കുമരകത്ത് 11, 7 വാര്‍ഡുകളില്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കാൻ 10 ലക്ഷം രൂപ; ഫണ്ടനുവദിച്ച തോമസ് ചാഴികാടന് നാട്ടുകാര്‍ വക പച്ചക്കപ്പ സമ്മാനം…
കുമരകം: പഞ്ചായത്തിലെ 2 എസ്‌ടി കോളനികളില്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ച് വെളിച്ചം എത്തിക്കാന്‍ 10 ലക്ഷം രൂപ അനുവദിച്ച തോമസ് ചാഴികാടന്‍ എംപിക്ക് നാട്ടുകാര്‍ വക പച്ചക്കപ്പ സമ്മാനം.
പുരയിടത്തിലെ ഏറ്റവും വിളവുള്ള ഒരു തണ്ട് കപ്പ അതേപടി പറിച്ച് മണ്ണ് കഴുകി കളഞ്ഞ് തണ്ടോടുകൂടി കൊണ്ടുവന്നാണ് തെരഞ്ഞെടുപ്പ് പര്യടനത്തിന് നാട്ടിലെത്തിയ ചാഴികാടന് നാട്ടുകാര്‍ ഉപഹാരം സമര്‍പ്പിച്ചത്.
പര്യടനത്തിനിടെ ചാഴികാടന്‍ വികസനം കൊണ്ടവന്ന മേഖലകളില്‍ നിന്നും ഏത്തക്കുല, ഞാലിപ്പൂവന്‍, പഴങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിഭവങ്ങള്‍ സമ്മാനം കിട്ടുന്നത് പതിവാണ്.
ഒപ്പമുള്ള പ്രവര്‍ത്തകര്‍ക്ക് പങ്കുവയ്ക്കുകയും ബാക്കിയുള്ളത് അവര്‍ക്ക് വീട്ടില്‍ കൊണ്ടുപോകാന്‍ നല്‍കുകയുമാണ് പതിവ്. കുമരകം പഞ്ചായത്തിലെ 11, 7 വാര്‍ഡുകളിലെ എസ്‌ടി കോളനികളിലേയ്ക്ക് വൈദ്യുതി ലൈന്‍ വലിച്ച് വെളിച്ചം എത്തിക്കുന്നതിനായി 5 ലക്ഷം രൂപ വീതമാണ് ചാഴികാടന്‍ എംപി ഫണ്ടില്‍ നിന്നും അനുവദിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രാമപഞ്ചായത്ത് ഭരണ നേതൃത്വത്തെ അങ്ങോട്ടു വിളിച്ച് താന്‍ ഈ പദ്ധതി അനുവദിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു ചാഴികാടന്‍.