുടെ […]