play-sharp-fill
അന്തിമ ചിത്രം തെളിഞ്ഞു…!  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മത്സരിക്കുന്നത് 194 പേര്‍; കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ കോട്ടയത്ത്; കുറവ് ആലത്തൂര്; അഞ്ച് മണ്ഡലങ്ങളില്‍ പേരിന് പോലും വനിതകളില്ല

അന്തിമ ചിത്രം തെളിഞ്ഞു…! ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മത്സരിക്കുന്നത് 194 പേര്‍; കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ കോട്ടയത്ത്; കുറവ് ആലത്തൂര്; അഞ്ച് മണ്ഡലങ്ങളില്‍ പേരിന് പോലും വനിതകളില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് 10 സ്ഥാനാർത്ഥികള്‍ പത്രിക പിൻവലിച്ചു.

ഇതോടെ സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി ആകെ 194 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്.

ഏറ്റവും കൂടുതല്‍ സ്ഥാനാർത്ഥികള്‍ കോട്ടയത്താണ്, 14 പേർ. ഏറ്റവും കുറവ് ആലത്തൂരും. 5 പേരാണ് ആലത്തൂരില്‍ മത്സരരംഗത്തുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്രിക പിൻവലിക്കാനുള്ള അവസാനദിവസമായ ഇന്ന് വടകരയിലെ കോണ്‍ഗ്രസ് വിമതല്‍ അബ്‌ദുള്‍ റഹീം പത്രിക പിൻവലിച്ചു. നരിപ്പറ്റ മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹിയായിരുന്നു അബ്ജുള്‍ റഹീം. ഇടുക്കി മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നല്‍കിയിരുന്ന മനേഷ് കഴിഞ്ഞ ദിവസം പത്രിക പിൻവലിച്ചിരുന്നു.

മാവേലിക്കരയിലും തൃശൂരും ഒരാള്‍ വീതം പത്രിക പിൻവലിച്ചു. അതേസമയം മാവേലിക്കരയില്‍ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ രണ്ട് അപരൻമാരും പത്രിക പിൻവലിച്ചില്ല. തൃശൂരില്‍ സ്വതന്ത്രനായി പത്രിക നല്‍കിയ കെ.ബി. സജീവാണ് പത്രിക പിൻവലിച്ചത്.

ലോക്സഭ മണ്ഡലം തിരിച്ച്‌ നിലവിലുള്ള സ്ഥാനാര്‍ത്ഥികളുടെ എണ്ണം:

തിരുവനന്തപുരം 12(പിന്‍വലിച്ചത് 1), ആറ്റിങ്ങല്‍ 7(0), കൊല്ലം 12(0), പത്തനംതിട്ട 8(0), മാവേലിക്കര 9(1), ആലപ്പുഴ 11(0), കോട്ടയം 14(0), ഇടുക്കി 7(1), എറണാകുളം 10(0), ചാലക്കുടി 11(1), തൃശൂര്‍ 9(1), ആലത്തൂര്‍ 5(0), പാലക്കാട് 10(1), പൊന്നാനി 8(0), മലപ്പുറം 8(2), വയനാട് 9(1), കോഴിക്കോട് 13(0), വടകര 10(1), കണ്ണൂര്‍ 12(0), കാസര്‍കോട് 9(0).