play-sharp-fill

അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ കോട്ടയം ഉൾപ്പെടെ നാല് ജില്ലകളില്‍ മഴ; ഇടിമിന്നലിനെയും കരുതിയിരിക്കണം

തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ കേരളത്തിലെ നാലു ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളില്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മിതമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.4 മീറ്റർ വരെ […]

‘പഠനകാലത്ത് 150ലേറെ തവണ പീഡനം’; വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറിയതോടെ പരാതി നൽകി യുവതി; മലയാളിക്കെതിരായ പരാതി സവിശേഷാധികാരം ഉപയോഗിച്ച് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: കണ്ണൂർ സ്വദേശിയായ മലയാളി യുവാവിനെതിരെ മുൻ‌ കാമുകി നൽകിയ ബലാംത്സംഗ കേസ് സവിശേഷാധികാരം (142–ാം വകുപ്പ്) ഉപയോഗിച്ച് സുപ്രീം കോടതി റദ്ദാക്കി. പെൺകുട്ടി മറ്റൊരു വിവാഹം കഴിച്ചതും പരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നു വ്യക്തമാക്കിയതും കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ നടപടി. ചെന്നൈയിലെ പഠനകാലത്തു നൂറ്റിയമ്പതിലേറെ തവണ പീഡിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് മലയാളി പെൺകുട്ടി പരാതി നൽകിയത്. ചെങ്കൽപ്പേട്ട് സെഷൻസ് കോടതിയിൽ കേസിലെ വിചാരണ തുടങ്ങാനിരിക്കുകയായിരുന്നു. 2006-2010 കാലത്തു ചെന്നൈയിൽ എൻജിനീയറിങ്ങിനു പഠിച്ചിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. പഠനത്തിനു പിന്നാലെ യുവാവിനു ബെംഗളൂരുവിൽ ജോലി ലഭിച്ചു. യുവതിക്കു ജോലി […]

വിഷു ബമ്പര്‍ ലോട്ടറി എടുക്കാൻ പോവുകയാണോ നിങ്ങൾ? എങ്കിൽ ഇതാ ഓരോ നക്ഷത്രജാതരുടെയും ഭാഗ്യ നമ്പരുകള്‍ കൂട്ടി അറിഞ്ഞിരിക്കാം…..

കൊച്ചി: കേരളത്തില്‍ ഇപ്പോള്‍ വിഷു ബംപർ ലോട്ടറി ടിക്കറ്റിന്റെ കച്ചവടം പൊടിപൊടിക്കുകയാണ്. സമ്മാനമായുള്ള വൻതുക തന്നെയാണ് കേരള ലോട്ടറിയുടെ ബംപർ ടിക്കറ്റുകളിലേക്ക് ജനങ്ങളെ ആകർഷിക്കുന്ന ഘടകം. ലോട്ടറി എടുക്കാൻ തങ്ങളുടെ ഭാഗ്യനമ്പർ തേടുന്ന നിരവധി ആളുകളുണ്ട്. ലോട്ടറി ടിക്കറ്റിലെ നമ്പരുകള്‍ കൂട്ടുമ്പോള്‍ തങ്ങളുടെ നക്ഷത്രം അനുസരിച്ചുള്ള ഭാഗ്യ നമ്പർ വന്നാല്‍ ഭാഗ്യ ദേവത കടാക്ഷിക്കുമെന്നാണ് പലരുടെയും വിശ്വാസം. ഈ ഭാഗ്യനമ്പർ എന്ന് പറയുന്നത് ഭാഗ്യക്കുറിയുടെ എല്ലാ അക്കങ്ങളും കൂട്ടി വരുമ്പോള്‍ ലഭിക്കുന്ന സംഖ്യയാണ്. അതായത് ലോട്ടറിയിലെ നമ്പറുകള്‍ കൂട്ടി വരുമ്പോള്‍ കിട്ടുന്നത് 1 ആണെങ്കില്‍ […]

കണ്ണൂരിലും ആറ്റിങ്ങലിലും യുഡിഎഫിന് കടുത്ത വെല്ലുവിളി; വയനാട്ടില്‍ രാഹുല്‍ ഗാന്ധി തകർപ്പൻ ഭൂരിപക്ഷത്തില്‍ വിജയം; കൊല്ലത്ത് വോട്ട് കുറഞ്ഞാലും യുഡിഎഫ് കരപിടിക്കും; കാസര്‍കോട് രാജ്‌മോഹന് ഭൂരിപക്ഷമേറും; മനോരമ ന്യൂസ് വിഎംആര്‍ സര്‍വേ ഫലം പുറത്ത്….!

കണ്ണൂർ: കണ്ണൂരിലും ആറ്റിങ്ങലിലും യുഡിഎഫിന് കടുത്ത വെല്ലുവിളി നേരിടുന്നുവെന്ന സൂചന നല്‍കി മനോരമന്യൂസ് വി എം.ആർ പ്രീപോള്‍ സർവേ ഫലം. മുംബൈ ആസ്ഥാനമായ വോട്ടേഴ്‌സ് മൂഡ് റിസർച് ഏജൻസി നടത്തിയ സർവേ ഫലമാണ് ഘട്ടംഘട്ടമായി പുറത്തുവിടുന്നത്. തിരുവനന്തപുരത്തും കാസർകോടും വയനാട്ടിലും യുഡിഎഫ് സീറ്റ് നിലനിർത്തുമെന്ന് പ്രവചിക്കുന്ന സർവേയില്‍ കണ്ണൂരിലും ആറ്റിങ്ങലിലും സിറ്റിങ് എംപിമാർ കടുത്ത മത്സരം നേരിടുന്നുവെന്നാണ് സൂചന നല്‍കുന്നത്. കാസർകോട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ നിലനിർത്തുമെന്നും അദ്ദേഹത്തിന്റെ ഭൂരിപക്ഷമേറുമെന്നും സർവേ പ്രവചിക്കുന്നു. കാസർകോട്ട് എല്‍ഡിഎഫിന് വോട്ട് കുറയുകയും എൻഡിഎയ്ക്ക് കൂടുകയും […]

കെ ബാബുവിന്‍റെ എംഎല്‍എ സ്ഥാനം നഷ്ടപ്പെടുമോ…? അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച്‌ തിരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചെന്ന് ആരോപണം; എം സ്വരാജിന്‍റെ ഹര്‍ജിയില്‍ നിര്‍ണായക ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബുവിനെതിരെ സിപിഎം സ്ഥാനാ‍ർഥിയായിരുന്ന എം സ്വരാജ് നല്‍കിയ ഹർജിയില്‍ ഹൈക്കോടതി വിധി ഇന്ന്. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പില്‍ കെ ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ച്‌ സ്വരാജ് നല്‍കിയ ഹർജിയിലാണ് വിധി പറയുന്നത്. തെര‍ഞ്ഞെടുപ്പ് സമയത്ത് വീടുകളില്‍ വിതരണം ചെയ്ത സ്ലിപ്പില്‍ സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ഫോട്ടോയും വച്ചെന്നാണ് പ്രധാന ആരോപണം. കെ ബാബു തോറ്റാല്‍ അയ്യപ്പൻ തോല്‍ക്കുന്നതിന് തുല്യമാണെന്ന് കാണിച്ച്‌ മണ്ഡലത്തില്‍ പ്രചാരണം നടത്തി എന്നും സ്വരാജ് കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാർച്ചില്‍ തൃപ്പൂണിത്തുറയില്‍ […]

കോട്ടയം കടുത്തുരുത്തിയിൽ മദ്യലഹരിയില്‍ കൈയാങ്കളി; വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു യുവാവ് മരിച്ചു; കേസെടുത്ത് പൊലീസ്

കടുത്തുരുത്തി: മദ്യലഹരിയില്‍ നടത്തിയ കൈയാങ്കളിക്കിടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു യുവാവ് മരിച്ചു. ഒപ്പം കിണറ്റില്‍ വീണ യുവാവിന്‍റെ അമ്മാവനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. പൂഴിക്കോല്‍ ഇടപ്പറമ്പില്‍ പരേതനായ സുനിലിന്‍റെ മകന്‍ ഇ.എസ്. വിഷ്ണു (25) ആണ് മരിച്ചത്. വിഷ്ണുവിന്‍റെ മാതൃസഹോദരന്‍ തോട്ടകം വാട്ടുകരി ഷിനോ (43) യെയാണ് പരിക്കുകളോടെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഷിനോയ്‌ക്കെതിരേ കേസെടുത്തതായി കടുത്തുരുത്തി പോലീസ് അറിയിച്ചു. കാലിന് പരിക്കേറ്റ ഷിനോ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. ചൊവാഴ്ച രാത്രി 7.30 ഓടെ പൂഴിക്കോലില്‍ വിഷ്ണുവിന്‍റെ […]

ഈദ് ഗാഹിനായി ക്രിസ്ത്യൻ പള്ളിമുറ്റം വിട്ടുകൊടുത്തു; കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ മറ്റൊരു ഉദാഹരണമായി മഞ്ചേരിയിലെ സി.എസ്.ഐ പള്ളി

മലപ്പുറം: ഈദ് ഗാഹിനായി പള്ളിയങ്കണം തുറന്നുകൊടുത്ത് മഞ്ചേരിയിലെ സി.എസ്.ഐ നിക്കോളാസ് മെമ്മോറിയല്‍ ചർച്ച്‌. ചെറിയ പെരുന്നാള്‍ ദിവസമായ ഇന്നലെ ക്രിസ്ത്യൻ പള്ളിമുറ്റത്ത് നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. തൊട്ടടുത്തുള്ള സർക്കാർ യു.പി. സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു വർഷങ്ങളായി ഈദ് ഗാഹ് നടന്നുവന്നിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പഞ്ചാത്തലത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ ഈദ് ഗാഹ് നടത്താൻ സാധിക്കാതിരുന്നതിനാലാണ് മറ്റൊരു വേദി കണ്ടത്തേണ്ടിവന്നത്. വിശേഷ ദിനത്തില്‍ മുസ്ലിം സഹോദരങ്ങള്‍ക്ക് ആതിഥ്യമരുളാൻ കഴിഞ്ഞതില്‍ പള്ളി വികാരി ഫാ. ജോയ് മസ്സിലാമണി സന്തോഷം പ്രകടിപ്പിച്ചു. ഇത്തരം അവസരങ്ങളില്‍ പരസ്പരം സ്‌നേഹത്തോടെ ഒന്നിച്ചുപോകാനുള്ള […]

മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി; ലക്ഷ്യം തീരദേശമേഖലയിലെ മൊത്തവില്‍പന; ഒടുവില്‍ രഹസ്യ വിവരത്തില്‍ കയ്യോടെ പൊക്കി പൊലീസ്

തൃശൂര്‍: അതിമാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയില്‍. തൃശൂര്‍ ഡാന്‍സാഫ് ടീമും വാടാനപ്പള്ളി പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ വയനാട് നീലഗിരി കൊന്നച്ചല്‍ ചീരന്‍ വീട്ടില്‍ സ്റ്റാലിന്‍ മാത്യു (24) ആണ് പിടിയിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി നവ്‌നീത് ശര്‍മ്മയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയില്‍ നിന്നും 80,000 രൂപ വിലവരുന്ന 12.5 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ദേശീയപാതയില്‍ തളിക്കുളം ഹൈ സ്‌കൂളിനടുത്ത് പ്രത്യേക പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് സഹിതം […]

വൈക്കത്ത് വീട്ടില്‍ അതിക്രമിച്ച്‌ കയറി വീട്ടമ്മയെ അയല്‍വാസി വെട്ടിപരിക്കേല്‍പ്പിച്ചു; തലയ്ക്കും കഴുത്തിനും മുഖത്തും പരിക്കേറ്റു

കോട്ടയം: വീട്ടില്‍ അതിക്രമിച്ച്‌ കയറി വീട്ടമ്മയെ അയല്‍വാസി വെട്ടി പരിക്കേല്‍പ്പിച്ചു. കിഴക്കേമഠത്തില്‍ അപ്പു (52) ആണ് വൈക്കം നഗരസഭ എട്ടാം വാർഡില്‍ മഠത്തില്‍ പറമ്പില്‍ ഗിരിജ (62)യെ ആക്രമിച്ചത്. വീട്ടിലെത്തിയ മധ്യവയസ്‌കൻ കറിക്കത്തി കൊണ്ട് തലങ്ങും വിലങ്ങും സ്ത്രീയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഗിരിജ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരു വീട്ടുകാരും തമ്മിലുള്ള കലഹത്തെ തുട‍ര്‍ന്നായിരുന്നു ആക്രമണമെന്നാണ് വിവരം. ഗിരിജയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ അപ്പു കറിക്കത്ത് കൊണ്ടാണ് ആക്രമണം നടത്തിയത്. ഗിരിജയുടെ തലയ്ക്കും കഴുത്തിനും മുഖത്തും കൈത്തണ്ടയിലുമടക്കം നിരവധി മുറിവുകളേറ്റു. പിന്നീട് വാര്‍ഡ് […]

കൈയെത്തുംദൂരത്ത് ജയം കൈവിട്ട് റോയല്‍സ്; ഗുജറാത്തിന് റാഷിദ്-തെവാട്ടിയ കൊട്ടിക്കലാശം; രാജസ്ഥാൻ റോയല്‍സിന് ആദ്യ തോല്‍വി

ജയ്പൂര്‍: ഒടുവില്‍ രാജസ്ഥാന്‍ റോയല്‍സും ഐപിഎല്ലില്‍ വീണിരിക്കുകയാണ്. തുടര്‍ച്ചയായ അഞ്ചാം വിജയമെന്ന നേട്ടത്തിനു തൊട്ടരികെ വരെയെത്തിയ ശേഷമാണ് സഞ്ജു സാംസണും സംഘവും കളി കൈവിട്ടത്. അവസാനത്തെ മൂന്നോവറുകളിലെ മോശം ബൗളിങാണ് റോയല്‍സിനെ ചതിച്ചത്. 197 റണ്‍സെന്ന വലിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ജിടി ഏഴു വിക്കറ്റ് നഷ്ടത്തില്‍ അവസാന ബോളില്‍ വിജയ റണ്‍സ് കുറിക്കുകയായിരുന്നു. ആവേശ് ഖാനെറിഞ്ഞ 20ാം ഓവറില്‍ ജയിക്കാന്‍ 15 റണ്‍സായിരുന്നു ജിടിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ ബോളിലും മൂന്നാമത്തെ ബോളിലും റാഷിദ് ഖാന്‍ ഫോറുകള്‍ പായിച്ചതോടെ ജിടിക്കു കാര്യങ്ങള്‍ എളുപ്പമായി. […]